Connect with us

ഭാവനയുടെ കാരവാനിൽ ചെന്ന് മുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു; എന്നോട് ആരും കാരവാൻ ഉപയോഗിച്ചതിന് പിണങ്ങിയിട്ടില്ല; പൗളി വൽസൻ

Actress

ഭാവനയുടെ കാരവാനിൽ ചെന്ന് മുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു; എന്നോട് ആരും കാരവാൻ ഉപയോഗിച്ചതിന് പിണങ്ങിയിട്ടില്ല; പൗളി വൽസൻ

ഭാവനയുടെ കാരവാനിൽ ചെന്ന് മുട്ടി മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു; എന്നോട് ആരും കാരവാൻ ഉപയോഗിച്ചതിന് പിണങ്ങിയിട്ടില്ല; പൗളി വൽസൻ

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി പൗളി വിസ്‍സൻ. നാടകരംഗത്ത് നിന്നുമാണ് നടി സിനിമയിലേയ്ക്ക് എത്തുന്നത്. പി ജെ ആന്റണിയുടെ നാടകങ്ങളിൽ താരമായിരുന്ന പൗളി വൽസൻ അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു. പൗളിവത്സൻ താരമായും മലയാളസിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായും തിയേറ്ററിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലമുണ്ടായിരുന്നു എന്ന് മമ്മൂട്ടി ഒരിക്കൽ പറഞ്ഞിരുന്നു.

2018-ൽ ഈ മ യൗ എന്ന ചിത്രത്തിൽ പെണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡിനു പൗളി വൽസൻ അർഹയായി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ ഉണ്ടാവാറില്ലെന്നതാണ്. മാത്രമല്ല മുൻനിര താരങ്ങളിൽ പലരും കാരവാൻ ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്ന പരാതിയും പലരും ഉന്നയിക്കാറുണ്ട്. എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമുള്ളപ്പോൾ ചോദിച്ചിട്ട് താൻ കാരവാൻ സൗകര്യം ഉപയോഗിക്കാറുണ്ടെന്നും പൗളി പറയുന്നു.

ആദം ജോൺ സിനിമയിൽ‌ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവവും പൗളി പങ്കുവെച്ചിരുന്നു. ഞാൻ ഒരു സീനിയർ ആർട്ടിസ്റ്റാണെന്നത് എന്റെ കയ്യിലുണ്ട്. എനിക്ക് പണി അറിയാമെന്ന് ധൈര്യവുമുണ്ട്. പിന്നെ ഞാൻ അധികം ആർഭാടമില്ലാത്തയാളാണ്. ഞാൻ അവാർഡ് കിട്ടിയ വ്യക്തിയാണ് അതുകൊണ്ട് കാരവാൻ‌ വേണം എന്നൊന്നും പറയാറില്ല.

പക്ഷെ കാരവാൻ‌ മാത്രമുള്ളിടത്ത് അത് ഉപയോഗിക്കുന്ന താരങ്ങൾ പിണങ്ങുമെന്ന് കരുതി ഉപയോഗിക്കാതെ മാറി നിൽക്കാറുമില്ല. ഞാൻ അതൊന്നും കേൾക്കാതെ കേറി ചെല്ലും. ഒരു ദിവസം ഭാവനയൊക്കെ ഉപയോഗിക്കുന്ന കാരവാൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒറ്റ ഡയലോഗ് മാത്രമെ എനിക്കുള്ളു. പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്.

വമ്പൻ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അ‌തുകൊണ്ട് പള്ളിയും പരിസരവും ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാൻ പോണം. എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാൻ കിടക്കുന്നത് കണ്ടത്. ഞാൻ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. എന്താണ് ചേച്ചിയെന്ന് ഭാവന ചോദിച്ചു.

മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാൻ ഉപയോഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം. വലിയ പ്രശ്നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു. അതുപോലെ അടുത്തിടെ ഊട്ടിയിൽ ഷൂട്ടിന് പോയി. എല്ലാവരും കാരവാനാണ് ഉപയോഗിച്ചത്. വേറെ വഴിയില്ല.

കാരണം ഷൂട്ട് കുന്നിന്റെ മുകളിലാണ്. പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ച് നിയന്ത്രണം വെക്കണം. കാരണം നമ്മൾ വിചാരിക്കുന്നയാളുകളല്ല ജൂനിയർ ആർട്ടിസ്റ്റുകളായി വരുന്നവരിൽ എല്ലാം. അവർക്ക് ഇത്തരം സൗകര്യങ്ങൾ കൊടുത്താൻ അവർ അത് പലരീതിയിൽ ഉപയോഗിക്കും. അതുകൊണ്ട് നിയന്ത്രണം വേണ്ടിവരും. അതുകൊണ്ട് സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ലെന്നും പൗളി പറയുന്നു.

യുവനടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായി പറയാറുള്ളത് ടോയ്ലെറ്റ് സൗകര്യം തന്നെയാണ്. കാരവാൻ ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ പല മുൻനിര നടിമാരും അതിന് സഹകരിക്കാറില്ലെന്ന് മുമ്പ് നടി സ്വസികയും വെളിപ്പെടുത്തിയിരുന്നു.

More in Actress

Trending

Uncategorized