ഞാൻ കേറുന്ന സമയത്ത് മാരാരിന് മധുവിന്റെ വിഷയത്തിൽ പുറത്ത് നെഗറ്റീവ് ആയിരുന്നു,അതൊക്കെ പറഞ്ഞു കൊടുത്തിരുന്നു ;ഒമർ ലുലു പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം ആകെ 20 മത്സരാര്‍ഥികള്‍ ഇതുവരെ എത്തിയ സീസണ്‍ 5 ല്‍ അഞ്ച് പേരാണ് ഇതിനകം പുറത്തായത്. അവശേഷിക്കുന്നത് 15 പേര്‍. ടൈറ്റില്‍ വിജയം കഴിഞ്ഞാല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ ലക്ഷ്യമാക്കുന്നത് ടോപ്പ് 5 എന്ന് വിളിക്കപ്പെടുന്ന ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനാണ്. ടോപ്പ് 5 ല്‍ എത്തുന്ന മത്സരാര്‍ഥികളെ വോട്ടിംഗിന് ഇട്ട് ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുക. ഇപ്പോഴിതാ തന്‍റെ ടോപ്പ് 5 പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ് ഏറ്റവുമൊടുവില്‍ ഷോയില്‍ നിന്ന് പുറത്തായ ഒമര്‍ ലുലു.
പുറത്തിറങ്ങിയ ശേഷം ഒമർ ലുലു നടത്തിയ പ്രതികരണങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ ചില രഹസ്യങ്ങളുണ്ട് അതെല്ലാം പിന്നീട് പറയാമെന്നാണ് വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഒമർ ലുലു പറഞ്ഞത്. ഇപ്പോഴിതാ, കൗമുദി മൂവീസിന്റെ നൽകിയ അഭിമുഖത്തിൽ പുറത്തെ കാര്യങ്ങൾ താൻ മത്സരാർത്ഥികളെ അറിയിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒമർ ലുലു. അത് പറയാൻ അവിടെ തന്നെ മാർഗമുണ്ടെന്നും ഒമർ ലുലു പറയുന്നു. വിശദമായി വായിക്കാം.
വൈൽഡ് കാർഡ് എൻട്രിയെന്ന് പറഞ്ഞാൽ ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറുന്ന അവസ്ഥയാണെന്നാണ് ഒമർ ലുലു പറയുന്നത്. അവർ അവിടെ സീറ്റിങ് ആയിട്ടുണ്ടാകും. നമ്മുടെ സീറ്റ് എവിടെയാണെന്ന് കണ്ടെത്തണം. എന്നാൽ ഇവർ സ്‌പേസും തരില്ല. അവർ വിചാരിക്കുന്നത് നമ്മൾ കളി കണ്ടിട്ട് ചെല്ലുന്നത് അല്ലേ എന്നാണ്. ശരിക്കും ഞാൻ കളി കണ്ടിട്ടില്ലായിരുന്നു. അവിടെ ചെന്ന് ഞാൻ പതിയെ സിഗരറ്റ് വലി കമ്പനിയിൽ കയറിക്കൂടി. അവിടെ സിഗരറ്റിന് ക്വൊട്ടയാണ്. എഴുതി കൊടുക്കണം.
സ്ത്രീകൾ വലിക്കുന്നവർ ഉണ്ടെങ്കിലും അവരാരും എഴുതി കൊടുത്തിട്ടില്ല. ഞാൻ വല്ലപ്പോഴെ വലിക്കൂ. അപ്പോൾ എന്റെ സിഗരറ്റ് ഒക്കെ കൊടുത്ത് ആണ് കമ്പനി ആയത്. പിന്നെ ഇവർ എന്നോട് പൂളിൽ ഇറങ്ങാമെന്ന് പറയുമായിരുന്നു. പൂളിൽ ആകുമ്പോൾ മൈക്ക് ഊരി വെക്കുമല്ലോ. ഇത് എനിക്ക് ആദ്യം മനസിലായില്ല. വന്ന ഉടനെ എല്ലാവരും പൂളിൽ ഇറങ്ങാമെന്ന് ചോദിച്ചു വന്നപ്പോൾ അത് ഒരു രാസമാണല്ലോ എന്ന് കരുതി. പിന്നെയാണ് പുറത്തെ കാര്യങ്ങൾ ചോദിക്കാൻ ആണെന്ന് മനസിലാകുന്നതെന്ന് ഒമർ ലുലു പറയുന്നു.
മൈക്ക് ഊരി വെക്കുമ്പോൾ ആരും കേൾക്കില്ല. എല്ലാവരും ചോദിച്ചു. വൈൽഡ് കാർഡ് ചെന്ന് കഴിയുമ്പോൾ പുറത്തെ കാര്യങ്ങൾ അറിയാൻ നമ്മളോടൊപ്പം കൂടും. രണ്ടാമത്തെ ദിവസം കുറച്ചുകൂടി അകറ്റും. മൂന്നാമത്തെ ദിവസമാകുമ്പോൾ കറിവേപ്പിലയാകും. അപ്പോഴേക്കും പുറത്തെ ഒരുംവിധം കാര്യങ്ങൾ അവർ ചോദിച്ചു മനസിലാക്കും. പൂളിൽ ഇറക്കിയപ്പോൾ ഞാൻ എല്ലാം പറഞ്ഞു കൊടുത്തിരുന്നു. നമ്മളോട് ഒറിജിനൽ ആയിട്ട് നിൽക്കാൻ ആണല്ലോ പറഞ്ഞിരുന്നത്.
ഞാൻ അത് ബിഗ് ബോസിനോട് ചോദിച്ചു. ഒരാൾ ഒരു കാര്യം ചോദിക്കുമ്പോൾ എങ്ങനെ ഫേക്ക് ആയിട്ട് നിൽക്കുമെന്ന്. ഞാൻ കേറുന്ന സമയത്ത് മാരാരിന് മധുവിന്റെ വിഷയത്തിൽ പുറത്ത് നെഗറ്റീവ് ആയിരുന്നു. അപ്പോൾ ഞാൻ മാരരോട് നിനക്ക് റീച് ഉണ്ട്. കുറച്ചു നെഗറ്റീവും ഉണ്ടെന്ന് പറഞ്ഞ് കൊടുത്തിരുന്നുവെന്നും ഒമർ ലുലു പറയുന്നു. ഞാൻ കയറുമ്പോൾ മാരാരിന് ഇത്ര റീച്ചില്ല. മധുവിന്റെ വിഷയത്തിൽ നെഗറ്റീവ് ആയിട്ടാണ് നിന്നിരുന്നത്. നിന്റെ കരച്ചിലൊക്കെ പിള്ളേർ ട്രോളുന്നുണ്ട്.
ബിഗ് ബോസിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി തുണി പൊക്കി കാണിക്കുന്നത് ആണെന്ന് പറഞ്ഞതിന്റെ ഒക്കെ ട്രോൾ വന്നിട്ടുണ്ട്. ട്രോളുകളുടെ രാജാവ് ആണെന്ന് പറഞ്ഞിരുന്നു. എന്തായാലും കണ്ടന്റ് ഉണ്ടല്ലോ അത് മതി എന്നായിരുന്നു അവന്റെ മറുപടി എന്നും ഒമർ ലുലു പറഞ്ഞു