Bollywood
ഷാരൂഖ് ഖാന്റെ പത്താന്‍ 900 കോടി ക്ലബ്ബില്‍
ഷാരൂഖ് ഖാന്റെ പത്താന്‍ 900 കോടി ക്ലബ്ബില്‍
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ് ചിത്രം ‘പത്താന്‍’ ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ 900 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഷ് രാജ് ഫിലിംസാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജനുവരി 25ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ പത്താന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.
2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.