Connect with us

ഞാനും അതിജീവിത, ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്ത് പുറത്തെത്തും; പാർവതി തിരുവോത്ത്

Actress

ഞാനും അതിജീവിത, ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്ത് പുറത്തെത്തും; പാർവതി തിരുവോത്ത്

ഞാനും അതിജീവിത, ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്ത് പുറത്തെത്തും; പാർവതി തിരുവോത്ത്

ശക്തമായ നിലപാടുകൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താനും ഒരു അതിജീവിതയാണെന്ന് പറയുകയാണ് നടി. ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ പോയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്യുന്നുണ്ടെന്നും നാല് വർഷത്തോളമായി സിനിമ സംവിധാനം ചെയ്യാനുളള പരിശ്രമത്തിലാണെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്നും പാർവ്വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 16 പേർ മാത്രമുളള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അന്ന് സങ്കടം പങ്കുവെയ്ക്കുകയുണ്ടായി. അതിൽ നിന്നാണ് പിന്നീട് വിമൻ ഇൻ സിനിമ കളക്ടീവിന്റെ രൂപീകരണം. മലയാള സിനിമയിൽ ചരിത്രപരമായ മാറ്റം സംഭവിച്ചത് ഡബ്ല്യൂസിസിക്ക് മുമ്പും ശേഷവും അല്ല.

അതിജീവിതയുടെ ഒരു തീരുമാനത്തിന് ശേഷമാണ് സിനിമാ രംഗത്തെ എല്ലാവരുടെ ജീവിതവും മാറിയത്. ഓരോ തവണയും അമ്മ സംഘടനയുടെ യോഗത്തിന് പോയി പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ, അത് വിടൂ പാർവ്വതീ.. നമ്മളൊരു കുടുംബമല്ലേ.. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസ്സൊക്കെ ഇട്ട് സദ്യയൊക്കെ കഴിച്ച് ഇങ്ങനെ പോകാം എന്നാണ് പറയുക. പഞ്ചായത്തിലൊക്കെ പണ്ടൊക്കെ കണ്ട് വരുന്ന രീതിയിലുളള വോട്ടെടുപ്പുകളാണ് അവിടെ നടക്കാറുളളത്.

അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ബാത്ത്‌റൂം സൗകര്യം നമ്മുടെ ജോലിസ്ഥലങ്ങളിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാനും പെറ്റീഷനിൽ അവർ ഒപ്പുവെയ്ക്കാനുമൊക്കെ ഒരു കാരണമുണ്ട്. വളരെ സീനിയർ ആയിട്ടുളള നടന്മാർക്ക് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഇത് അവർക്ക് കൂടി ആവശ്യമുളള കാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ആ ആവശ്യത്തെ പിന്തുണച്ചത്. അതുവരെ അത് അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം ആയിരുന്നില്ല.

ഈ സംഭവത്തിന് ശേഷം തനിക്ക് ബാത്ത്‌റൂം പാർവ്വതിയെന്ന് പേരും വീണെന്നും പാർവ്വതി പറയുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നുള്ള സൂചനയുമുണ്ട്. മലയാളസിനിമയിൽ വീണ്ടും വൻസ്‌ഫോടനങ്ങൾക്ക് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിതെളിച്ചത്. ഇതിൽ പോക്‌സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് വിവരം.

റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകൾ സർക്കാർ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിൽ ഡിസംബർ ഏഴിന് രാവിലെ 11-ന് കമ്മിഷൻ വിധിപറയാനിരിക്കെ 10.50-നാണ് തടസ്സഹർജി ഫയൽചെയ്യപ്പെട്ടത്.

ഇനി ഈ ഹർജിക്കാരനെക്കൂടി കേട്ടശേഷം വിവരാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിക്കും. കമ്മിഷന്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷനൽകിയവരിൽനിന്ന് പണംവാങ്ങിയശേഷം നൽകാതിരുന്ന പേജുകൾ നൽകിയേമതിയാകൂ എന്നതാണ് കമ്മിഷൻ നിലപാട്.

ഇത് പിഴവായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് സാംസ്‌കാരികവകുപ്പ് മാപ്പപേക്ഷിച്ചെങ്കിലും കമ്മിഷൻ തള്ളി. തുടർന്നാണ് ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവരാൻ വഴിയൊരുങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം എടുത്ത കേസുകൾ എങ്ങുമെത്താതെ നിൽക്കെയാണ് കൂടുതൽ ഭാഗങ്ങൾ പുറത്തേക്കുവരുന്നത്.

More in Actress

Trending