ഇങ്ങനെയാണെങ്കിൽ ഇതിവിടെ വച്ച് നിർത്തിക്കോ; പാര്‍വതി ജയറാമിനോട് പറഞ്ഞത്!
മലയാള സിനിമാ ലോകത്തിനു മുന്നിൽ പത്മരാജന്‍ പരിചയപ്പെടുത്തിയ അതുല്യ നടനാണ് ജയറാം. തന്റെ സിനിമ ജീവിതത്തിലെ ആരംഭകാലത്ത് ഒരുപിടി നല്ല സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ കയ്യടി നേടിയ നടൻ പിന്നീട് നിരവധി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങളളിലും അഭിനയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ‘ഒരു ഘട്ടത്തില്‍ പാര്‍വതി തന്നോട് അഭിനയം തുടരേണ്ടതില്ലെന്ന ശക്തമായ അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തിയതായി ജയറാം തുറന്ന് പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം ജയറാം തുറന്ന് പറഞ്ഞത്.
ജയറാമിന്റെ വാക്കുകളിലൂടെ …..
തുടര്‍ച്ചയായി മോശം സിനിമകളില്‍ അഭിനയിക്കുന്ന സമയത്ത് പാര്‍വതി പറയുമായിരുന്നു, ഇങ്ങനെയുള്ള തല്ലിപൊളി സിനിമകളില്‍ അഭിനയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഈ പണി ഇവിടെ വച്ച് നിര്‍ത്തുന്നതാണ് നല്ലത്’. പാർവ്വതി പറഞ്ഞു.
എന്നാൽ , ആരോടും നോ എന്ന് പറയുന്ന ശീലമില്ലെന്നും, അത് കൊണ്ടാണ് നിരവധി മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുള്ളതെന്ന് ജയറാം തുറന്നു പറയുന്നു. ഇന്നത്തെ തലമുറയിലെ നായകന്മാര്‍ക്ക് എനിക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു നല്ല ഉപദേശമുണ്ട്, ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ ‘നോ’ എന്ന് പറയാന്‍ ശീലിക്കണം, ഇന്ന് ഞാന്‍ അത് പഠിച്ചിരിക്കുന്നു. ഒരു സമയത്ത് എനിക്ക് അതിനു കഴിയില്ലായിരുന്നു, ഒരു നോ പറഞ്ഞു ആരെയും പിണക്കാന്‍ ആഗ്രഹിച്ചിട്ടില്ല’. സത്യന്‍ അന്തിക്കാട് സിബി മലയില്‍. കമല്‍. രാജസേനന്‍ തുടങ്ങിയ സംവിധായകര്‍ എന്നും തനിക്ക് നല്ല ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് – ജയറാം അഭിമുഖത്തിൽ പറഞ്ഞു.
parvathy told jayaram strongly