Connect with us

“ഞാൻ ആക്രമിക്കപ്പെട്ടു , തുറന്നു പറയാൻ ഇത്രയും സമയം വേണ്ടിവന്നു ” ; വെളിപ്പെടുത്തലുമായി പാർവതി

Malayalam Breaking News

“ഞാൻ ആക്രമിക്കപ്പെട്ടു , തുറന്നു പറയാൻ ഇത്രയും സമയം വേണ്ടിവന്നു ” ; വെളിപ്പെടുത്തലുമായി പാർവതി

“ഞാൻ ആക്രമിക്കപ്പെട്ടു , തുറന്നു പറയാൻ ഇത്രയും സമയം വേണ്ടിവന്നു ” ; വെളിപ്പെടുത്തലുമായി പാർവതി

“ഞാൻ ആക്രമിക്കപ്പെട്ടു , തുറന്നു പറയാൻ ഇത്രയും സമയം വേണ്ടിവന്നു ” ; വെളിപ്പെടുത്തലുമായി പാർവതി

നിലപാടുകൾ കൊണ്ട് ശ്രദ്ധേയയാണ് പാർവതി തിരുവോത്ത് . ആകർമിക്കപെട്ട നടിക്ക് വേണ്ടി ശബ്ദമുയർത്തിയവരിൽ പ്രമുഖയാണ് പാർവതി. തനിക്ക് അവസരങ്ങൾ ഇതിന്റെ പേരിൽ നഷ്ടപ്പെടും എന്ന് ബോധ്യമുണ്ടായിട്ടും അവർ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് താരാധിപത്യത്തിനെതിരെ ശബ്ദമുയർത്തി. ഇപ്പോൾ തൻ അനുഭവിച്ച സംഭവത്തെ പാട്ടി വെളിപ്പെടുത്തുകയാണ് പാർവതി.

കുട്ടിയായിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും, താന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി പാര്‍വ്വതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

‘വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു,’ പാര്‍വ്വതി പറഞ്ഞു.

തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നതെന്നും ഒരു ജെന്‍ഡറോ മറ്റെന്തെങ്കിലുമോ ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കി.
‘പക്ഷെ അതിജീവനം എന്നത് എങ്ങനെയാണെന്നുവച്ചാല്‍, അത് തിരിച്ചറിയുന്നതും അത് സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ഒരു പോരാട്ടം തന്നെയാണ്. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞു മനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.’

വളരെ ആത്മവിശ്വാസമുള്ളൊരു പെണ്‍കുട്ടിയായാണ് തന്നെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും എന്നിട്ടും ഇത് സംഭവിച്ചത് താനത് അര്‍ഹിച്ചിരുന്നോ എന്ന കാര്യം വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.
‘വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുക എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്നത് ശാരീരികമായി മാത്രമുള്ള ഒന്നല്ല. അത് മാനസികമായ ഒന്നുകൂടിയാണ്,’ പാര്‍വ്വതി പറഞ്ഞു. പാർവ്വതിക്കു പുറമെ അഞ്ജലി മേനോൻ ,റിമ കല്ലിങ്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

parvathy about attacks

More in Malayalam Breaking News

Trending

Recent

To Top