Malayalam
ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു;മഞ്ജു പത്രോസിന്റെ പരാതിയില്‍ അറസ്റ്റ്!
ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചു;മഞ്ജു പത്രോസിന്റെ പരാതിയില്‍ അറസ്റ്റ്!
By
ചക്രം എന്ന ലോഹിതദാസ് ചിത്രത്തില്‍ തുടങ്ങി 30ത്തിലധികം സിനിമകളിൽ അഭിനയിച്ച നടിയാണ് മഞ്ജു പത്രോസ്.ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോളിതാ തന്റെ ചിത്രം മോശം രീതിയിൽ പ്രചരിപ്പിച്ചതിനെതിരെ കേസ് നൽകിയിരിക്കുകയാണ് താരം. പരാതിയ്ക്ക് പിന്നാലെ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രണ്ട് പേരെ പിടികൂടിയ പോലീസ് മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുനാളുകളായി നടിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ എല്ലാം മോശമായ പ്രചാരണങ്ങളാണ് നടക്കുന്നത്. മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തതായി വാര്‍ത്തയായിരുന്നു. അശ്ലീലവും അസഭ്യവുമായ രീതിയില്‍ നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി സൈബര്‍ സെല്ലില്‍ നടി പരാതി നല്‍ക്കുകയായിരുന്നു.
മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജൂ പത്രോസ് ശ്രദ്ധേയായി മാറിയിരുന്നത്. തുടര്‍ന്ന് മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലും ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. 2013ല്‍ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു.
police taken action on manju pathrose’s complaint
