Connect with us

‌‌സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റേതെന്ന പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്

Malayalam

‌‌സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റേതെന്ന പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്

‌‌സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റേതെന്ന പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ സലിം കുമാറിന്റേതെന്ന പേരിൽ വ്യാ ജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. ഇത് വലിയ രീതിയിൽ വൈറലായതോടെ സലിം കുമാർ തന്നെ രം​ഗത്തെത്തയിരുന്നു.

തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലിംകുമാർ പറഞ്ഞു.

എന്നാൽ ഇപ്പോഴിതാ സലിംകുമാറിൻറെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

എനിക്ക് സഹോദര തുല്യനായ ശ്രീ: സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ്.

പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട് അതിൽ വളരെ സന്തോഷവും ഉണ്ട് എന്നാൽ ഇത്തരത്തിൽ വ്യ ക്തിഹ ത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു എന്നുമാണ് സലീം കുമാർ പറഞ്ഞത്.

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ”, എന്നാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ സലീം കുമാർ കുറിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top