Connect with us

കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് പറഞ്ഞിട്ടെടുത്തത്, കൊച്ചിൻ ഹനീഫയുടെ മറുപടി ഞെട്ടിച്ചുവെന്ന് പല്ലിശ്ശേരി…

Interesting Stories

കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് പറഞ്ഞിട്ടെടുത്തത്, കൊച്ചിൻ ഹനീഫയുടെ മറുപടി ഞെട്ടിച്ചുവെന്ന് പല്ലിശ്ശേരി…

കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് പറഞ്ഞിട്ടെടുത്തത്, കൊച്ചിൻ ഹനീഫയുടെ മറുപടി ഞെട്ടിച്ചുവെന്ന് പല്ലിശ്ശേരി…

ഏറെ സോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ജോഡിയായിരുന്നു ദിലീപ് – കാവ്യ. ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന സിനിമയിലൂടെയാണ് ഈ പ്രണയകഥ നാട്ടിലെങ്ങും പാട്ടായത്.

ദിലീപ് കാവ്യാ പ്രണയം സാധൂകരിക്കുന്ന വിവരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് പല്ലിശ്ശേരിയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പല്ലിശേരി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മീശമാധവനിലൂടെയാണ് ഇരുവരും കൂടുതൽ അടുത്തത്. ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു.


മച്ചില്‍ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു. സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ രംഗം ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേർക്കുകയായിരുന്നുവത്രേ.

ഇക്കാര്യം തന്റെ നല്ല സുഹൃത്തായ കൊച്ചിന്‍ ഹനീഫയോട് ചോദിച്ചിരുന്നെന്നും ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ ‘തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാള്‍ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു.

Palliseri about Dileep-Kavya love affair on Meesamadhavan set.

More in Interesting Stories

Trending