Connect with us

എല്ലാവരും കട്ടയ്ക്ക് കൂടെ നിൽക്കണം ! ഇന്ന് മുതൽ പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് ..

Malayalam Breaking News

എല്ലാവരും കട്ടയ്ക്ക് കൂടെ നിൽക്കണം ! ഇന്ന് മുതൽ പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് ..

എല്ലാവരും കട്ടയ്ക്ക് കൂടെ നിൽക്കണം ! ഇന്ന് മുതൽ പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് ..

ഓണത്തിന് മുൻപ് ചിരിപ്പൂരമൊരുക്കാൻ ജയറാം ഇന്നെത്തുകയാണ് പട്ടാഭിരാമനിലൂടെ . കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ് . ചിരിയും ചിന്തയുമൊക്കെ പങ്കു വച്ചാണ് ചിത്രം എത്തുന്നത്.

ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് പങ്കു വച്ച് കണ്ണൻ താമരക്കുളം പറഞ്ഞതിങ്ങനെയാണ് ;

എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് 
പുതിയ സിനിമ പട്ടാഭിരാമൻ നാളെ റിലീസ് ആവുകയാണ് 
ഹ്യൂമറും – സസ്‌പെൻസും നിറഞ്ഞു വൻ താരനിരയോടെ വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടും എന്ന് തന്നെയാണ് വിശ്വാസം 😍
ഈ സിനിമ ഒരിക്കലും നിങളെ നിരാശപ്പെടുത്തില്ല ഇത് എന്റെ വാക്ക് – 
ഒരു വലിയ വിപ്ലവം പറയുകയാണ് ഈ സിനിമ 
ചിലതൊക്കെ പച്ചക്ക് തുറന്നു കാട്ടുകയാണ് പട്ടാഭിരാമനിൽ 
എല്ലാവരും കട്ടക്ക് കൂടെ നിൽക്കണം 🙏സിനിമ കണ്ടിട്ട് നിങ്ങൾ പറയുന്ന
അഭിപ്രായത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 
കണ്ണൻ താമരക്കുളം .

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്. മിയ , ഷീലു എബ്രഹാം , മാധുരി , പാർവതി, ബൈജു , ഹരീഷ് കണാരൻ, പ്രേംകുമാർ തുടങ്ങിയവരാണ് ചത്രത്തിലെ പ്രധാന താരങ്ങൾ .

pattabhiraman movie release today

More in Malayalam Breaking News

Trending

Recent

To Top