Connect with us

ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടിവെള്ളവുമായി പാര്‍വ്വതി ദുരിതാശ്വാസ ക്യാമ്പുകളില്‍! പാര്‍വ്വതിയുടെ ബോട്ട് യാത്ര ഇപ്പോള്‍ ട്രെന്‍ഡിംഗിലും!

Malayalam Breaking News

ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടിവെള്ളവുമായി പാര്‍വ്വതി ദുരിതാശ്വാസ ക്യാമ്പുകളില്‍. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കാണ് പാര്‍വ്വതിയുടെ ഈ സഹായ ഹസ്തം. ജയറാമും പാര്‍വ്വതിയും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടിവെള്ളവുമാണ് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള പാര്‍വ്വതിയുടെ ബോട്ട് യാത്ര ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ മൂന്നാമതാണ്.

തനിക്ക് തന്നെ നേരിട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടുള്ളവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ യാത്രയെന്ന് പാര്‍വ്വതി പറയുന്നു. പ്രളയത്തിന്റെ ഒരു തീവ്രത നേരത്തെ തന്നെ മനസ്സിലായിരുന്നെന്നും തന്റെ ബന്ധുക്കളോടും മറ്റും സംസാരിക്കമ്പോള്‍ അറിഞ്ഞിരുന്നതായും പാര്‍വ്വതി പറയുന്നു. എന്നാല്‍ ഇത് ഏത് കൈയ്യിലേയ്ക്കാണ് എത്തിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കവെയാണ് മനോരമ ന്യൂസ്‌പേപ്പറില്‍ ഇതിന് വേണ്ടി ഒരു പ്രത്യേക സെല്‍ രൂപീകരിച്ചതായി കണ്ടത്. തുടര്‍ന്ന് ജയറാം ഡയറക്ടായി മനോരമയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ ഞാന്‍ തന്നെ വോളന്ററി ചെയ്ത ആളാണ് എനിക്ക് വന്ന് നേരിട്ട് കൊടുക്കണമെന്നുള്ളത്. എല്ലാം നമ്മുടെ വീട്ടില്‍ സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ അടുത്തുള്ളവര്‍ക്ക് സംഭവിക്കുമ്പോഴാണല്ലോ നമ്മുക്ക് അതിന്റെ വിഷമം അറിയുന്നത്. അതുകൊണ്ട് എന്റെ ആളുകളെ നേരിട്ട് വന്ന് കണ്ട് അവരെ സമാധാനിപ്പിക്കണമെന്നെനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നതും.

അച്ഛന്റെ വീട്ടിലും അച്ഛന്റെ ബന്ധുക്കളുടെ വീട്ടുലും ഒരുപാട് പേര്‍ വന്ന് താമസിക്കുന്നുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. ഇപ്പോള്‍ അങ്ങോട്ട് പോകാന്‍ പറ്റില്ല.. അവിടേയ്ക്ക് വഴിയില്ല… ഫോണ്‍ എല്ലാം കട്ടായിക്കിടക്കുവാണ്… ചെന്നൈയില്‍ പ്രളയം ഉണ്ടായ പോലെ.. അഞ്ചാറ് ദിവസം സിറ്റിയില്‍ കറണ്ടില്ല, പാലില്ല, പെട്രോളില്ല ഇങ്ങനെ ഒരു സാധനങ്ങളും കിട്ടാനില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ അത്രയ്ക്ക് കട്ട് ഓഫ് ഇല്ല. ചെന്നൈ ദുരന്തം നേരിട്ട് അനുഭവിച്ചതാണ്.. അപ്പോള്‍ ബാക്കിയുള്ളവര്‍ എത്ര അനുഭവിക്കുന്നു എന്നുള്ളത് നമ്മുക്ക് ശരിക്കും അതിന്റെ തീവ്രത മനസ്സിലാകും. അന്ന് അവിടെ എന്റെ മകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മളും കുറേ സഹായിച്ചിരുന്നു. എന്നാല്‍ അതിനെ ഒരു സഹായമായി വിചാരിക്കുന്നത് തെറ്റാണെന്ന് തോന്നുന്നു. നമ്മുക്ക് ചെയ്യാന്‍ കിട്ടുന്നൊരു അവസരമാണിത്. എനിക്ക് അങ്ങനെയാണ് തോന്നിയത്. ആ അവസരം യൂട്ടിലൈസ് ചെയ്യുന്നുവെന്നും പാര്‍വ്വതി പറയുന്നു.

Parvathy Jayaram visits Kuttanad flood area

More in Malayalam Breaking News

Trending

Recent

To Top