News
കനകയുടെ വീട് നിറയെ ദുര്‍ഗന്ധം…; നടിയുടെ അമ്മയുടെ ആത്മാവിനെ വിളിച്ചു വരുത്താനും ശ്രമം; വൈറലായി പത്മിനിയുടെ വാക്കുകള്‍
കനകയുടെ വീട് നിറയെ ദുര്‍ഗന്ധം…; നടിയുടെ അമ്മയുടെ ആത്മാവിനെ വിളിച്ചു വരുത്താനും ശ്രമം; വൈറലായി പത്മിനിയുടെ വാക്കുകള്‍
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍.
കനക ഇന്ന് വീട്ടില്‍ അടച്ചു പൂട്ടി ആരോടും അധികം ഇടപഴകാതെ കഴിയുകയാണ്. ഇപ്പോഴിതാ കനകയെ പറ്റി നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി. കനക പിറക്കുന്നതിന് മുന്നേ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കനകയുടെ അച്ഛന്‍ ദേവദാസ് പൊസസീവ് എന്നതിലപ്പുറം വളരെ ഇന്‍സെക്യൂര്‍ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു.
എന്നാല്‍ കുഞ്ഞിന് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്കായിരുന്നു. ഭര്‍ത്താവില്ല, മാതാപിതാക്കളില്ല. സഹോദരങ്ങളില്ല ആ എല്ലാ സ്‌നേഹവും മകള്‍ക്ക് കൊടുത്തു. കനകയ്ക്കും അമ്മയോട് വളരെ സ്‌നേഹം ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. കനക ആരോടും തെറ്റായ രീതിയില്‍ സംസാരിച്ചില്ല. അമ്മയോടൊപ്പം വരും പോവും. പെര്‍ഫെക്ട് ആയി അഭിനയിച്ച് പോവും. അഭിനയിച്ച സിനിമകള്‍ എല്ലാം വലിയ ഹിറ്റ്’
‘എന്റെ വിവാഹം കഴിഞ്ഞതോടെ താരങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം ദേവിക അക്ക മരിച്ചെന്നാണ് അറിയുന്നത്. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാന്‍ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാന്‍ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല’
‘കനക പുറത്തേക്ക് വരുന്ന് നിര്‍ത്തി. ആരോടും സംസാരിക്കാതായി. അപ്പോഴാണ് കനക ജീവിനോടെയുണ്ടോ എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഞാനും നടി രോഹിണിയും അവരെ കാണാന്‍ തീരുമാനിച്ചു. അപ്പോഴാണ് തനിക്കൊന്നും സഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കനക മാധ്യമങ്ങളോട് സംസാരിച്ചത്’
‘അത് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇലക്ഷന് വോട്ട് ചെയ്യാന്‍ കനക വന്നിരുന്നു. ഞാനും രോഹിണിയും ഓടിപ്പോയി അവരോട് സംസാരിച്ചു. നല്ല രീതിയിലാണ് സംസാരിച്ചത്. ഞാന്‍ നന്നായി ഇരിക്കുന്നു എന്ന് പറഞ്ഞു’
‘കനകയുടെ വീട്ടില്‍ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടില്‍ ഉണ്ട്. വൃത്തികെട്ട മണം വീട്ടില്‍ നിന്ന് വരും. ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി വളര്‍ത്തുന്നു. ഞാന്‍ ഈ അഭിമുഖം കൊടുക്കുന്നതിന് മുമ്പ് കനക ഒരിടത്ത് പറയുന്നത് ഞാന്‍ കേട്ടു, എനിക്ക് വയസ്സായി എന്ന്’
‘കനകയ്ക്ക് വയസ്സായെങ്കില്‍ എന്നെയൊക്കെ എവിടെ കൊണ്ട് വെക്കണം. നന്നായാണ് അവര്‍ സംസാരിച്ചത്. അവര്‍ പുറത്ത് വരണം. പുറത്തിറങ്ങി നാല് പേരോട് സംസാരിച്ചാല്‍ മാത്രമേ സന്തോഷത്തോടെ ജീവിക്കാന്‍ പറ്റൂ. ചിലപ്പോള്‍ അവര്‍ ഒറ്റയ്ക്ക് കഴിയാം എന്ന് കരുതിക്കാണും. ചിലപ്പോള്‍ ആരെങ്കിലും അവരെ പറ്റിച്ചിരിക്കാനം. കനക നല്ല രീതിയില്‍ ജീവിക്കണം കാരണം ദേവിക നല്ല മനസ്സിനുടമ ആയിരുന്നുവെന്നും അവര്‍ പറയുന്നു.
അതേസമയം, അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. കനക താമസിക്കുന്ന ചെന്നൈ യിലെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്തയും ആ ദൃശ്യങ്ങളുമാണ് പ്രേക്ഷകര്‍ കണ്ടത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് മൈല പുരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി കണകയുടെ വീട്ടില്‍ കയറിയപ്പോള്‍ ആണ് നിരവധി വസ്ത്രങ്ങള്‍ ആണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേക് കയറ്റിയിരുന്നില്ല. ഫയര്‍ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.
തുടര്‍ന്ന് ആണ് ഉദ്യോഗസ്ഥന്‍ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.