Connect with us

ഇത് മോഹൻലാലിന്റെ നായികയല്ലേ? ചെല്ലത്താമരെ പാട്ടും പാടി നടന്ന കുട്ടിയാ… ഞെട്ടിത്തരിച്ച് ആരാധകർ

Malayalam

ഇത് മോഹൻലാലിന്റെ നായികയല്ലേ? ചെല്ലത്താമരെ പാട്ടും പാടി നടന്ന കുട്ടിയാ… ഞെട്ടിത്തരിച്ച് ആരാധകർ

ഇത് മോഹൻലാലിന്റെ നായികയല്ലേ? ചെല്ലത്താമരെ പാട്ടും പാടി നടന്ന കുട്ടിയാ… ഞെട്ടിത്തരിച്ച് ആരാധകർ

മോഹൻലാൽ ചിത്രങ്ങളെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ്. മോഹൻലാൽ സിനിമകളിലൂടെ നിരവധി നായികമാരും ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തിൽ ജനങ്ങളുടെ ഹൃദയം കവർന്ന നടിയാണ് പാർവതി മെൽ​ട്ടൺ. 2007ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഹലോ’യിലൂടെയാണ് പാർവതി മലയാള സിനിമയിൽ എത്തുന്നത്. അന്ന് ചിത്രവും അതിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രത്തിന്റെ സ്വീകാര്യത കുറഞ്ഞിട്ടില്ല. ഒറ്റ ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇന്നും ‘ഹലോ’യിലെ ​ഗാനങ്ങൾ കൊണ്ടും അഭിനയ പ്രാധാന്യം കൊണ്ടും ഈ നടി മലയാളികൾക്കിടയിലുണ്ട്.

നടി എന്നതിന് ഉപരി ഒരു മോഡലും നർത്തകിയുമാണ് പാർവതി. തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും സമൂഹമാദ്ധ്യമത്തിൽ സജീവമായിരുന്നു. പാർവതി ബിസിനസുകാരനായ ഷംസു ലലനിയെയാണ് വിവാഹം കഴിച്ചത്. തുടർന്ന് 2022ൽ സമൂഹമാദ്ധ്യമത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.

അതേസമയം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴാണ് നടി വീണ്ടും സമൂഹമാദ്ധ്യമത്തിൽ സജീവയായത്. വൻ മേക്കോവർ നടത്തിയിട്ടാണ് നടി തിരികെയെത്തിയത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ഇപ്പോൾ വെെറലായതോടെ ഇത് ആ പഴയ നടി തന്നെയാണോ എന്നാണ് മലയാളി ആരാധകർ ചോദിക്കുന്നത്. പുതിയ ചിത്രങ്ങളിൽ പാ‌ർവതിയെ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. നിലവിൽ യുഎസിലെ ഫ്ലോറിഡയിലാണ് താരം ഇപ്പോൾ താമസിക്കുന്നത്.

More in Malayalam

Trending

Recent

To Top