Connect with us

ആറ്‌ മാസത്തെ ബിഗ് ബോസ് പ്രണയം സഫലമാകുന്നു… വിവാഹക്ഷണക്കത്ത് പങ്കുവച്ച് പേർളി

Malayalam Breaking News

ആറ്‌ മാസത്തെ ബിഗ് ബോസ് പ്രണയം സഫലമാകുന്നു… വിവാഹക്ഷണക്കത്ത് പങ്കുവച്ച് പേർളി

ആറ്‌ മാസത്തെ ബിഗ് ബോസ് പ്രണയം സഫലമാകുന്നു… വിവാഹക്ഷണക്കത്ത് പങ്കുവച്ച് പേർളി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയുമായ പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. ബിഗ് ബോസിൽ മൊട്ടിട്ട ആറു മാസത്തെ പ്രണയമാണ് സഫലമാകാൻ പോകുന്നത്. ഈ വര്‍ഷം മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. മെയ് അഞ്ച് എട്ട് തിയതികളിലായാണ് വിവാഹം‌. വിവാഹവാര്‍ത്ത പേളി തന്നെയാണ് പങ്കുവച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഏറ്റവും പ്രിയപ്പെട്ട് സ്വപ്നം സഫലമാകുന്ന വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. ശ്രീനിഷിനെ ടാ​ഗ് ചെയ്താണ് വിവാഹത്തിയതികള്‍ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഷോ വിജയിക്കാന്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് പ്രണയം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച്‌ തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും.

വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങള്‍ ഒന്നിച്ച്‌ ഒരു വെബ് സീരീസും അടുത്തി‌ടെ ചെയ്തിരുന്നു. പേര്‍ളിഷ് എന്ന പേരില്‍ പുറത്തുവന്ന വെബ്സീരീസ് ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹതിയതിയും ഇരുവരും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

pearle and sreenish marriage

More in Malayalam Breaking News

Trending

Recent

To Top