Connect with us

വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം, അവരുടെ പുറകെ നടക്കണം,’ ‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല ; ഒമർ ലുലു

Movies

വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം, അവരുടെ പുറകെ നടക്കണം,’ ‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല ; ഒമർ ലുലു

വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം, അവരുടെ പുറകെ നടക്കണം,’ ‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല ; ഒമർ ലുലു

വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഒമർ ലുലു. പു2016ൽ ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രം ഒരു മികച്ച വിജയമായിരുന്നു. പുത്തൻ ചിന്താഗതിയിലൂടെ സഞ്ചരിക്കുന്ന രസകരമായ ഒരു പിടി നല്ല സിനിമകൾ ഒമർ ലുലു സമ്മാനിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമകളിൽ കൂടുതലും പുതുമുഖങ്ങൾക്കാണ് അവസരം നൽകുന്നത്. മാത്രമല്ല സോഷ്യൽമീഡിയ മാർക്കറ്റിങ് എങ്ങനെ തന്റെ സിനിമകളുടെ പ്രമോഷന് വേണ്ടി പ്രയോചനപ്പെടുത്താമെന്ന് ഒമർ ലുലുവിന് കൃത്യമായി അറിയാം. ഒമർ ലുലുവിന്റെ ഏറ്റവും പുതിയ റിലീസിന് തയ്യാറെടുക്കുന്ന സിനിമ നല്ല സമയമാണ്.

ചിത്രത്തിൽ നടൻ ഇർഷാദാണ് നായകൻ. സിനിമയുടെ ട്രെയിലർ ലോഞ്ചിന് നടി ഷക്കീലയെ കൊണ്ടുവന്നതും എന്നാൽ പരിപാടി നടത്താൻ ഷോപ്പിങ് മാൾ അധികൃതർ സമ്മാതിക്കാതിരുന്നതുമെല്ലാം വലിയ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം.


ഇപ്പോഴിത തന്റെ സിനിമകളുടെ വിജയ പരാജയത്തിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ചും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചും സംവിധായകൻ ഒമർ ലുലു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

നല്ല സമയം പ്രമോഷന് എത്തിയതായിരുന്നു ഒമർ ലുലു. ‘എ പടമാകണമെന്ന് ചിന്തിച്ച് ചെയ്തതല്ല നല്ല സമയം സിനിമ. അതിന് സെൻസർ ബോർഡ് അവരുടെ നിബന്ധനകളുമായി താരതമ്യപ്പെടുത്തിയ ശേഷം എ സർട്ടിഫിക്കറ്റ് തന്നതാണ്. ദുൽഖറിന്റെ കമ്മട്ടിപ്പാടവും എ പടമാണ്. ആക്ഷൻ സിനിമയാണ‌ത്. മമ്മൂക്കയുടെ പുത്തൻപണവും എ പടമാണ്.’

‘അതുകൊണ്ട് തന്നെ ഇതൊന്നും നമ്മൾ പ്ലാൻ ചെയ്യുന്നതല്ല. അത് അങ്ങനെ സംഭവിച്ച് പോകുന്നതാണ്. പുതുമുഖങ്ങളെ എന്റെ സിനിമയിൽ കൂടുതലായും ഉൾപ്പെടുത്താൻ ഒരു കാരണമുണ്ട്. നമ്മൾ വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം. അവരുടെ പുറകെ നടക്കണം.’

‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല. അവർ എന്റെ പുറകെ നടക്കട്ടെ. അത് മാത്രമല്ല അല്ലാതെ തന്നെ ചെയ്യാൻ നിർമാതാക്കളെ എനിക്ക് കിട്ടാറുണ്ട്. കാണുമ്പോൾ കൊള്ളാമെന്ന് തോന്നിയാൽ വിളിച്ച് കുറച്ച് അഭിനയിപ്പിച്ച് നോക്കും എന്നിട്ട് കൊള്ളാമെന്ന് തോന്നിയാൽ സെലക്ട് ചെയ്യും. അങ്ങനെയാണ് പുതുമുഖങ്ങളെ പടത്തിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ കുറെ ശത്രുക്കളുണ്ടായിട്ടുണ്ട്.’

കാരണം ചിലപ്പോൾ ആളുകളെ കുറച്ച് അഭിനയിപ്പിച്ച് കഴിയുമ്പോൾ നമുക്ക് മനസിലാകും ഇവർക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന്. അപ്പോൾ അവരെ ഒഴിവാക്കും. അത് ചിലർക്കൊക്കെ വലിയ വിഷമമുണ്ടാകും. അങ്ങനെ ചിലർക്ക് ശത്രുത തോന്നും. പലരും കാമറ കാണുമ്പോൾ ഭയപ്പെട്ട് അഭിനയിക്കില്ല.’

‘അപ്പോൾ അവരെ സ്വഭാവികമായും ഒഴിവാക്കും. ഷക്കീല ചേച്ചിയോട് ചെയ്തതിൽ നിന്ന് എനിക്ക് മനസിലായത് മലയാളികൾ ഇനിയും ഒരുപാട് മാറാനുണ്ട് എന്നതാണ്. കറുപ്പാണ് ഭം​ഗിയെന്നൊക്കെ പറഞ്ഞ് നടിമാർ തന്നെയാണ് ആദ്യം സ്കിൻ വൈറ്റ്നിങിന് പോകുന്നത്.’


എന്റെ ആദ്യത്തെ സിനിമകളിലൊക്കെ ബോഡി ഷെയ്മിങുണ്ട്. അന്ന് അതിനെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഇപ്പോൾ ഹ്യുമാനിറ്റി കൂടി വരുന്നതായാണ് തോന്നുന്നത്. ഇർഷാദിക്ക ഇതുവരേയും ചെയ്യാത്തൊരു കഥാപാത്രമാണ് നല്ല സമയത്തിലേത്.’

‘ഞാൻ ന്യൂജെൻ ആയതുകൊണ്ട് എന്റെ സിനിമകളും അങ്ങനെയാകുന്നത്. ഞാൻ ഒരു ഫ്രീക്ക് തിങ്കറാണ്. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അഭിനയിക്കണമെന്ന ആ​ഗ്രഹമായിരുന്നു. ആളുകളെ എന്റർടെയ്ൻ ചെയ്യിപ്പിക്കുക, ബോക്സ് ഓഫീസിൽ പണം കലക്ട് ചെയ്യുക ഇത് മാത്രമാണ് ഞാൻ എന്റെ സിനിമ കൊണ്ട് ചെയ്തിരിക്കുന്നത്.’

അല്ലാതെ ഭയങ്കര നല്ല സിനിമയൊന്നും ഞാൻ ഇതുവരേയും ചെയ്തിട്ടില്ല. ഒരു ചെയ്ഞ്ചിന് വേണ്ടിയാണ് മുമ്പ് തന്റെ പടങ്ങളിൽ അഭിനയിച്ചവരെ വീണ്ടും കാസ്റ്റ് ചെയ്യാത്തത്. ഷൂട്ടിനിടയിൽ പല താരങ്ങളോടും ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്.’

‘മലയാളികൾക്ക് മുൻ വിധി കൂടുതലാണ്. സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കളിയാക്കും. ലൂസിഫർ പൃഥ്വിരാജ് എടുത്തത് അമ്പത് കോടി ബജറ്റിലാണ്. ലാലേട്ടൻ, മഞ്ജു വാര്യർ, ടൊവിനോ തുടങ്ങിയവരുടെ ഡേറ്റും അദ്ദേഹത്തിന് കിട്ടി.’

സന്തോഷ് പണ്ഡിറ്റിന് പക്ഷെ ഇവരുടെ ആരുടേയും ഡേറ്റൊന്നും കിട്ടാറില്ല. അതുകൊണ്ട് അയാൾ തന്റെ കൈയ്യിലുള്ള അഞ്ച് ലക്ഷം വെച്ച് സിനിമ ചെയ്തു. അതുകൊണ്ട് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കും മുമ്പ് അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കാൻ നമ്മൾ തയ്യാറാവണം.’

‘ഇല്ലെങ്കിൽ കളിയാക്കാൻ നിൽക്കരുത്. അയാളുടെ കൈയ്യിലുള്ളത് വെച്ച് മാത്രമെ സന്തോഷിന് സിനിമ ചെയ്യാൻ പറ്റൂ. മലയാളിക്ക് ജഡ്ജ്മെന്റ് കൂടുതലാണ്. ഓരോരുത്തരുടെ അവസ്ഥ മനസിലാക്കി വേണം ട്രോളാൻ. എനിക്ക് ട്രോളൊന്നും വിഷയമല്ല’ ഒമർ ലുലു പറഞ്ഞു.

More in Movies

Trending

Recent

To Top