Connect with us

തുടക്കം മുതൽ തന്നെ ഹേയ്റ്റ് ക്യാംപെയ്ൻ, രണ്ടായിരിത്തിലേറെ ഫേയ്ക്ക് അക്കൗണ്ടുകൾ കണ്ടെത്തി; പവി കെയർ ടേക്കറിലൂടെ ദിലീപിനോടുള്ള വ്യക്തിവിരോധം തീർത്തു; തിരക്കഥാകൃത്ത്

Movies

തുടക്കം മുതൽ തന്നെ ഹേയ്റ്റ് ക്യാംപെയ്ൻ, രണ്ടായിരിത്തിലേറെ ഫേയ്ക്ക് അക്കൗണ്ടുകൾ കണ്ടെത്തി; പവി കെയർ ടേക്കറിലൂടെ ദിലീപിനോടുള്ള വ്യക്തിവിരോധം തീർത്തു; തിരക്കഥാകൃത്ത്

തുടക്കം മുതൽ തന്നെ ഹേയ്റ്റ് ക്യാംപെയ്ൻ, രണ്ടായിരിത്തിലേറെ ഫേയ്ക്ക് അക്കൗണ്ടുകൾ കണ്ടെത്തി; പവി കെയർ ടേക്കറിലൂടെ ദിലീപിനോടുള്ള വ്യക്തിവിരോധം തീർത്തു; തിരക്കഥാകൃത്ത്

മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പവി കെയർ ടേക്കർ. ഇപ്പോഴിതാ ഈ ചിത്രത്തിന് തുടക്കം മുതൽ തന്നെ ഹേയ്റ്റ് ക്യാംപെയ്ൻ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രാജേഷ് രാഘവൻ.

അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ ശേഷം എന്നെ തേടി നിരവധി പ്രൊജക്റ്റുകൾ വന്നിട്ടുണ്ട്. പലതും നടക്കാതെ പോയി. അങ്ങനെയിരിക്കുമ്പോഴാണ് വിനീത് എന്തെങ്കിലും കഥകളുണ്ടോ എന്ന് അന്വേഷിച്ചത്. ഞാൻ ഈയൊരു എലമന്റ് പറഞ്ഞപ്പോൾ തന്നെ പുള്ളിക്ക് വർക്ക് ആയി. ലാൽ ജോസ് കേട്ടിട്ട് ഇത് ദിലീപ് ചെയ്താൽ നന്നാവും എന്ന് പറഞ്ഞിട്ടാണ് ദിലീപിന്റെ അടുത്തേക്ക് എത്തുന്നത്.

കഥ കേട്ട് അപ്പോൾ തന്നെ പുള്ളി തന്നെ പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞു. അഡ്വാൻസും കാര്യങ്ങളും മൂവ് ചെയ്തു. അതിന് ശേഷം കോവിഡ് വന്നു, ചില സാങ്കേതിക തടസ്സങ്ങൾ കേസൊക്കെയായി വന്നു. അങ്ങനെ നീണ്ടുപോയാതാണ്, അല്ലെങ്കിൽ 2020 ൽ നടക്കേണ്ടതായിരുന്നു. ജോലി രാജിവെച്ച് ഭാര്യയും മക്കളുമായി എറണാകുളത്ത് വന്ന് വീട് എടുത്ത സമയമായിരുന്നു.

രാത്രി കിടന്നാൽ ഉറക്കം വരില്ല. അപ്പോൾ രാത്രി ബൈക്കെടുത്ത് ടൗണിലൂടെ ഓടിക്കും കുറെ സമയം. അവിടെ ഒരു തട്ടുകടയിൽ രാത്രി 11 മണിയ്ക്ക് കട്ടൻ ചായ കൂടിച്ച്‌കൊണ്ടിരിക്കുന്ന സമയത്ത് കുളിച്ച് നല്ല ഫ്രഷ് ആയിട്ടുള്ള ആളെ കണ്ടു. ബിസകറ്റും കട്ടൻ ചായയും കഴിക്കുകയാണ്. പെട്ടെന്ന് ഇയാൾക്കൊരു കോൾ വന്നു. ഇയാള് ഫോണെടുത്ത് ഫസ്റ്റ് പറയുന്നത് അമ്മേ ഞാൻ ഊണ് കഴിക്കുകയാണ്, ഊണ് കഴിച്ചിട്ട് വിളിക്കാം എന്നാണ്.

ഞാൻ കാണുന്നുണ്ട് ഇയാൾ കട്ടൻ ചായയും ബിസിക്കറ്റും കഴിക്കുന്നത്. ഞാൻ പുള്ളിയെ ഒന്ന് നോക്കി, പുള്ളി എന്നെയും നോക്കി. വീണ്ടും പറഞ്ഞു ഞാൻ ഊണ് കഴിച്ചോണ്ടിരിക്കുകയാണ്, കഴിച്ചിട്ട് വിളിക്കാമെന്ന്. ഫോൺ കട്ട് ചെയ്ത ശേഷം പുള്ളി എന്നോട് പറഞ്ഞു നമ്മൾ ഊണൊക്കെ കഴിച്ചിട്ട് സുഖമായി ഉറങ്ങുവാണെന്ന് വിചാരിച്ചോട്ടെയെന്ന്. ഇയാൾ രാത്രി സെക്യൂരിറ്റിയാണ്.

അമ്മയ്ക്ക് അറിയാം രാത്രി അയാൾക്ക് ഊണ് നിർബദ്ധമാണെന്ന്. എന്നാൽ എല്ലാ ദിവസവും ഊണ് വാങ്ങിക്കഴിക്കാനുള്ള വരുമാനം ഉണ്ടാവുമോ. വയർ മുറുകുന്ന കാര്യം ഇയാൾ വീട്ടിൽ അറിയിക്കുന്നില്ല. അത്രയും നല്ല മനുഷ്യനും അത്രയും നല്ല സംഭവം വന്നിട്ട് അതെരു കഥയായി വന്നിട്ടില്ലെങ്കിൽ നമ്മൾ എഴുത്തുകാരനാണെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ?

അയാൾ എന്നോട് പറഞ്ഞു മോനെ ബാക്കിയെല്ലാം സഹിക്കാം രാത്രി കിടക്കാനൊരു സ്ഥലമില്ല. എവിടെയെങ്കിലും പരിചയമുള്ള സ്ഥലമുണ്ടോ, ചെറിയ വാടകയക്ക് എന്ന് ചോദിച്ചു. നോക്കാം ചേട്ടാ എന്ന് പറഞ്ഞ് ഞാൻ പോയി. പിറ്റേദിവസമാണ് മനസ്സിലേയ്ക്ക് ഇങ്ങനൊരു കഥ വന്നത്. ഒരു സെക്യൂരിറ്റിക്കാരൻ. അയാൾക്ക് സ്വസ്ഥതമായി കിടക്കാൻ സ്ഥലം വേണം. അയാൾ അവിടെ സ്വസ്ഥതമായി ജീവിക്കുമ്പോൾ ഹൗസ് ഓണർ അത് വേറെയൊരാൾക്ക് കൂടി വാടകയ്ക്ക് കൊടുക്കുന്നു.

അത് ഒരു സ്ത്രീയാണെന്ന് അറിയുന്നു. ഒരു സ്ഥലം രണ്ട് പേർ ഷെയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രണയം…പവികെയർ ടേക്കർ കോമഡി സിനിമയല്ല, പ്രണയ സിനിമയാണ്. ആളുകൾ തമാശ സിനിമയായി തെറ്റിദ്ധരിക്കപ്പെട്ടതാണ്. അത് സോൾ ഉള്ള ഉഗ്രൻ പ്രണയ സിനിമയാണ്. സിനിമയ്‌ക്കെതിരെ തുടക്കം മുതൽ തന്നെ ഹേയ്റ്റ് ക്യാംപെയ്ൻ ഉണ്ടായിരുന്നു.

കേട്ടുകേൾവിയില്ലാത്ത യൂട്യൂബേഴ്‌സും ഐഡന്റിറ്റിയല്ലാത്ത കമന്റുകളും, രണ്ടായിരിത്തിലേറെ ഫേയ്ക്ക് അക്കൗണ്ടുകളും കണ്ടെത്താൻ പറ്റി. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഇത് പൊട്ടും, ചളി എന്നൊക്കെയാണ് കമന്റുകൾ. ഒരാഴ്ചയ്ക്ക് ശേഷമാണ് നല്ല കമന്റ് വന്നത്. അപ്പോഴേയ്ക്കും ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു. അദ്ദേഹത്തോടുള്ള വ്യക്തിവിരോധം തീർത്തതായിരിക്കാമെന്നും രാജേഷ് പറഞ്ഞു. ‌‌അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു പവി കെയർ ടേക്കർ.

More in Movies

Trending