Malayalam
സാപ്പി വിടവാങ്ങി മാസങ്ങൾ മാത്രം; സിദ്ദിഖിനെ തേടി ആ സന്തോഷ വാർത്ത; തുള്ളിച്ചാടി മക്കൾ!!
സാപ്പി വിടവാങ്ങി മാസങ്ങൾ മാത്രം; സിദ്ദിഖിനെ തേടി ആ സന്തോഷ വാർത്ത; തുള്ളിച്ചാടി മക്കൾ!!
By
ഭിന്നശേഷിക്കാരനായ മൂത്ത മകന്‍ റാഷിനെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. അവന്റെ വിശേഷങ്ങള്‍ നടന്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു. സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ എന്ന സാപ്പിയുടെ വേർപാട് ഉറ്റവർക്ക് മാത്രമല്ല ആ കുടുംബത്തെ അടുത്തറിയുന്നവർക്കും നൊമ്പരമായിരുന്നു.
സിദ്ദിഖിന്റെ വീട്ടിൽ എത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് സാപ്പി ആയിരുന്നു. സാപ്പിയെ ആരും എങ്ങും മാറ്റിനിറുത്തിയില്ല. ഷഹീൻ സിദ്ദിഖിന്റെ വിവാഹ റിസപ്ഷനിൽ വെച്ചാണ് റാഷിൻ എന്ന സാപ്പിയെ ആളുകൾ ആദ്യമായി കാണുന്നത്. ഇങ്ങനെയൊരു മകനുണ്ടെന്ന വിവരവും പലരും അറിയുന്നത് അപ്പോഴായിരുന്നു.
ഇപ്പോഴിതാ വേദനകൾക്കിടയിലും സന്തോഷം പകരുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. നടൻ സിദ്ദീഖിന്റെ വീട്ടിൽ ഒരു കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. താരത്തിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ.അമൃത ദാസിനും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെ ഷഹീനും ഭാര്യ അമൃതയും ചേർന്നാണ് സന്തോഷ വാർത്ത പങ്കു വെച്ചത്. സാപ്പിയുടെ വിയോഗം കുടുംബത്തെ ആകെ തളർത്തിയിരുന്നു. അതിനൊരു തരി ആശ്വാസമേകാനാണ് പുതിയ അതിഥി എത്തിയത്.
“രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുഅ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഡോ.അമൃത സമൂഹമാധ്യമത്തിൽ കുറിച്ചത്. ഒപ്പം കുഞ്ഞിന്റെ രണ്ട് കാലുകളിൽ രണ്ട് വലിയ മോതിരം ഇട്ടിരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് താരങ്ങൾ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ റിസപ്ഷനിൽ വെച്ചാണ് സാപ്പിയെ ആളുകൾ അറിയുന്നത്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാൾ സാപ്പി തന്നെയാണ്. എന്നാൽ രണ്ടാമത്തെ മകൻ ഷഹീനും ഇളയമകൾ അതായത് സിദ്ദിഖിന്റെ രണ്ടാം വിവാഹത്തിലുള്ള മകൾ ഫർഹിനും റാഷിനെ കുഞ്ഞനുജനായാണ് കാണുന്നത്.
ഷഹീനും ഭാര്യ അമൃതയും അന്നത്തെ ഫോട്ടോഷൂട്ടിനിടയിൽ റാഷിനെ കൈവിടാതെ ഒപ്പം ചേർക്കുന്നുണ്ടായിരുന്നു. വലിയൊരു വിഷമഘട്ടത്തിലൂടെ പോയ കുടുംബത്തിന് അൽപം ആശ്വാസം ലഭിക്കുന്ന വാർത്തയാണിത്. സാപ്പിക്കു പകരം സിദ്ദിഖിനു കൂട്ടായി ഇനി ദുഅ ബേബി ഉണ്ടാവും. പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
കല്യാണി പ്രിയദർശൻ, അഭിലാഷ് പിള്ള, സുധി കോപ്പ, തൻവി റാം, തുടങ്ങി നിരവധി പേർ കമന്റ് ചെയ്തു. ആരാധകരും ഏറെ സന്തോഷത്തിലാണ്. സിദ്ദിഖിനെ പോലെ മകൻ ഷഹീനും സിനിമയിൽ മികച്ച നടനാണ്. നിരവധി നല്ല കഥാപാത്രങ്ങൾ ഷഹീനു ലഭിച്ചിട്ടുണ്ട്.
സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീന്‍ എത്തിയത്. കസബ, ടെയ്ക്ക് ഓഫ്, ഒരു കുട്ടനാടൻ ബ്ലോഗ്, വിജയ് സൂപ്പറും പൗർണമിയും മിസ്റ്റര്‍ ആന്‍ഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അവസാനം റിലീസ് ചെയ്തത് കല്യാണി പ്രിയദർശനൊപ്പം അഭിനയിച്ച ‘ശേഷം മൈക്കിൽ ഫാത്തിമ’ ആയിരുന്നു.