Connect with us

പടം തിയേറ്ററിൽ പോയി കാണാത്തതിന് ദൈവത്തോട് നന്ദി; ധമാക്കയിലെ ലൈംഗിക മണ്ടത്തരങ്ങള്‍ക്കെതിരെ തുറന്നടിക്കുന്നു

Malayalam

പടം തിയേറ്ററിൽ പോയി കാണാത്തതിന് ദൈവത്തോട് നന്ദി; ധമാക്കയിലെ ലൈംഗിക മണ്ടത്തരങ്ങള്‍ക്കെതിരെ തുറന്നടിക്കുന്നു

പടം തിയേറ്ററിൽ പോയി കാണാത്തതിന് ദൈവത്തോട് നന്ദി; ധമാക്കയിലെ ലൈംഗിക മണ്ടത്തരങ്ങള്‍ക്കെതിരെ തുറന്നടിക്കുന്നു

ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കളർ ഫുൾ ചിത്രമായിരുന്നു ധമാക്ക. അഡാർ ലവിന് ശേഷം പുറത്തിറങ്ങിയ ധമാക്ക തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു
ഇപ്പോഴിതാ ഓണ്‍ലൈന്‍ എഴുത്തുകാരനായ സലീല്‍ ബിന്‍ ഖാസിം ധമാക്ക എന്ന ചിത്രത്തിലെ ലൈംഗിക മണ്ടത്തരങ്ങള്‍ തുറന്ന് എഴുതിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറയുന്നത്.

ഒമർ ലുലുവിന്റെ ദമാക്ക എന്ന് പേരുള്ള പടക്കം ഇന്നലെ കണ്ടു…

പടം കണ്ടു തുടങ്ങിയപ്പോൾ തന്നെ ആ പടം തിയേറ്ററിൽ പോയി കാണാൻ തോന്നാഞ്ഞതിനു ദൈവത്തോട് നന്ദി പറഞ്ഞു..

ലൈംഗികശേഷിയില്ലാത്ത ഒരു യുവാവ് കല്യാണം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ ലൈംഗിക ബന്ധത്തിൽ പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം…
പിന്നീട് ആ പ്രശ്നം പരിഹരിക്കാനുള്ള യുവാവിന്റെ പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്..

ടിയാന്റെ പ്രശ്നം ഉദ്ധാരണക്കുറവാണോ അതോ ശീഘ്രസ്ഖലനമാണോ എന്ന് സിനിമ തീർന്നിട്ടും വ്യക്തമാക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയായി നിലനിൽക്കെത്തന്നെ രണ്ടായാലും അതിനുള്ള പരിഹാരമോ നിർദ്ദേശമോ ഒന്നും സിനിമയിൽ വന്നില്ല എന്നത് നിരാശപ്പെടുത്തി…

ഇനി അങ്ങനെയൊരു പരിഹാരനിർദ്ദേശം വന്നില്ലെങ്കിലും യുക്തിപരമായി ആ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കണ്ടിരിക്കാൻ പറ്റിയേനെ..

അതിന് പകരം ഒരാളുടെ ലൈംഗികശേഷി കുട്ടികൾ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന ഒരു ഹിമാലയൻ മണ്ടത്തരത്തെ പരിപോഷിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നത് കണ്ടപ്പോൾ സംവിധായകന്റെ മുഖത്ത് തുപ്പാൻ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…

ലൈംഗിക പ്രശ്നങ്ങൾ നേരിടുന്നവരെ പരമാവധി പിഴിഞ്ഞ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളെപ്പറ്റി പറഞ്ഞത് ഒരു പരിധി വരെ അംഗീകരിക്കാൻ പറ്റുമെങ്കിലും ഡോക്ടർ പൊടിച്ചു കൊടുത്ത വയാഗ്ര നായകന്റെ അച്ഛൻ കുടിക്കുന്നതും അതേ തുടർന്നു നായകന്റെ അമ്മ ഗർഭിണി ആവുന്നതുമൊക്കെ കണ്ടപ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നത്…

വയാഗ്ര എന്ന് പറയുന്നത് സന്താനോല്പാദനത്തിനു വേണ്ടിയുള്ള മരുന്നല്ല..
അത് ലൈംഗികോത്തേജനത്തിനും ദീർഘനേരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും വേണ്ടിയുള്ള ഒരു ഷോർട്ട്കട്ട് മാത്രമാണെന്നും ആ ഊളകളെ പറഞ്ഞു മനസ്സിലാക്കാൻ അവിടെ ആരുമില്ലായിരുന്നോ.??

അല്ലെങ്കിൽ നായകനും സഹോദരിയും ഉണ്ടായ ശേഷം നായകന്റെ അച്ഛനും അമ്മയ്ക്കും വീണ്ടും ഒരിക്കൽക്കൂടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വയാഗ്ര വേണ്ടിവന്നു എന്നാണോ മനസ്സിലാക്കേണ്ടത്.??

കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ മാസം തികയുന്നതിനു മുന്നേ കുട്ടികൾ ഉണ്ടാവാത്തത് ഒരു വലിയ പ്രശ്നമായി കാണുന്ന ആളുകൾ ഉണ്ടാവാം…

പക്ഷേ ആദ്യരാത്രിയിൽ തന്നെ താൻ ഒരു പരാചയമാണെന്ന് ഒരാൾ തിരിച്ചറിയണമെന്നുണ്ടെങ്കിൽ അതിനുള്ള പ്രതിവിധി സന്താനോല്പാദനം ആണെന്ന് കരുതുന്ന ഊളകൾ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ടല്ലോ എന്നോർത്തപ്പോൾ ശരിക്കും പുച്ഛം തോന്നി എന്ന് പറയാതെ വയ്യ…

വളരെ മികച്ച രീതിയിൽ ലൈംഗിക ബന്ധം നടക്കുന്നവരിൽ തന്നെ ചിലപ്പോൾ കുട്ടികൾ ഉണ്ടാവാൻ അല്പം താമസിച്ചെന്നു വരും..

സ്പേം കൗണ്ട് കുറവാണെന്നുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ ചികിത്സ തേടേണ്ടി വരും… ചികിൽസിച്ചാലും ചിലപ്പോൾ കുട്ടികൾ ഉണ്ടായെന്നു വരില്ല…..

അതേ സമയം ശീഘ്രസ്ഖലനം ഉദ്ധാരണക്കുറവ് എന്നിവയുള്ള ലൈംഗികതയിൽ പൂർണ്ണമായും പരാചയമായ പലർക്കും പെട്ടെന്ന് തന്നെ കുട്ടികൾ ഉണ്ടായെന്നു വരാം…
(ഒട്ടും ഉദ്ധരിക്കാത്ത അവസ്ഥ ഉള്ളവരിൽ ഒരു ചുക്കും നടക്കില്ല )

എന്തായാലും ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും കാരണം ഒട്ടേറെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല…
അതിനുള്ള പരിഹാരം എന്തെന്ന് പോലും അറിയാത്ത മണ്ടൻ കൊണാപ്പികളും ഉണ്ടെന്ന് പടം കണ്ടതോടെ പൂർണ്ണമായും ബോധ്യമായി…

ഉദ്ധാരണക്കുറവിനുള്ള ഒരുപാട് മരുന്നുകൾ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്..
ഒട്ടും പറ്റുന്നില്ലെങ്കിൽ നല്ലൊരു ഡോക്ടറെ കണ്ടു കാര്യങ്ങൾ പറഞ്ഞ ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് കഴിച്ചു പ്രശ്നം പരിഹരിക്കാം…

പിന്നെ തനിക്ക് ഉദ്ധാരണക്കുറവുണ്ടെന്ന് ഒരാൾക്ക് മനസ്സിലാവണമെങ്കിൽ അതിന് കല്യാണം കഴിക്കേണ്ട ആവശ്യമില്ല എന്ന് ഞാൻ പറയാതെ തന്നെ അറിയാലോ…
അപ്പൊ ആ പ്രശ്നം പരിഹരിച്ച ശേഷം മാത്രം കല്യാണം കഴിക്കുക..
അല്ലെങ്കിൽ പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ അവസ്ഥയാകും..

പിന്നെ സ്വന്തം പങ്കാളിയെ സമീപിക്കുമ്പോൾ മാത്രം പ്രശ്നങ്ങൾ നേരിടുന്നവർ പരസ്പരം കാര്യങ്ങൾ തുറന്നു പറഞ്ഞു ചർച്ച ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വല്പം സഹകരിച്ചാൽ അത് ക്ലിയർ ചെയ്യാൻ പറ്റും…..

മാത്രവുമല്ല ഭക്ഷണശീലത്തിൽ കാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ തന്നെ ഒരു പരിധി വരെ ആ പ്രശ്നം പരിഹരിക്കപ്പെടും…
ജസ്റ്റ് യൂട്യൂബിൽ ഒക്കെ ഒന്ന് കേറി നോക്കിയാൽ തന്നെ ഉത്തേജനം നൽകുന്ന ഭക്ഷണശീലങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കാൻ സാധിക്കും….

ഇനിയുള്ളവൻ ശീഘ്രസ്ഖലനമാണ്…
പുരുഷന് ലൈംഗിക സംതൃപ്തി നൽകുകയും പ്രത്യുല്പാദനം നടക്കുകയും ഒക്കെ ചെയ്യുന്ന ഒരു പ്രക്രിയയാണത്…

പക്ഷേ സ്ത്രീയെ സംബന്ധിച്ചിടത്തോളം പങ്കാളി ഒരു പൂർണ്ണ പരാജയം ആണെന്ന് എഴുതിത്തള്ളേണ്ടിവരുന്ന ഒരു ലൈംഗിക പ്രശ്നം കൂടിയാണത്…

അടുത്തിടെ നടന്ന സർവേയിൽ വിവാഹിതരായ ഇന്ത്യയിലെ 70% സ്ത്രീകൾക്കും രതിമൂർച്ഛ എന്ന ഒരു സംഗതിയെപ്പറ്റി വല്യ ധാരണ ഇല്ലെന്ന് അടിവരയിട്ടു പറയുന്നുണ്ട്..

അവർ ഒരു കടമ പോലെ ഭർത്താവിന് കിടന്നു കൊടുക്കുകയും വർഷാവർഷം സന്താനോല്പാദനം നടത്തുകയും ചെയ്യുന്ന വെറും യന്ത്രങ്ങൾ മാത്രമാണ്…
ലൈംഗികതയെന്നാൽ അവരെ സംബന്ധിച്ചിടത്തോളം പാപമാണ്.. ഭർത്താവിനോടൊപ്പമുള്ളത് പാതിവഴിയിൽ ഇറങ്ങി നടക്കേണ്ടി വരുന്ന ദുരിതവും….

അതിനുള്ള ഏറ്റവും നല്ല പരിഹാരം ഫോർപ്ളേയുടെ ദൈർഘ്യം വർദ്ധിപ്പിക്കുക എന്നതാണ്..
ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ഒക്കെ ഒരു പരിധി വരെ മുന്നേറാൻ സാധിക്കും..
പങ്കാളികൾ തമ്മിലുള്ള മാനസികമായ അടുപ്പം അപാകതകൾ പരസ്പരം തുറന്നു പറഞ്ഞു ലൈംഗികത ആസ്വാദ്യകരമാക്കാനുള്ള വ്യക്തമായ പരസ്പര ധാരണ എന്നിവകൂടി ഉണ്ടെങ്കിൽ 90% വരെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം..

ഇനിയിപ്പോ എത്ര ലൈംഗികശേഷി ഉള്ള ആളാണെങ്കിലും കല്ല് ചൂടാവുന്നതിനു മുന്നേ ദോശ ചുടാൻ പോയാൽ അതൊരുമാതിരി അടുപ്പിലെ ഏർപ്പാടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ…

എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കുമുള്ള മരുന്നുകൾ ഇപ്പോൾ മാർക്കറ്റിൽ ഉണ്ട്…
ഇനി എന്തൊക്കെ മരുന്നുണ്ടായാലും ശാരീരികമായി എത്രയൊക്കെ പെർഫെക്ട് ആണെങ്കിലും പൂമാല കിട്ടുന്നത് കുരങ്ങന്റെ കയ്യിൽ ആണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…

നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ച് മരുന്നിന്റെയും മന്ത്രത്തിന്റെയും ഒന്നും ആവശ്യമില്ലാതെ തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും…

“വല്ലഭനു പുല്ലും ആയുധം എന്നല്ലേ 😛😛

ഇനി മേലാൽ ഇതുപോലുള്ള ഊളത്തരങ്ങൾ പടച്ചിറക്കി വിടുമ്പോൾ ഒമർ ലുലുവിനെപ്പോലുള്ള സംവിധായകരും അത്തരം സിനിമയിൽ പ്രവർത്തിക്കുന്നവരും മനസ്സിലാക്കേണ്ട പ്രധാന കാര്യം എന്താണെന്ന് വച്ചാൽ നിങ്ങളൊക്കെ കിടപ്പറയിൽ എന്തുമാത്രം ദുരന്തങ്ങൾ ആണെന്ന് പ്രേക്ഷകർ തിരിച്ചറിയും എന്നുള്ളത് മാത്രമാണ്…

എല്ലാവർക്കും നല്ലൊരു ലൈംഗിക ജീവിതം ആശംസിച്ചുകൊണ്ട് നിർത്തുന്നു.. നന്ദി 🙏🙏🙏🙏

omar lulu

More in Malayalam

Trending

Recent

To Top