Connect with us

ചിരിച്ചാല്‍ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഫോട്ടോയെടുത്തു; ബാല്യകാല ചിത്രം പങ്കുവെച്ച്‌ പാര്‍വതി

Malayalam

ബാല്യകാല ചിത്രം പങ്കുവെച്ച്‌ നടി പാര്‍വതി തിരുവോത്ത്. സഹോദരനൊപ്പമുള്ള ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ സഹോദരനെ ടാഗ് ചെയ്താണ് അപൂര്‍വ്വ ചിത്രങ്ങളില്‍ ഒന്ന് പങ്കുവെച്ചത്.

ചിരിച്ചാല്‍ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഫോട്ടോയെടുത്തത്. എന്നാല്‍ ഫോട്ടോയെടുത്തതിന് ശേഷം ഒന്നും സംഭവിച്ചില്ല. ‘ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു ‘!- പാര്‍വതി കുറിച്ചു.

നേരത്തേ ബാല്യകാലത്തെ മറ്റൊരു ചിത്രവും താരം പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന പെണ്‍കുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷമെടുത്ത ചിത്രമാണിതെന്നും പാര്‍വതി ചിത്രത്തോടൊപ്പം കുറിച്ചത്.

More in Malayalam

Trending

Recent

To Top