പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ട് ; ഒമര്‍ ലുലു പറയുന്നു
ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍ തുടര്‍ന്നത്. കഴിഞ്ഞ തവണയും ഒമര്‍ നോമിനേഷനില്‍ എത്തിയിരുന്നു. . ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ചൊക്കെ മനസ് തുറക്കുകയാണ് ഒമര്‍ ലുലു.
മുസ്ലീം കുടുംബത്തില്‍ നിന്നും വരുന്നൊരാള്‍ ഡബ്ബിള്‍ മീനിംഗ് കോമഡികള്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. അതിന് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത് തന്റെ കുടുംബത്തോട് തന്റെ സിനിമകള്‍ കാണേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഒമര്‍ ലുലു പറയുന്നത്. പിന്നെ പപ്പ കാണില്ലെന്നും താരം പറയുന്നു. അതിനാല്‍ കുഴപ്പമില്ലെന്നാണ് ഒമര് ലുലു പറയുന്നത്.
കുടുംബത്തിലെ ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍ അവരോട് സിനിമ നിര്‍മ്മിക്കൂ അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ താന്‍ വേറെ തരത്തില്‍ സിനിമ സംവിധാനം ചെയ്തു തരാമെന്നാകും മറുപടിയെന്നും ഒമര്‍ ലുലു പറയുന്നു. നിങ്ങള്‍ പറയുന്നത് പോലെ സിനിമ ചെയ്യാം പക്ഷെ നിങ്ങള്‍ സിനിമ നിര്‍മ്മിക്കുമോ എന്ന് അവരോട് ചോദിക്കുമെന്ന് ഒമര്‍ ലുലു വ്യക്തമാക്കുന്നു. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നഷ്ടം വന്ന ചിത്രം ധമാക്കയാണെന്നും അതില്‍ വിഷമമുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.
താന്‍ ചെയ്തതില്‍ ഏറ്റവും ലാഭമുണ്ടായ ചിത്രം അഡാര്‍ ലവ് ആയിരുന്നു. പുലുമുരുകനേക്കാളും ഡബ്ബില്‍ ലാഭമുണ്ടാക്കിയ ചിത്രമാണ് അഡാര്‍ ലവ് എന്നും ഒമര്‍ ലുലു പറയുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ അഡാര്‍ ലവ്വ് വിജയിച്ച സമയത്ത് ചില പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ടെന്ന് ഒമര്‍ ലുലു പറഞ്ഞത് അവതാരകന്‍ ചൂണ്ടികാണിച്ചു. അതേ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ഒവര്‍ നൈറ്റ് സെന്‍സേഷന്‍ ആയിരുന്നു അതിനുള്ള കാരണമെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഷോയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു. ഒരു ബോംബിന്റെ ആവശ്യമുണ്ടായിരുന്നു ഹൗസില്‍. അതുകൊണ്ടാണ് അഖില്‍ മാരാരില്‍ നിന്നും മാറി ശോഭയ്ക്ക് ഒപ്പം ചേരാന്‍ വിഷ്ണുവിനോട് ഞാന്‍ പറഞ്ഞതെന്നാണ് ഒമര്‍ ലുലു പറഞ്ഞത്. ബിഗ ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരമായിരുന്നു ലുലു വിഷ്ണുവിനോട് ഇക്കാര്യം പറഞ്ഞത്.
വൈല്‍ഡ് കാര്‍ഡ് വന്നാല്‍ ഹൗസിലുള്ളവര്‍ ഒറ്റപ്പെടുത്തുമെന്നും താരം പറയുന്നുണ്ട്. ‘ഹനാന് ഹൗസില്‍ അധികം ദിവസം നില്‍ക്കാന്‍ പറ്റാതെ പോയതും അതുകൊണ്ടാണെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ഞാന്‍ ആദ്യം മാരാരിന്റെ ഗ്യാങിലായിരുന്നു. ശോഭയെ വല്ലാതെ ഹൗസില്‍ ബുള്ളി ചെയ്യുന്നുണ്ടെന്നും ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.
റിനോഷ് പക്കാ ഗെയിമര്‍ ആണെന്ന് കരുതിയാണ് ഞാന്‍ ഇവിടുന്ന് പോയത്. പക്ഷേ ഉള്ളില്‍ ചെന്നപ്പോള്‍ പുള്ളി എന്നെ ഒക്കെ പോലെ ഒരാളായി തോന്നിയെന്നും ഒമര്‍ ലുലു പറഞ്ഞു. റിനോഷിന്റെ ഒരു പ്രശ്നം എനിക്ക് തോന്നിയത്, അവന് പൊട്ടി കഴിഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്നാല്‍ ഗെയിമിലേക്ക് വന്നാല്‍ നല്ല മനുഷ്യത്തമൊക്കെ ഉള്ള വ്യക്തി ആയിട്ടാണ് റിനോഷിനെ തോന്നിയതെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.