Connect with us

ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ ആ ക്രമണത്തിന് പദ്ധതി; രണ്ട് പേർ പിടിയിൽ!, സ്‌ ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാ സവസ്തുക്കൾ പിടിച്ചെടുത്തു

Hollywood

ലോകമെമ്പാടും നിരവദി ആരാധകരുള്ള പോപ്പ് താരമാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ ആ ക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഓസ്ട്രിയയിൽ ആണ് സംഭവം.

ഭീ കരവാദ സംഘടനയായ ഐ എസ്‌ഐ എസുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിക്കിടെ ഭീക രാക്രമണം നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. വിയന്നയിലെ ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ മൂന്ന് ദിവസം നടക്കാനിരുന്ന പരിപാടിയ്‌ക്കിടെയാണ് ആ ക്രമണം നടത്താൻ ഗൂഢാലോചന നടത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരും പിടിയിലായത്. ഓസ്ട്രിയ പൗരനായ 19കാരനാണ് പ്രതികളിലൊരാൾ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാ സവസ്തുക്കളും മറ്റു ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തുവെന്നാണ് വിവരം.

ഈ സംഭവത്തിന് പിന്നാലെ ടെയിലർ സ്വിഫ്റ്റിന്റെ പരിപാടികൾ റദ്ദ് ചെയ്തിട്ടുണ്ട്. വിയന്നയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് നടന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

പരിപാടി നടന്ന എഡിൻബർഗിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കോട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിൽ ജൂൺ 7 മുതൽ 9 വരെയായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി നടന്നിരുന്നത്.

More in Hollywood

Trending