കൊന്ന് തിന്നു, കേരളത്തെ നടുക്കിയ ഇരട്ടനരബലി നടന്നത് ഇങ്ങനെയോ? വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി ഇരട്ട നരബലി നടന്നത്. പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത വാർത്തയായിരുന്നു.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടിയായിരുന്നു നരബലി. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.
ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. പ്രതികൾ മൂന്ന് പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്‍റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുന്നുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.
ഇപ്പോഴിതാ കേരളം ചര്‍ച്ച ചെയ്യുന്ന നരബലി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
ട്രാന്‍സ്‌ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് ജിയോ മരോട്ടിക്കല്‍ ആണ്. വാര്‍ത്തകളിലൂടെ അറിഞ്ഞ നരബലി കഥ കണ്ണിന് മുന്നില്‍ കാണുന്നത് പോലെ ഫോട്ടോകളിലൂടെ ദൃശ്യവത്കരിക്കുകയാണ് ജിയോ.
അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. മനീഷ് മനു ആണ് ആര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പൊതുവെ കാണുന്ന ഫോട്ടോഷൂട്ടില്‍ നിന്നും ഏറെ വ്യത്യസ്തമാണിത്.
ചിത്രങ്ങൾ കാണാം
ലൈലയെയും കൊല ചെയ്യപ്പെട്ട സ്ത്രീകളെയും ഷാഫി ലൈംഗികമായും ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജയുടെ പേരില്‍ രണ്ട് സ്ത്രീകളെയും കൊന്നത് മൂന്ന് പേരും ചേര്‍ന്നാണത്രെ. കൊല്ലുന്നതിന് മുന്‍പ് രണ്ട് പേരെയും ക്രൂരമായി മുറിവേല്‍പ്പിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം ശേഖരിച്ച ശേഷം കഷ്ണങ്ങളായി വെട്ടി നുറുക്കുകയായിരുന്നു എന്നാണ് മൊഴി.
ലൈലയാണ് ആദ്യം കഴുത്തില്‍ കത്തി വച്ചത്. അത് ഫോട്ടോഷൂട്ടില്‍ വളരെ വ്യക്തമാകി കാണിയ്ക്കുന്നുണ്ട്. അതിന് ശേഷം മൂന്ന് പേരും ചേര്‍ന്ന് വെട്ടി നുറുക്കുകയായിരുന്നു. മനുഷ്യമാംസം കറിവച്ചു കഴിച്ചു എന്നും പറയപ്പെടുന്നു. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്