Connect with us

ഒരു ഉപ്പും മുളകും ഓഫ് സ്ക്രീൻ കാഴ്ച ; പാറുക്കുട്ടിക്ക് ഏറ്റവും ഇഷ്ട്ടം ലച്ചുവിനെ തന്നെ

Malayalam

ഒരു ഉപ്പും മുളകും ഓഫ് സ്ക്രീൻ കാഴ്ച ; പാറുക്കുട്ടിക്ക് ഏറ്റവും ഇഷ്ട്ടം ലച്ചുവിനെ തന്നെ

ഒരു ഉപ്പും മുളകും ഓഫ് സ്ക്രീൻ കാഴ്ച ; പാറുക്കുട്ടിക്ക് ഏറ്റവും ഇഷ്ട്ടം ലച്ചുവിനെ തന്നെ

സ്ത്രീ പുരുഷ പ്രായഭേദമില്ലാതെ എല്ലാവരും കാണുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും .എല്ലാത്തരവിഭാഗക്കാരെയും രസിപ്പിക്കാനുള്ള ചേരുവകള്‍ ഉപ്പും മുളകിലുണ്ട്.
സ്ഥിരം കണ്ടുവരുന്ന പ്രമേയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ഉപ്പും മുളകും ഒരുങ്ങിയത്.ഇതു തന്നെയായിരുന്നു പരമ്ബയെ പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം നേടാനുള്ള ഒരു പ്രധാന കാരണം.

ഒട്ടു മിക്ക സീരിയലുകളും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ഉപ്പും മുളകും അതേ ജോണറില്‍ തന്നെയാണ് നീങ്ങുന്നത്. ഒരു കുടുംബത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ഇവിടേയും ഹൈലൈറ്റ് ചെയ്യുന്നുണ്ട്. ഉപ്പും മുളകിന്റേയും വിജയത്തിനു പിന്നിലെ പ്രധാനഘടകം പരമ്ബരയിലെ താരങ്ങളാണ്. പാറുക്കുട്ടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്.

അഞ്ചു മക്കളടങ്ങുന്ന ആ കുടുംബം
ബാലുവും നീലവും അഞ്ച് മക്കളുമാണ് ഉപ്പും മുളകിലെ പ്രധാന ചെരുവകള്‍. ഇവര്‍ തമ്മിലുള്ള പരസ്പര സ്നേഹവും തല്ല് കൂടലുമാണ് ഉപ്പും മളകിലെ പ്രധാന രുചി. ഒരു യാഥാര്‍ഥ കുടുംബത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ നടക്കുന്ന വഴക്കും സ്നേഹവും പാരവയ്പ്പും അതേ രീതിയില്‍ തന്നെ ഉപ്പും മുളകിലും പകര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് പ്രേക്ഷകരെ ഇവരിലേയ്ക്ക് അടുപ്പിക്കുന്നത്,

ബേബി അമേയ
ഉപ്പും മുളകില്‍ ഏറ്റുവും കൂടുതല്‍ ആരാധകരുള്ളത് പാറുക്കുട്ടിയ്ക്കാണ്. ഉപ്പും മുളകിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവാണ് പാറുക്കുട്ടി. മലയാള ടെലിവിഷന്‍ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ താരകൂടിയാണ്. കുഞ്ഞിനെ കാണാന്‍ വേണ്ടി മാത്രം പരമ്ബര കാണുന്നവരുണ്ട്. ബേബി അമേയയാണ് ബാലുവിന്റേയും നിലുവിന്റേയും മകളായി ഉപ്പും മുളകിലുമെത്തുന്നത്.

ഞെട്ടിപ്പിച്ച പാറുക്കുട്ടി
കൈക്കുഞ്ഞായിരുന്ന സമയം മുതല്‍ പാറുക്കുട്ടി ഉപ്പും മുളകിലെ ഭാഗമായിരുന്നു. പാറുക്കുട്ടിയുടെ പേരിടല്‍ മുതല്‍ പിറന്നാള്‍ ആഘോഷം വരെ പ്രേക്ഷകര്‍ക്കൊപ്പം ഗംഭീരമായി ആഘോഷിച്ചിരുന്നു. കൂടാതെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് കുഞ്ഞ് ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞിരുന്നു. മുടിയന് പാറുക്കുട്ടിയ്ക്ക് ടാറ്റ കൊടുക്കുമ്ബോഴായിരുന്നു ആദ്യ സംഭാഷണം. സങ്കടത്തോടെ ഇരിക്കുന്ന മുടിയനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കുന്ന ഡയലോഗ് ആയിരുന്നു കുഞ്ഞ് പറഞ്ഞത് . സത്യത്തില്‍ ആ വിളി താരങ്ങളെയും അണിയറപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിപ്പിച്ചിരുന്നു,

പാറുക്കുട്ടിയുടെ സ്വന്തം ചേച്ചി
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ലച്ചുവും പാറുക്കുട്ടിയും തമ്മിലുള്ള ഒരു വീഡിയോയാണ്. ഓണ്‍സ്ക്രീനില്‍ എപ്പോഴും സഹോദരങ്ങളുടെ കൈകളിലായിരിക്കും കുഞ്ഞ് പാറുക്കുട്ടി. ഭൂരിഭാഗം സമയവും ലച്ചുവിന്റെ കൈകളിലായിരിക്കും സ്ഥാനം. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല ഓഫ് സ്ക്രീനിലു പാറുക്കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് ഇവര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു സ്നേഹം നിറഞ്ഞ വീഡിയോയാണ്. പാറുക്കുട്ടി എന്ന് വിളിക്കുമ്ബോള്‍ ലച്ചുവിന്റെ അടുത്തേയ്ക്ക് കുഞ്ഞ് ഓടിയെത്തുന്നത്. ഈ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ

https://www.instagram.com/p/Bw3VhHhBpOH/?utm_source=ig_embed&utm_campaign=embed_video_watch_again

parukkutty affection toward lachu ;uppum mulakum

More in Malayalam

Trending

Recent

To Top