Connect with us

പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….

Malayalam Breaking News

പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….

പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….

പ്രളയ കേരളത്തിന് വീണ്ടും കൈത്താങ്ങായി ദിലീപ്….

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി സാമൂഹ്യ-രാഷ്ടീയ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങീ മുന്‍നിര നായകന്‍മാര്‍ സാമ്പത്തികമായും മാനസികമായും ദുരിതബാതിതര്‍ക്ക് ആശ്വാസമായപ്പോള്‍ ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാണ് ദിലീപ് കേരളത്തിന് കൈത്താങ്ങായത്. രംഗത്തെത്തിയത്. എന്നാലിപ്പോള്‍ ദിലീപ് വീണ്ടും കേരളത്തിന് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണ ദിലീപ് ചാലക്കുടി ആശുപത്രിയിലാണ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകള്‍ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തില്‍ നശിച്ചിരുന്നു. 10 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ആശുപത്രിയിലുണ്ടായത്.


ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ നല്‍കിയിരിക്കുകയാണ് ദിലീപ്. മരുന്നുകള്‍, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ ഏറ്റുവാങ്ങി. മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു.

Once again Dileep s helping hands to Kerala flood

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top