News
അവതാരകയെ പിന്നിലിരുത്തി ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് അഭിമുഖം; പ്രശാന്തിന് പിഴയീടാക്കി പോലീസ്, പിന്നാലെ രംഗത്തെത്തി നടൻ
അവതാരകയെ പിന്നിലിരുത്തി ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് അഭിമുഖം; പ്രശാന്തിന് പിഴയീടാക്കി പോലീസ്, പിന്നാലെ രംഗത്തെത്തി നടൻ
നിരവധി ആരാധകരുള്ള തമിഴ് നടനാണ് പ്രശാന്ത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അന്ധഗന്റെ റിലീസിന് മുന്നേ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് നടൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിന്റെ പേരിലാണ് നടൻ ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
വ്യത്യസ്തമായ രീതിയിലുള്ള ഒരു അഭിമുഖമായിരുന്നു നടൻ നൽകിയത്. ബൈക്കോടിച്ചുകൊണ്ടുള്ള ഇന്റർവ്യൂ ആണ് താരം നൽകിയത്. തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടാ പ്ലസിന് ആയിരുന്നു പ്രശാന്ത് അഭിമുഖം നൽകിയത്. അവതാരക പിന്നിലിരുത്തി ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചായിരുന്നു ഇന്റർവ്യൂ.
ദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനേക്കുറിച്ചും മറ്റുമാണ് അഭിമുഖത്തിൽ താരം പറയുന്നത്. വീഡിയോ വലിയ രീതിയിൽ വൈറലായതോടെ ചെന്നൈ ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഈ വീഡിയോ. ഈ വിഷയം ഗൗരവമായെടുത്ത ചെന്നൈ ട്രാഫിക് പോലീസ് പ്രശാന്തിനും അവതാരകയ്ക്കുമെതിരെ ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴീടാക്കി.
പിന്നാലെ നടനെതിരെ കടുത്ത രീതിയിലുള്ള വിമർശനങ്ങളും വന്നിരുന്നു. വൈകാതെ വിശദീകരണവുമായി പ്രശാന്ത് തന്നെ രംഗത്തെത്തിയിരുന്നു. ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തിരുന്നു. ഞങ്ങൾ രണ്ടാളും ഹെൽമറ്റ് ധരിക്കാതിരുന്നത് നിങ്ങൾ കണ്ടിരിക്കും. അത് ആ ഷോയ്ക്കുവേണ്ടി മാത്രമായിരുന്നു.
പക്ഷേ നിങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. നിങ്ങൾ വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണം. ഞാനെപ്പോഴും പറയുന്ന കാര്യമാണിത്. പക്ഷേ അഭിമുഖത്തിനിടെ ഹെൽമറ്റ് ധരിച്ചാൽ ഞങ്ങൾ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല. ആ കാരണത്താലാണ് ഹെൽമറ്റ് ഒഴിവാക്കേണ്ടി വന്നത്. തീർച്ചയായും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹെൽമറ്റ് ധരിക്കൂ, സുരക്ഷിതരാവൂ എന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാനിരുന്ന അന്ധഗൻ മാസം 9-നാണ് തിയേറ്ററുകളിലെത്തുന്നത്. റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രം അന്ധാധുന്റെ തമിഴ് റീമേക്ക് ആണ് ചിത്രം. പ്രിയ ആനന്ദ്, സിമ്രാൻ, സമുദ്രക്കനി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭു സംവിധാനംചെയ്ത് വിജയ് നായകനാവുന്ന ദി ഗോട്ട് ആണ് പ്രശാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.