Connect with us

ആളെ മനസ്സിലായോ. ഹോളിവുഡ് സ്‌റ്റൈല്‍ മേയ്ക്ക് ഓവറില്‍ പെപ്പെ. ചിത്രങ്ങള്‍ കാണാം.

Malayalam Breaking News

ആളെ മനസ്സിലായോ. ഹോളിവുഡ് സ്‌റ്റൈല്‍ മേയ്ക്ക് ഓവറില്‍ പെപ്പെ. ചിത്രങ്ങള്‍ കാണാം.

ആളെ മനസ്സിലായോ. ഹോളിവുഡ് സ്‌റ്റൈല്‍ മേയ്ക്ക് ഓവറില്‍ പെപ്പെ. ചിത്രങ്ങള്‍ കാണാം.

ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടനാണ് ആന്റണി വര്ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണിക്ക് ചിത്രത്തിലൂടെ പെപ്പെ എന്ന വിളിപ്പേരും കിട്ടി. ആ കൊല്ലത്തെ മികച്ച വിജയം കൈ വരിക്കാനും ചിത്രത്തിനായി.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായിരുന്ന ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്ദ്ധ്രാത്രിയില്’ ആയിരുന്നു ആന്റണിയുടെ പ്രദര്ശിനത്തിയ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസില് വന് വിജയങ്ങളായിരുന്നു. അണിയറയില് ഒരുങ്ങുന്ന പെപ്പെയുടെ പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടാണ്.അങ്കമാലി ഡയറീസ്,ഈമയൗ എന്നീ ചിത്രങ്ങള്ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായ ജെല്ലിക്കെട്ടിലാണ് പെപ്പെ അഭിനയിക്കുന്നത്. അന്നൌന്‌സ് ചെയ്ത അന്ന് മുതല് മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികളേവരും കാത്തിരിക്കുന്നത്. സിനിമയുടെ ടൈറ്റില് പുറത്തിറങ്ങിയതു മുതല് പ്രേക്ഷക പ്രതീക്ഷകള് വര്ദ്ധിച്ചിരുന്നു.
ചിത്രം അന്നൌന്‌സ്‌ള ചെയ്‌തെങ്കിലും റിലീസ് തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടെയാണ് പെപ്പെയുടെ കിടിലന് ലുക്ക് സമൂഹമാധ്യമാങ്ങളില് വൈറലാവുന്നത്. മുടി പറ്റ വെട്ടി കുറച്ചു മീശയും താടിയുമായി നല്ല ഹോളിവുഡ് സ്‌റ്റൈലില് ആയിരുന്നു ചിത്രങ്ങള്. ആന്റണിക്ക് ഒപ്പം പ്രശസ്ത മോഡലായ ജുമാന ഖാനും ഫോട്ടോ ഷൂട്ടില് ഉണ്ടായിരുന്നു.

അതീവ ശ്രദ്ധയോടെ സിനിമകള് സെലക്ട് ചെയ്യുന്ന പെപ്പെയുടെ പുതിയ ചിത്രത്തിനായി ആരാധകരേവരും കാത്തിരിക്കുകയാണ്.
ജെല്ലിക്കെട്ട് എന്ന പേര് അന്നൌന്‌സ് മുതല് തമിഴ്‌നാട്ടിലെ കാളപ്പോര് ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ സിനിമയെന്ന് ഒരുവിധമെല്ലാവര്ക്കും സംശയമുണ്ടായിരുന്നു. എന്നാല് ചിത്രത്തിന്റെ പ്രമേയം തനിക്കിപ്പോള് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.


ഒരു പോത്തും കുറെ മനുഷ്യരുമാണ് സിനിമയില് അഭിനയിക്കുകയെന്നായിരുന്നു ലിജോ തന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നത്. ആര് ജയകുമാറും എസ് ഹരീഷും ചേര്ന്ന് ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മുന് ചിത്രങ്ങള് പോലെ ഇതും ബോക്‌സ്ഓഫീസില് വന് വിജയമായി തന്നെ മാറട്ടെ.

Peppe in new makeover….

.

More in Malayalam Breaking News

Trending

Recent

To Top