ഇന്നിപ്പോള്‍ ജീവന്‍ പണയം വെച്ചും റീല്‍സ് എടുക്കാനുള്ള തന്ത്രപ്പാടിലാണ് യുവതീയുവാക്കള്‍. എത്രയൊക്കെ അപടകങ്ങള്‍ മുന്നില്‍ കണ്ടാലും അിലൊന്നും പാഠം പഠിക്കാത്ത തലമുറ വീണ്ടും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ്.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ 23കാരിയും സുഹൃത്തും അറസ്റ്റിലായിരിക്കുകയാണ്.
പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരമാണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിരിക്കുന്നത്.
സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ അറിയിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ നിന്നായിരുന്നു അഭ്യാസപ്രകടനം.
പത്തുനിലക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു അപകടകരമായി തൂങ്ങിക്കിടന്ന് ഇവർ റീൽസെടുത്തത്. അത് റീലാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിഡിയോ വലിയ രീതിയിൽ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത...
നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...