Social Media
ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്;ലോക്ക് ഡൗണിൽ ചിരിപ്പിച്ച് പേർളി മാണി
ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്;ലോക്ക് ഡൗണിൽ ചിരിപ്പിച്ച് പേർളി മാണി
അവതാരകയായ പേളി മാണി തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുള്ളതാണ്. ഈ ലോക് ഡൗണ്‍ കാലഘട്ടത്തിലും പല വീഡിയോകളുമായി താരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് വൈറലാകുന്നത്.
അലക്‌സയ്ക്കും ദീപ്തിക്കുമൊപ്പമുള്ള മനോഹരനിമിഷമാണ് താരം പങ്കുവെച്ചിട്ടുള്ളത്.കൂട്ടുകാരിയായ ദീപ്തി സതി യോടാണ് പേളി ആദ്യം ചോദ്യം ചോദിക്കുന്നത്, ദീപ്തി, ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്.കൈയിലെ വിരലൊക്കെ ചേര്‍ത്ത് ദീപ്തി എണ്ണാന്‍ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ഉത്തരം അറിയില്ലെന്ന് ഉടന്‍ പേളി അലക്‌സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടണ്‍ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്‌സ പറഞ്ഞു. ഈ മറുപടി കേട്ടതും പേളിയും ദീപ്തിയും പൊട്ടിച്ചിരിക്കുകയായിരുന്നു. രസകരമായ നിമിഷങ്ങളുടെ വീഡിയോയുമായും പേളി മാണി എത്താറുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
perly mani