Connect with us

വിവാഹ ജീവിതമാണ് വലുത് ;ശേഷം സിനിമ ;പേർളി മാണി പറയുന്നു !

Social Media

വിവാഹ ജീവിതമാണ് വലുത് ;ശേഷം സിനിമ ;പേർളി മാണി പറയുന്നു !

വിവാഹ ജീവിതമാണ് വലുത് ;ശേഷം സിനിമ ;പേർളി മാണി പറയുന്നു !

പേളി മാണിയും ശ്രിനിഷ് അരവിന്ദും സൗഹൃദത്തിലാവാനും ആ പരിചയം വിവാഹത്തില്‍ കലാശിക്കാനും നിമിത്തമായത് ബിഗ് ബോസാണ്. പരിപാടി തുടങ്ങി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോണമെന്നാവശ്യപ്പെട്ടിരുന്നു പേളി. ബിഗ് ബോസിന്റെ നിബന്ധനകളില്‍ പലരും ഉള്‍ക്കൊള്ളാന്‍ തനിക്ക് പറ്റുന്നില്ലെന്നും എങ്ങനെയെങ്കിലും പുറത്തേക്ക് പോയാല്‍ മതിയെന്ന തോന്നലാണ് തനിക്കെന്നുമായിരുന്നു പേളി പറഞ്ഞത്.

അത്തരമൊരു മാനസികാവസ്ഥയില്‍ ശക്തമായ പിന്തുണ നല്‍കി പേളിയെ മത്സരത്തിലേക്ക് തിരികയെത്തിച്ചത് ശ്രീനിയും അരിസ്‌റ്റോ സുരേഷും ചേര്‍ന്നായിരുന്നു. വളരെ പെട്ടെന്നാണ് ഈ മൂവര്‍ സംഘം അടുത്ത സുഹൃത്തുക്കളായി മാറിയത്. മത്സരത്തിന്റെ ഗതി മാറുന്നതിനിടയില്‍ അരിസ്റ്റോ സുരേഷ് ഇവരില്‍ നിന്നും അകലുകയായിരുന്നു. വഴക്കും തെറ്റിദ്ധാരണകളും അപ്രതീക്ഷിത ട്വിസ്റ്റുകളും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറിയത്. ഇതോടൊപ്പം ഇവരുടെ സൗഹൃദവും ശക്തമാവുകയായിരുന്നു.

ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു ഇതേക്കുറിച്ചുള്ള സംശയം ആദ്യം പ്രകടിപ്പിച്ചത്.ആദ്യം ഷോയുടെ റേറ്റിങ് കൂട്ടാനുള്ള കളിതമാശയാണ് ഈ പ്രണയമെന്നാണ് എല്ലാവരും കരുതിയത്. ശേഷം മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുവരും തങ്ങളുടെ തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയത്.പിനീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.

ബിഗ് ബോസില്‍ പങ്കെടുക്കുന്നതോടെ താരങ്ങളുടെ ജീവിതവും കരിയറുമെല്ലാം മാറി മറിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ തുടക്കത്തിലേ പുറത്തുവന്നിരുന്നു. ശ്രീനിയുടേയും പേളിയുടേയും കാര്യത്തില്‍ ഇത് ശരിക്കും ഫലിക്കുകയായിരുന്നു. ബിഗ് ബോസിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. പേളിഷ് പ്രമോ ഗാനം ശ്രദ്ധിക്കപ്പെട്ടതിന്‍രെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

ശ്രീനിയും പേളിയും ഒരുമിച്ചെത്തിയപ്പോഴെല്ലാം ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചെല്ലാം ഇരുവരും വ്യക്തമാക്കിയിരുന്നു. ഹണിമൂണ്‍ യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു.

ഓരോ ദിവസവും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ് പേളി മാണിയും ശ്രീനിഷും. പ്രണയിക്കുക മാത്രമല്ല, തങ്ങളുടെ മനോഹരമായ പ്രണയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും മറ്റും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാനും താരദമ്പതികള്‍ മറക്കാറില്ല.

എന്നാല്‍ വിവാഹത്തിന് ശേഷവും പേളി തന്റെ പാഷനും കരിയറും വിട്ടിട്ടില്ല. ബൈക്ക് റൈഡും സിനിമാഭിനയവുമെല്ലാം പഴയതുപലോലെ തന്നെ തുടരുന്നു. വിവാഹ ശേഷം പേളി ബോളിവുഡ് സിനിമാ ലോകത്തും അരങ്ങേറുകയാണ്. എന്നാല്‍ എന്ത് തന്നെ ആയാലും വിവാഹ ജീവിതത്തെക്കാള്‍ വലുതല്ല പേളിക്ക് സിനിമ.

ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ഏറ്റെടുത്ത് തിരക്കിലാവാന്‍ എനിക്ക് താത്പര്യമില്ല. എന്റെ പൂര്‍ണ ശ്രദ്ധയും വിവാഹ ജീവിതത്തിലായിരിക്കണം എന്ന നിര്‍ബന്ധമെനിക്കുണ്ട്. ഒരു വീടൊരുക്കക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു ഭാര്യയാവാനുള്ള ശ്രമത്തിലാണ് ഞാന്‍- പേളി മാണി പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ വച്ചാണ് ടെലിവിഷന്‍ താരം ശ്രീനിഷുമായി പേളി പ്രണയത്തിലായത്.

pearle maaney talk about marriage life

More in Social Media

Trending

Recent

To Top