ഞാന്‍ ഇട്ടിട്ട് പോകുകയൊന്നും ഇല്ല; നയന കുറച്ചുകൂടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; ഭാവി വരനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി ‘പത്തരമാറ്റ്’ താരം ലക്ഷ്‍മി കീർത്തന!!
By
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്.
പത്തരമാറ്റിലെ ഓരോ കഥാപാത്രങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. അതുപോലെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ലക്ഷ്മി കീര്‍ത്തന. ലക്ഷ്മി കീര്‍ത്തന എന്ന പേര് എത്രത്തോളം സുപരിചിതമാണ് എന്നറിയില്ല, പക്ഷെ പത്തരമാറ്റിലെ നയന എന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയാം.
ഇഷ്ടമില്ലാത്ത ഒരു ദാമ്പത്യമായിരുന്നുവെങ്കിലും, ഇപ്പോള്‍ കിട്ടിയ ജീവിതത്തെ സ്‌നേഹിക്കുകയാണ് പത്തരമാറ്റിലെ ഈ കഥാപാത്രം.
ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തിൽ യഥാര്‍ഥ ജീവിതത്തില്‍ ഭാവി വരനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുന്ന ലക്ഷ്മിയുടെ വാക്കുകളാണ് വൈറലാകുന്നത്.
യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ നയനയെ പോലെ അല്ല. നയന കുറച്ചുകൂടെ ബോള്‍ഡ് ആണ്. ഞാന്‍ അത്രയ്ക്ക് ബോള്‍ഡ് അല്ല. പിന്നെ ഭര്‍ത്താവിനോടുള്ള സ്‌നേഹം അത് പോലെ തന്നെയായിരിക്കും. ഞാന്‍ ഇട്ടിട്ട് പോകുകയൊന്നും ഇല്ല. നയന കുറച്ചുകൂടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ പെണ്‍കുട്ടികളാരും ഇതുപോലെ എല്ലാം സഹിച്ച് നില്‍ക്കില്ല എന്നാണ് ലക്ഷ്മി പറഞ്ഞത്.
ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം ചോദിച്ചപ്പോള്‍ ആദ്യം ഒന്നും ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് ലിസ്റ്റ് നീണ്ടു. എന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണം. മനസ്സിലാക്കണം. ഇന്റസ്ട്രിയില്‍ നിന്നുള്ള ആള് തന്നെ വേണമെന്നില്ല, ഏതെങ്കിലും നല്ല ജോലി ഉള്ള ആളായാല്‍ മതി. ചോറ് വാരി തരുന്നതും, സാഹസികത കാണിക്കുന്നതുമൊക്കെയാണ് എന്റെ ഇഷ്ടം.
എന്റെ ഇഷ്ടം എല്ലാത്തിനും കൂട്ടു നില്‍ക്കുന്ന ആളായിരിക്കണം എന്നില്ല, പക്ഷേ അറ്റ്‌ലീസ്റ്റ് ഹണിമൂണ്‍ കാലം കഴിയുന്നത് വരെയെങ്കിലും അങ്ങനെ ആയിരിക്കണം എന്നാണ് നയന പറയുന്നത്. അല്ലെങ്കിലും പുരുഷന്മാര്‍ അങ്ങനെയായിരിക്കും എന്ന് ലക്ഷ്മി തന്നെ പറഞ്ഞു. പ്രണയമാണോ, അറേഞ്ച് മാരേജ് ആണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍, ലവ് കം അറേഞ്ച് എന്നായിരുന്നു നയനയുടെ മറുപടി. ഒട്ടും പരിചയമില്ലാത്ത ആളെ വിവാഹം ചെയ്യാന്‍ എനിക്ക് പറ്റില്ല, അറിഞ്ഞ് പ്രണയിച്ച ശേഷം മതി വിവാഹം.
അതേ സമയം എന്നെ ഒരുപാട് സ്‌നേഹിക്കുന്ന അച്ഛനെയും അമ്മയെയും വേദനിപ്പിക്കാനും പറ്റില്ല. അവരെ വേദനിപ്പിച്ച് ഇഷ്ടമുള്ള ജീവിതത്തിലേക്ക് കടക്കില്ല. അതുകൊണ്ട് ലവ് കം അറേഞ്ച് മതിയെന്നാണ് താരത്തിന്റെ മറുപടി. പ്രണയിക്കുന്ന ആള്‍ക്കൊപ്പം നൈറ്റ് ഡ്രൈവ് പോകാനും, മഴ നനയാനും എല്ലാം ഇഷ്ടമാണ്.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ പ്രണയിക്കാന്‍ കൊതിയാവുന്നു. നിലവില്‍ ഇപ്പോള്‍ പ്രണയമൊന്നും ഇല്ല എന്നും നയന വ്യക്തമാക്കി. നോർത്ത് പറവൂർ വാവക്കാട് സ്വദേശിയാണ് ലക്ഷ്മി കീർത്തന. നൃത്തത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ലക്ഷ്മി 18 വർഷത്തോളമായി ഡാൻസ് പരിശീലിക്കുന്നുണ്ട്. തമിഴ്നാട്ടിൽ കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി പൂർത്തിയാക്കി അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മി കീർത്തന ഡാൻസ് പരിശീലനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.
നൃത്തത്തിന് വേണ്ടി ജോലി ഉപേഷിച്ചെങ്കിലും ലക്ഷ്മിയുടെ ഇഷ്ടത്തിന് പൂർണ പിന്തുണ നൽകി അച്ഛനും അമ്മയും ഒപ്പം നിൽക്കുകയായിരുന്നു. ഭരതനാട്യം, ഓട്ടൻതുള്ളൽ, കുച്ചിപ്പുടി നാടോടി നൃത്തം എന്നിവയാണ് വളരെ ചെറുപ്പം മുതൽ ലക്ഷ്മി പരിശീലിക്കുന്നത്.
പറവൂർ ശശികുമാറിന്റെ കീഴിലായിരുന്നു ആദ്യം നൃത്തം പരിശീലിച്ചത്. പ്രശസ്ത നർത്തകി ഗീത പത്മകുറിന്റെ കീഴിൽ കുച്ചിപ്പുടിയിൽ പ്രത്യേക പരിശീലനം നേടുന്നുണ്ട്. മികച്ചൊരു നർത്തകിയായി മാറണം എന്നതാണ് ലക്ഷ്മിയുടെ ആഗ്രഹം.