Connect with us

എന്റെ ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നു- ഗിന്നസ് പക്രു

Actress

എന്റെ ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നു- ഗിന്നസ് പക്രു

എന്റെ ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നു- ഗിന്നസ് പക്രു

തന്റെ ആദ്യ ചിത്രം പ്രദര്‍ശനത്തിനു തയ്യാറെടുക്കുമ്ബോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു നിമിഷത്തെക്കുറിച്ചു പങ്കിടുകയാണ് ഗിന്നസ് പക്രു, ആ സന്തോഷത്തിന്റെ ആയുസ്സിനു നീളം കുറവായിരുന്നുവെന്നും ഗിന്നസ് പക്രു വൈകാരികതയോടെ പങ്കുവയ്ക്കുന്നു.
‘സത്യം പറഞ്ഞാല്‍ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച്‌ പതിനഞ്ച് ദിവസം മാത്രമേ അവള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ്‌ ജീവിതത്തില്‍ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍, രണ്ടാമത്തെ മകള്‍ ദീപ്ത കീര്‍ത്തിയെ കാണുമ്ബോള്‍ എല്ലാവരും പറയും ആദ്യത്തെ മോള്‍ പുനര്‍ജനിച്ചതാണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി’. ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ പേരായ ദീപ്ത കീര്‍ത്തി എന്ന നാമമാണ് തന്‍റെ നിര്‍മ്മാണ കമ്ബനിയ്ക്കായി ഗിന്നസ് പക്രു നല്‍കിയിരിക്കുന്നത്, നവാഗതനായ രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിച്ച ചിത്രം. സംവിധായകനൊപ്പം ഗിന്നസ് പക്രു ചിത്രത്തിന്റെ തിരക്കഥാ രചനയിലും പങ്കാളിയാണ്.

pakru-life-daughter

Continue Reading
You may also like...

More in Actress

Trending

Recent

To Top