ശബരിമല വിവാദങ്ങൾ തള്ളി സച്ചിൻ 10 ലക്ഷമായി കുതിക്കുന്നു ..!!!
റിലീസിന് ഒരുങ്ങുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമേശ് പിഷാരടി , അജു വർഗീസ് തുടങ്ങി നിരവധി യുവ താരങ്ങൾ അണി നിരക്കുന്നു. ക്രിക്കറ്റ് പ്രേമവും അതിന്റെ പശ്ചാത്തലത്തിൽ പ്രണയവുമൊക്കെ പങ്കു വെയ്കുന്ന ചിത്രമാണ് സച്ചിൻ .
ചിത്രത്തിന്റെ ടീസർ നിവിൻ പോളിയാണ് പുറത്തു വിട്ടത്. ഇതിനോടകംപത്തു ലക്ഷം പേരാണ് ചിത്രത്തിന്റെ ടീസർ കണ്ടിരിക്കുന്നത്. ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്ത് തത്വമസിയുടെ അർഥം തേടുന്ന സുഹൃത്തുക്കളെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്.
തത്വമസി വിവാദമായെങ്കിലും ടീസറിന് കാഴ്ചക്കാർ കുറഞ്ഞില്ല. ജനങ്ങൾ ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതാണ് ഈ പത്തുലക്ഷം കാഴ്ചക്കാർ. എസ്.എൽ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ രചന. . അന്ന രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...