Connect with us

ഫോണിൽ സംസാരിച്ചോ , ചാറ്റ് ചെയ്തോ ,സ്വകാര്യത പോലുമില്ലാതെയാണ് പ്രണയിച്ചത് – പ്രണയത്തിലെ ആദ്യ സെൽഫി പങ്കു വച്ച് പേർളി

Malayalam Breaking News

ഫോണിൽ സംസാരിച്ചോ , ചാറ്റ് ചെയ്തോ ,സ്വകാര്യത പോലുമില്ലാതെയാണ് പ്രണയിച്ചത് – പ്രണയത്തിലെ ആദ്യ സെൽഫി പങ്കു വച്ച് പേർളി

ഫോണിൽ സംസാരിച്ചോ , ചാറ്റ് ചെയ്തോ ,സ്വകാര്യത പോലുമില്ലാതെയാണ് പ്രണയിച്ചത് – പ്രണയത്തിലെ ആദ്യ സെൽഫി പങ്കു വച്ച് പേർളി

ഏറെ രസകരമായ പ്രണയമായിരുന്നു പേര്ളിയുടെയും ശ്രീനിഷിന്റെയും. ഒരുപാട് വിമര്ശനങ്ങളും വിവാദങ്ങളും ഉയർന്നെങ്കിലും അതൊന്നും വക വയ്ക്കാതെ 100 ദനം കൊണ്ട് ബിഗ് ബോസ് വീട്ടിൽ പൂവിട്ട ആ പ്രണയം സാക്ഷാത്കരിക്കപ്പെട്ടു . ഇന്നലെ അവർ ആദ്യമായ് ഒന്നിച്ചെടുത്ത സെൽഫി പങ്കു വച്ചിരുന്നു . ഒരുവർഷമായി ആ ചിത്രമെടുതെതെന്നു പറഞ്ഞായിരുന്നു പേര്ളി ചിത്രം പങ്കു വചച്ചത് .

ഇങ്ങനെയാണ് പേര്ളിയുടെ വാക്കുകൾ . – എന്റെ ഫോണിലെടുത്ത ഞങ്ങളുടെ ആദ്യ സെൽഫിക്ക് ഒരു വയസ് തികയുന്നു. ഞങ്ങൾ ഫോണിൽ ചാറ്റ് ചെയ്യാതെയാണ് പ്രണയത്തിലായത് . ഫോണിലൂടെ നീണ്ട സംഭാഷണങ്ങളുമുണ്ടായില്ല. പാർക്കിലോ ബീച്ചലോ പോയില്ല.സ്വകാര്യതയുടെ ആഡംബരത്തിലുമല്ല ഞങ്ങൾ പ്രണയത്തിലായത് . കൽക്കരി ഖനികളിലും വജ്രം കാണപ്പെടും . ഇന്ന് നമ്മുടെ സ്നേഹം വജ്രം പോലെ തിളങ്ങുന്നു .

ലോകത്തിനു മുന്നിൽ പ്രണയ നിമിഷങ്ങൾ ആഘോഷിച്ചവരാണ് പേര്ളിയും ശ്രീനിഷും . ബിഗ് ബോസ് വീട്ടിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കിയ ഇരുവരും പകുതിയിലധികവും പ്രണയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരെയും മലയാളികൾ ഹൃദയത്തോട് ചേർത്തു .

ഇരുവരും വിവാഹിതരായപ്പോൾ ആശംസ പ്രവാഹമായിരുന്നു. രണ്ടാളും പിന്നീട് ജീവിതം ആഘോഷമാക്കുകയാണ് . ചെന്നൈയിലും കൊച്ചിയിലുമായി ഇരുവരും ദാമ്പത്യം അടിച്ചു പൊളിക്കുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പേർളി ഒരു രസകരമായ ചിത്രം പങ്കു വച്ചിരിക്കുകയാണ്.

വിവാഹത്തിനു മുൻപും ശേഷവും ഉള്ള ചിത്രങ്ങൾ ആണ് പേർളി പങ്കു വച്ചിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതല്ല യഥാർത്ഥ ജീവിതം. പക്ഷെ ഇന്ന് ഞാൻ അത് പോസ്റ്റ് ചെയ്യുകയാണ് . കട്ട പോസ്റ്റ് .താങ്ക് യു , ഹാവ് എ നൈസ് ഡേ . ബൈ ..

ഇങ്ങനെയാണ് പേർളി കുറിച്ചിരിക്കുന്നത് . ഫേസ് പാക്ക് അണിഞ്ഞു ശ്രീനിഷും പേര്ളിയും ഇരിക്കുന്ന സെൽഫിയാണ് പേർളി പങ്കു വച്ചിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ തിരക്കിലാണ് പേർളി . സീരിയൽ തിരക്കുകളിലാണ് ശ്രീനിഷ്. എന്തായാലും ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു !

pearly maaney about their first selfie

More in Malayalam Breaking News

Trending

Recent

To Top