News
ബസാർ വുമൺ ഓഫ് ദ ഇയർ; മികച്ച സംവിധായിക പായൽ കപാഡിയ
ബസാർ വുമൺ ഓഫ് ദ ഇയർ; മികച്ച സംവിധായിക പായൽ കപാഡിയ
ബസാർ വുമൺ ഓഫ് ദ ഇയറിൽ മികച്ച സംവിധായികയായി പായൽ കപാഡിയ. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സ് ഹാർപേഴ്‌സ് ആണ് ബസാറിൻ്റെ മികച്ച സംവിധായികയ്ക്കുള്ള ബഹുമതി നേടിക്കൊടുത്തത്. വിവിധ മേഖലകളിൽ മുന്നേറുന്ന സ്ത്രീകളെ ആദരിക്കുന്ന ചടങ്ങ് ഒക്‌ടോബർ 19 ശനിയാഴ്ച മുംബൈയിൽ വെച്ചായിരുന്നു നടന്നത്.
ഞാൻ സ്ത്രീകളെയും സ്ത്രീ സൗഹൃദങ്ങളെയും കുറിച്ചാണ് സിനിമകൾ നിർമ്മിക്കുക. അതിനാൽ ഈ അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ അവാർഡ് ചടങ്ങിന് ഒരു പ്രത്യേകതയുണ്ട്. ഓരോ ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡ് ജേതാവും അടുത്ത വിഭാഗത്തിലെ ഉന്നത വിജയം നേടിയ വനിതകളുടെ വിജയിക്ക് അവാർഡ് സമ്മാനിച്ചുവെന്നും അവാർഡ് സ്വീകരിച്ച് പായൽ പറഞ്ഞു.
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ചരിത്ര വിജയത്തെ തുടർന്നാണ് പായലിൻ്റെ ഈ നേട്ടം. മലയാളികൾ അടക്കമുള്ള ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയത്. കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സുമാരുടെ കഥയെ ചുറ്റിപ്പറ്റിയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സ്ഥാനം പിടിച്ചു. കാനിൽ മികച്ച നിരൂപക പ്രശംസ ചിത്രം നേടുകയുണ്ടായി. സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.