Connect with us

ലിപ് ലോക്ക് ചെയ്യാൻ പ്രിയക്ക് മടിയില്ലായിരുന്നു , പക്ഷെ റോഷന് ഭയങ്കര ചമ്മലായിരുന്നു – ഒമർ ലുലു

Malayalam Breaking News

ലിപ് ലോക്ക് ചെയ്യാൻ പ്രിയക്ക് മടിയില്ലായിരുന്നു , പക്ഷെ റോഷന് ഭയങ്കര ചമ്മലായിരുന്നു – ഒമർ ലുലു

ലിപ് ലോക്ക് ചെയ്യാൻ പ്രിയക്ക് മടിയില്ലായിരുന്നു , പക്ഷെ റോഷന് ഭയങ്കര ചമ്മലായിരുന്നു – ഒമർ ലുലു

പ്രിയ വാര്യർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ ഇപ്പോൾ റോഷനും സിനിമയുമെല്ലാം വിമര്ശിക്കപെടുകയാണ്. സിനിമ ഇറങ്ങും മുൻപ് തന്നെ ഇത്രയധികം വിമർശങ്ങൾ പബ്ലിസിറ്റിക്ക് നല്ലതാണെങ്കിലും ഇത് വേദനിപ്പിക്കുന്നു എന്ന് ഒമർ ലുലു പറയുന്നു.

“നേരത്തെ പ്രിയയ്ക്ക് നേരെയായിരുന്നു ആക്രമണമെങ്കിൽ അതിപ്പോൾ സിനിമയ്ക്ക് നേരെയും റോഷനുനേരെയും ആയിട്ടുണ്ട്. റോഷനെ എന്തൊക്കെയാണ് പറയുന്നത്. ലിപ്‌ലോക്ക് ശരിയായില്ല, പെർഫക്‌ഷൻ ആയില്ല എന്നൊക്കെയാണ് കമന്റ്സ്. ആ സീനിൽ പ്രിയയുടെ സമ്മതമില്ലാതെ പെട്ടെന്നാണ് റോഷൻ ലിപ്‌ലോക്ക് നൽകുന്നത്. അതിന് ഇത്ര പെർഫക്‌ഷനല്ലേ വരൂ.

പ്രിയയുടെയും റോഷന്റേയും ആദ്യ ചിത്രമാണ് . ലിപ്ലോക്ക് രംഗമൊക്കെ’ അവർ എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഒമർ ലുലു പറയുന്നു ” പ്രിയക്ക് പ്രശ്നമൊന്നുമില്ലായിരുന്നു. അവൾ കുറച്ചുകൂടി ബോൾഡാണ്. റോഷന് പക്ഷെ ചമ്മലുണ്ടായിരുന്നു.”

“ട്രോളുകൾ ആസ്വദിക്കാത്ത വ്യക്തിയൊന്നുമല്ല ഞാൻ. എന്നാൽ മനഃപൂർവം ദ്രോഹിക്കാൻ വേണ്ടിയിറക്കുന്ന ട്രോളുകളിൽ വേദനയുണ്ട്. അവർക്ക് ട്രോൾ വിഡിയോ ഇറക്കി വരുമാനം ലഭിക്കുമെന്നുള്ളത് കൊണ്ട് എന്തും പറയാമെന്നുള്ള മനോഭാവം സങ്കടകരമാണ്. ഈ സിനിമയ്ക്ക് പിന്നിൽ അത്രയും അധ്വാനമുണ്ട്. പുതുമുഖങ്ങൾ മാത്രമുള്ള ഒരു ചിത്രമാണ്. 90 ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമ ഇറങ്ങിയ ശേഷമാണ് വിമർശനങ്ങളെങ്കിൽ പിന്നെയും സഹിക്കാം.  ഇറങ്ങുന്നതിന് മുമ്പേ പടം പൊളിഞ്ഞുപോകും, കൂവി തോൽപ്പിക്കും എന്നൊക്കെ കേൾക്കുന്നത് വേദനാജനകം തന്നെയാണ്. ” – ഒമർ ലുലു പറഞ്ഞു .

omar lulu about liplock of priya varrier and roshan

More in Malayalam Breaking News

Trending