Connect with us

സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല; പേളി മാണി

Social Media

സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല; പേളി മാണി

സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല; പേളി മാണി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.

എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു പേളി രണ്ടാമത്തെ കുഞ്ഞായ നിതാരയ്ക്ക് ജന്മം നൽകുന്നത്.

ഇപ്പോഴിതാ ഒരു ചോദ്യോത്തര രീതിയിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് പേർളിയും ശ്രീനിയും. മൂന്നാമതൊരു കുട്ടിക്കുള്ള പ്ലാനിം​ഗ് ഉണ്ടോയെന്നാണ് ഒരാൾ ചോദിച്ചത്. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 6 മാസം കഴിഞ്ഞേയുള്ളൂ. അപ്പോഴേക്കും അടുത്തതോ എന്ന ഭാവമായിരുന്നു പേർളി മാണിയ്ക്ക്. സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല. ചിലപ്പോൾ ഉണ്ടായേക്കാം. വേണമെന്നും പറയില്ല, വേണ്ടെന്നും പറയില്ല എന്നും പേർളി പറഞ്ഞു.

നില അദ്യമായി സ്കൂളിൽ പോകുന്നതിന്റെ വീഡിയോ പേർളിയുടെ ചാനലിലൂടെ പങ്കു വെച്ചിരുന്നു. ആ വീഡിയോയിൽ പേർളി കരയുന്നുമുണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ നിതാരയും ഇതുപോലെ സ്കൂളിൽ പോകുവാൻ തുടങ്ങും. രണ്ട്മക്കളും പഠനത്തിനായി ദൂരേക്ക് പോകുമ്പോൾ എങ്ങനെ അതെല്ലാം മാനേജ് ചെയ്യുമെന്നായിരുന്നു അടുത്ത ചോദ്യം.

ഇതിനും പേളി മറുപടി പറഞ്ഞു. നിലയെ ആദ്യം സ്കൂളിൽ വിടാതെ ഹോം സ്കൂളിം​ഗ് ചെയ്താലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ അവസാനം അവളെ സ്കൂളിൽ ചേത്തു. എന്റെ ആദ്യ മകളാണ് നില. അവളെ വിട്ട് നിൽക്കുമ്പോൾ സ്വാഭാവികമായും വിഷമം ഉണ്ടാവും. നിതാര ഉണ്ടെങ്കിൽ പോലും നിലയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഒരുപക്ഷേ നിതാര സ്കൂളിൽ പോവുന്ന പ്രായമാവുമ്പോൾ എനിക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നൊന്നും അറിയില്ല.

അപ്പോഴേക്കും ഏകദേശം ഒരു ധാരണ കിട്ടും. അന്ന് വീഡിയോ എടുക്കാനും പ്ലാൻ ഇല്ലായിരുന്നു. പെട്ടെന്ന് വീഡിയോ എടുത്തപ്പോൾ എനിക്ക് ആ ഇമോഷൻസ് കൺട്രോൾ ചെയ്യാനായില്ല. ആ വീഡിയോക്ക് താഴെ ഒരുപാട് നല്ല നല്ല കമന്റുകൾ വന്നിരുന്നു. എന്തൊരു നല്ല മെസ്സേജ് ആണ് പാസ്സ് ചെയ്തത്. സ്കൂളിൽ പോകുന്നത് പഠിക്കാനാണ്, ഷോ ഓഫ് ചെയ്യാനല്ല.

പേർളി കരഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി… സാരമില്ല എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ. എത്ര കുട്ടികൾ ഉണ്ടെങ്കിലും അവർ ആദ്യം ആയിട്ട് പോകുന്ന ദിവസം അത് വല്ലാത്ത ഒരു പ്രയാസം ആണ്. ഇതെല്ലാം ആ വിഡിയോക്ക് താഴെ വന്ന കമന്റുകളാണ്. ഞാൻ കരുതി അത്രേം ദിവസം നീ കരഞ്ഞത് കൊണ്ട് അന്ന് വീഡിയോ എടുക്കുമ്പോൾ കരയില്ലെന്ന്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല എന്നും ശ്രീനി പറഞ്ഞു.

സത്യത്തിൽ ഏതൊരു അച്ഛനും അമ്മക്കും ഇത് ഈസിയായിട്ട് മനസിലാവും. എല്ലാ മാതാപിതാക്കളും ഈ കാര്യങ്ങളിലൂടെ കടന്ന് പോയവർ ആയിരിക്കുമല്ലോ. അന്ന് ആ വീഡിയോ കാണുന്നതിലുപരി അതിനു താഴെ വന്ന കമന്റുകൾ വായിച്ച് ഒരുപാട് കരഞ്ഞുവെന്നും പേർളി മാണിയും പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേളിയുടെ മടിയിൽ കിടക്കുന്ന നിതാരയെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന നിലയുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. സ്‌നേഹം തുളുമ്പുകയാണ് ഗയ്‌സ് എന്ന് തലക്കെട്ട് നൽകിയാണ് വീഡിയോ പേളി പങ്കിട്ടത്. നിതാരയെ പല പേരുകളും ചൊല്ലി നില വിളിക്കുന്നതും പേളിയുടെ ദേഹത്ത് കയറി നിന്ന് നിതാരയ്ക്ക് നില മുത്തം നൽകാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു.

Continue Reading
You may also like...

More in Social Media

Trending