Malayalam Breaking News
ബിജു മേനോനെ സ്റ്റാറാക്കിയ ആ വേഷം മുകേഷിന് ഉറപ്പിച്ചിരുന്നത് !!!
ബിജു മേനോനെ സ്റ്റാറാക്കിയ ആ വേഷം മുകേഷിന് ഉറപ്പിച്ചിരുന്നത് !!!
By
ബിജു മേനോനെ സ്റ്റാറാക്കിയ ആ വേഷം മുകേഷിന് ഉറപ്പിച്ചിരുന്നത് !!!
പുത്രന്‍ ‘ എന്ന ചിത്രത്തിലൂടെ നായകനായി രംഗ പ്രവേശനം ചെയ്ത് പിന്നീട് , പ്രതിനായകനും ,സഹനടനും , ആക്ഷന് ഹീറോയുമെല്ലാമായി പരിണമിച്ച് ഒടുവില്‍, നര്‍മ്മത്തിന്‍റെ മര്‍മ്മമുള്ള കഥാപാത്രങ്ങളിലൂടെ മിന്നിതിളങ്ങി കൊണ്ട് മലയാളസിനിമയുടെ മിനിമം ഗ്യാരന്റി അവകാശപ്പെടാവുന്ന നടനായി മാറിയതാണ് ബിജുമേനോന്‍റെ ചരിത്രം.
2010ല്‍ ലാല്‍ജോസ് -ദിലീപ് ടീമിന്‍റെ ‘മേരിക്കുണ്ടൊരു കുഞ്ഞാട് ‘ എന്ന ചിത്രമാണ് ബിജുമേനോന്‍റെ അഭിനയജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്നത്.ശേഷം, 2012ല്‍ പുറത്തുവന്ന ‘ഓര്ഡിനറി’ എന്ന സുഗീത് ചിത്രം ബിജുമേനോന്‍റെ കരിയറായിരുന്നു ഉടച്ചുവാര്‍ത്തത്. എന്നാല്‍, ഓര്ഡിനറിയില്‍ കുഞ്ചാക്കോബോബനൊപ്പം ബിജുമേനോന്‍പങ്കിട്ട നായകവേഷം അപ്രതീക്ഷിതമായാണ് ബിജുമേനോനിലേക്ക് എത്തിപ്പെടുന്നത്.
ബിജുമേനോന് ഓര്ഡിനറിയുടെ കഥ കേള്‍ക്കുമ്പോള് ബിജു കൈയാളിയ വേഷം മുകേഷിന് ഉറപ്പിച്ചതായിരുന്നു.പക്ഷെ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മുകേഷിന്റെ റോളില് ബിജുമേനോന് എത്തിപ്പെടുകയും കഥാപാത്രത്തിന്‍റെ സംസാരം പാലക്കാടന്‍ ഭാഷയിലേക്ക് പറിച്ചു നടുകയുമായിരുന്നു.
written by ashiq shiju
ordinary movie unknown story
