Social Media
രണ്ടും കൽപ്പിച്ച് പേർളി മാണി; ഓൺലൈൻ ഷോപ്പിന് പിന്നാലെ അടുത്തത്!
രണ്ടും കൽപ്പിച്ച് പേർളി മാണി; ഓൺലൈൻ ഷോപ്പിന് പിന്നാലെ അടുത്തത്!
റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി. ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെയാണ് പേളി മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായി. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ സംരംഭമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
പേളി.ഇൻ എന്ന പേരിൽ പുതിയ വെബ്സൈറ്റാണ് പേളി മാണി തുടക്കം കുറിക്കുന്നത് . എന്നാൽ ഇപ്പോൾ ഇതാ ടെലിവിഷന്‍ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ് താരം. തമിഴ് റിയാലിറ്റി ഷോ ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന പരിപാടിയില്‍ അവതാരകയായാണ് പേർളി എത്തുന്നത് . നവംബര്‍ പതിനാറിനാണ് ആരംഭിക്കുന്നത് . റിയാലിറ്റി ഷോയ്ക്കായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പേർളി പങ്കുവെച്ചിട്ടുണ്ട് . ദളപതി വിജയുടെ മധുരയ്ക്ക് പോവാതെടീ എന്ന പാട്ടിനൊപ്പം പേർളി ചുവടുവെയ്ക്കുകയാണ് . ശേഷം സ്‌ക്രീനില്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പേർളി കുറിച്ചത്.
നവംബർ 15നാണ് www.pearle.in എന്ന പേരിലുള്ള ഓൺലൈൻ ഷോപ്പിന് തുടക്കമാകുന്നത്.സ്റ്റോറിലുള്ള ശേഖരം എല്ലാവർക്കും മുമ്പിൽ എത്തിക്കുന്നതിൽ താൻ വളരെയധികം ആവേശഭരിതയാണെന്നും പേളി മാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പേളിയും ശ്രീനീഷും ഇപ്പോൾ മലയാളക്കരയുടെ ഇഷ്ട ജോഡികളാണ്. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളായാണ് പേളി ആദ്യം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.
Pearle Maaney