Connect with us

ഒടിയൻ രണ്ടാംദിവസം പ്രേക്ഷകരുടെ കാഴ്ചപാട് മാറിയപ്പോൾ … അണിയറപ്രവർത്തകർ മനസിലാക്കേണ്ട ചില കാര്യങ്ങൾ .. വായിക്കാം

Malayalam Breaking News

ഒടിയൻ രണ്ടാംദിവസം പ്രേക്ഷകരുടെ കാഴ്ചപാട് മാറിയപ്പോൾ … അണിയറപ്രവർത്തകർ മനസിലാക്കേണ്ട ചില കാര്യങ്ങൾ .. വായിക്കാം

ഒടിയൻ രണ്ടാംദിവസം പ്രേക്ഷകരുടെ കാഴ്ചപാട് മാറിയപ്പോൾ … അണിയറപ്രവർത്തകർ മനസിലാക്കേണ്ട ചില കാര്യങ്ങൾ .. വായിക്കാം

ഒടിയൻ രണ്ടാംദിവസം പ്രേക്ഷകരുടെ കാഴ്ചപാട് മാറിയപ്പോൾ … അണിയറപ്രവർത്തകർ മനസിലാക്കേണ്ട ചില കാര്യങ്ങൾ .. വായിക്കാം

 

#odiyan – #ഒരുപുനർനിരൂപണം

ഞാൻ ഉൾപ്പടെയുള്ള പ്രേക്ഷക സമൂഹം ഇന്നലെ ഒടിയൻ കണ്ടിട്ട് പടം പോരാ , നിരാശപ്പെടുത്തി എന്ന് പറഞ്ഞു..
But let me tell .. The film doesn’t deserves this much degrading. . പടം എന്നിലെ പ്രേക്ഷകനെ പൂർണമായി satisfy ചെയ്തില്ല എന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നു..
ഒരു പക്ഷെ തെറ്റായ promotion തന്ത്രവും ഓവർ ഹൈപ്പും ആണ് പടത്തിന് ഇത്രേം നെഗറ്റീവ് reviews ഉണ്ടാവാൻ കാരണം.. 
ഒന്നുങ്കിൽ Director ശ്രീകുമാരൻ മേനോൻ ഇത്രേം hype പ്രേക്ഷകന് നൽകരുതായിരുന്നു . അല്ലെങ്കിൽ പടത്തിന്റെ Genre എന്താണ് എന്ന് പ്രേക്ഷകന് പൂർണമായി മനസ്സിലാക്കി കൊടുത്തുളള promotion നൽകുക .

Dear , #ShrikumaranMenon താങ്കൾ ഒരു Marketing genius ആണെന്ന് ജനങ്ങൾക്ക് മനസ്സിലായി.. പക്ഷേ സിനിമ എന്ന കല കാണാൻ വരുന്ന ഒരു സാദാ പ്രേക്ഷകന്റെ വികാരം കൂടി കണക്കിൽ എടുത്തു വേണം പടം മാർക്കറ്റ് ചെയ്യാൻ ..

NB: തമിഴിൽ. കബാലിക്ക് പറ്റിയതാണ് ഇന്ന് ഒടിയന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലാലേട്ടൻ പടം ഇറങ്ങുന്നതിനു മുൻപ് പറഞ്ഞപോലെ ഒരു Normal movie expect ചെയ്തു പോയാൽ ഇത്രേം നിരാശ ഇനി കാണാൻ പോകുന്നവർക്ക് ഉണ്ടാവില്ല..

Neglect over hype and fake degrading.. The Film doesn’t deserves this type of degradation

~~~എന്ന് ഒരു സിനിമ പ്രേമി – Allen Joseph in moviestreet

ഒടിയൻ ഒരു മാസ്സ് ആക്ഷൻ ത്രില്ലർ മൂവി അല്ല .ആക്ഷൻ ഒരു ഘടകം മാത്രം .ഒരു ഇമോഷണൽ ഡ്രാമ എന്ന നിലയിൽ കണ്ടാൽ നല്ല സിനിമ തന്നെയാണ് ഒടിയൻ .

Anuram – Film Director 

തള്ളി മറിച്ച പോലെ അത്ര ഉദാത്ത സിനിമയുമല്ല, ഡി ഗ്രേഡ് ചെയ്യപ്പെടുന്നതു പോലെ അത്രത്തോളം മോശം സിനിമയുമല്ല ഒടിയൻ.

Rajesh Deepika Reporter 

ഒന്നര വർഷത്തെ അധ്വാനം. കാര്യം എന്തൊക്കെ പറഞ്ഞാലും അമിതമായി തടിച്ചിരുന്ന ( 1971 BB time ) മോഹൻലാലിനെ വണ്ണം കുറക്കാൻ പ്രേരിപ്പിച്ച ഓടിയന്റെ സൃഷ്ട്ടാവിന് കയ്യടി. നല്ല പ്ലാനിങ് ഉള്ള മൈൻഡ് ആണ് ഇങ്ങേരുടെ. 2017 ഇൽ ആണ് ഒടിയൻ ഫസ്റ്റ് ലുക്ക്‌ ഇറങ്ങിയത്. ഒരു ക്യാരക്ടർ സ്കെച്ച് പോലൊരു പോസ്റ്റർ. ആ സമയത്ത് മോഹൻലാൽ ഒടിയനിലെ ആ താടിയുള്ള ലുക്ക്‌ ഇല്ലേ, അതുപോലായിരുന്നു. പക്ഷെ 6 മാസം കൊണ്ടങ്ങേര്‌ ആ ക്യാരക്റ്റർ ഡിമാൻഡ് ചെയ്യുന്ന 25 വയസ്സുകാരന്റെ ബോഡി ലാങ്ഗ്വേജ്‌ ഉണ്ടാക്കിയെടുത്തു. ചില്ലറ കാര്യമായിട്ട് കരുതാവുന്ന ഒന്നല്ല അത്. ഓടിയന്റെ ചരിത്രവും പിന്നാമ്പുറ കഥകളും ഏറെ കുറെ അറിയാവുന്നതിനാൽ പടത്തെ ആ രീതിയിൽ സമീപിക്കാൻ കഴിഞ്ഞു. ആവശ്യത്തിന് ഗൂസ് ബംപ് സീനുകളും, സംഘട്ടന രംഗങ്ങളും കൊണ്ട് നിറഞ്ഞ ഒരു വിശ്വൽ ട്രീറ്റ് തന്നെയാണ് ഒടിയൻ. പുലിമുരുഗൻ പോലെ ആദ്യാവസാനം ഒരു മാസ്സ് മസാല എന്റർടൈനർ ഒടിയനിൽ നിന്നും പ്രതീക്ഷിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.കുരു പൊട്ടുന്നവർക്ക് ഹഹ ഇട്ടു പോകാവുന്നതാണ്.

ഒരു പടം നാലാളറിയാതെ തീയറ്റർ വിട്ടാലോ വേണ്ടത്ര സ്വീകരണം കിട്ടെല്ലെങ്കിലോ പറയും മാർക്കെറ്റിങ്ങിന്റെ പോരായ്മ ആണെന്ന്. മാർക്കെറ്റിംഗിൽ ശ്രീകുമാർ മേനോൻ ഈ പറയുന്നവരുടെ ഒക്കെ അപ്പനായിട്ട് വരും. സ്വന്തം സിനിമയുടെ മാർക്കറ്റിങ് അങ്ങേര് അല്ലാതെ ഈ പറയുന്നവർ വന്നു ചെയ്യുമോ? പിന്നെ ഇതൊരു ബിഗ് ബജറ് മോഹൻലാൽ മൂവി ആണ്. ഹൈപ്പ് ഉണ്ടായതിനുള്ള വടേം ചായേം ശ്രീകുമാറിന് മാത്രം അവകാശപ്പെട്ടതല്ല. അത് ഓട്ടോമാറ്റിക് ആയിട്ട് സംഭവിക്കുന്നതാണ് . ഒന്നോർത്തു നോക്കിയാൽ മനസ്സിലാവും, മുഖം പോലും മര്യാദക്ക് പുറത്തുവിടാതെയുള്ള ടീസറുകൾ ആയിരുന്നു ട്രൈലെർ ഇറങ്ങുന്നതുവരെ ഓടിയനിൽ ദുരൂഹത നിലനിർത്തിയത്. ഇത്രയും ഹൈപ്പ് ഉണ്ടായതൊക്കെ ട്രൈലറിന് ശേഷം മാത്രം ആണ്.

ദേവാസുരത്തിനു രാവണപ്രഭുവിൽ ഉണ്ടായ ഐറ്റം ആണ് ഒടിയൻ എന്നാണദ്ദേഹം അവകാശപ്പെട്ടത്. വളരെ ശരിയാണ്. ഒടിയൻ പക്കാ ക്ലാസ് + മാസ്സ് മൂവി ആണ്. . ഒരു സംശയവും വേണ്ട. മാസ്സ് സീനുകൾ മാത്രം ഉൾക്കൊള്ളിച്ച 1.5 മിനുട്ട് ട്രെയ്‌ലർ അല്ല ഒടിയൻ. ഒരു സിനിമയെ അതിനെ വേണ്ട രീതിയിൽ അപ്രോച് ചെയ്യാതെ സംവിധായനകന്റെ പ്രൊഫൈലിൽ പോയി പൊങ്കാലയിടുന്നവർ എന്നാണാവോ വളരുക. നമ്മളെ ഒക്കെ വിറ്റ കാശുണ്ട് ഇങ്ങേർക്ക്. വരും ദിനങ്ങളിൽ ഒടിയനു വരുന്ന പോസിറ്റിവ് wom അതിനുള്ള ഉത്തരം തരും.

Amal Sukumaran in Movie Street

താരാധിപത്യം അഥവാ ഫാൻസ് ആധിപത്യം

സത്യത്തിൽ മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിവരം കെട്ട ഫാൻസ് കാരാണ്. തങ്ങളുടെ ഇഷ്ടതാരം ഏത് രീതിയിൽ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. ‘മാസ്സ് + മസാല’എന്ന് പറയുന്ന ചിത്രങ്ങളാണ് ഇവർക്ക് വേണ്ടത്.

അക്കൂട്ടർക്ക് നല്ലത് തെലുങ്ക് ,കന്നട, തമിഴിൽ വിജയ് സിനിമകൾ അണന്ന് നിസംശയം പറയാം. ഈ അടുത്തിറങ്ങിയ മോഹൻലാലിന്റെ ന്റെ വില്ലൻ എന്ന സിനിമ പൊട്ടിച്ചതും ചന്ദ്രോത്സവം പോലുള്ള നല്ല സിനിമകൾ ഒക്കെ പൊട്ടിച്ചതും ഈ ഫാൻസാണ്. ഞങ്ങൾക്ക് ഇഷ്ടമുള്ള എല്മൻ സ് ഇതിൽ ഇല്ല എന്ന ന്യായീകരണവും ഉണ്ടാവും.

ഇത്തരത്തിലുള്ള ഡൈഹാർഡ് ഫാൻസായിരുന്നില്ല 80 കളിലും 90 കളിലും ലാലേട്ടനും മമ്മൂക്കക്കും ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെയാണ് അവരുടെ ഏറ്റവും മികച്ച ചിത്രങ്ങൾ ആ കാലയളവിൽ വന്നത്. സ്ഫടികം, ധ്രുവം, വടക്കൻ വീരഗാഥ, പോലൊരു സിനിമ ഇന്ന് ഇറങ്ങിയാൽ ഒരിക്കലും മാസ്സിനുപരി അതിനൊരു ക്ലാസ് പരിവേശം കൊടുക്കാൻ സംവിധായകൻ തയ്യാറാകില്ല.

മലയാള സിനിമയുടെ നിലവാരം ഇല്ലാതാക്കുകയാണ് ഈ ഫാൻസുകാർ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഇവിടെ ഇ. മ.യൗ പോലുള്ള സിനിമകൾ പരാജയപ്പെടുന്നതും പോക്കിരി രാജ,പുലിമുരികൻ ,മാസ്റ്റർപീസ്, രാജാധിരാജ, പെരുച്ചാഴി പോലുള്ള സിനിമകൾ വിജയിക്കുന്നതും. തമിഴ്, കന്നട സിനിമകൾ അവരുടെ യുഗപുരുഷന്മാരായ MGRനെയും YSRനെയും വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മമ്മുക്കയേയും ലാലേട്ടനേയും തിരഞ്ഞെടുത്തത് മലയാള സിനിമയുടെ നിലവാരം കണ്ടിട്ടല്ല. അവരുടെ അഭിനയ പാടവം കണ്ടിട്ടു തന്നെയാണ് എന്നോർക്കണം. ഇനിയെങ്കിലും അവരെ സ്വതന്ത്രരാക്കാൻ ഫാൻസുകാർ തയ്യാറാകണം.

ഏതെങ്കിലും ഒരു നടനെ അല്ല ആരാധിക്കേണ്ടത്. കലയെയാണ്,സിനിമയെയാണ് എന്ന് തിരിച്ചറിയുന്ന ഒരു സമൂഹം എന്ന് ഉണ്ടാകുന്നോ അന്നേ സിനിമ നിലവാരമുള്ളതായി മാറുകയുള്ളൂ.

Sahil A

ഒടിയൻ കണ്ടു വന്നേ ഉള്ളൂ, ആർക്കാണ് ഈ പടത്തിനോട് ഇത്രക്ക് ദേഷ്യം എന്നറിയില്ല, കാലത്തു മുതൽ കാണുന്ന ഡിഗ്രേഡ് അഭിപ്രായങ്ങൾ കണ്ടു മനസ്സ് മടുത്താണ് വർഷങ്ങളായി കാത്തിരുന്ന പടത്തിന് പോയത്. അമ്മയെയും പെങ്ങളെയും കൂട്ടി ധൈര്യമായി തീയറ്ററിൽ പോയി കാണാവുന്ന ഒരു നല്ല സിനിമ. അതിനപ്പുറം ഒന്നും പറയാനില്ല. ബാഹുബലിയെ വരെ താരതമ്യപ്പെടുത്തിയിട്ടുള്ള ഡയറക്ടറിന്റെ സ്വന്തം അഭിപ്രായം വിശ്വസിച്ചു പോയവർ ആണ് വിഡ്ഢികൾ. ആരെങ്കിലും സ്വന്തം കുട്ടി മോശമാണെന്നു പറയുമോ?
ഗർഭിണികളുടെ വയറു കുത്തി തുറന്നു ഭ്രൂണമെടുതത് മഷി ഉണ്ടാക്കി ഇഷ്ടപ്പെട്ട രൂപത്തിലേക്ക് മാറാൻ കഴിയുന്ന ഒരു അമാനുഷികനല്ല ഒടിയൻ, ഒരുപാടു കഷ്ടപ്പെട്ട് പരിശീലിച്ചെടുക്കുന്ന കഴിവും രാത്രിയുടെ മറവും ഉപയോഗിച്ച് കൂലിത്തല്ലുകാരുടെ ജോലി ചെയ്തു പോന്നിരുന്ന ഒരു സാധാ മനുഷ്യൻ മാത്രമാണവൻ എന്ന് സ്ഥാപിക്കാൻ സംവിധായകനു കഴിഞ്ഞു. കഥയിൽ പുതുമ ഒന്നും അവകാശപ്പെടാനില്ല, ചന്ദ്രോത്സവം ഏറെ സ്നേഹിക്കുന്നവർക്ക് ചിലപ്പോൾ അത് താൻ അല്ലയോ ഇത് എന്ന് തോന്നുന്നത് സ്വാഭാവികം, പക്ഷെ മോഹൻലാൽ എന്ന പ്രതിഭയുടെ ഒടിവിദ്യ ഒന്ന് മതി കാണുന്നവന് കയ്യടിക്കാനും, കണ്ണ് നിറക്കാനും…
മഞ്ജു വാരിയരുടെ പ്രകടനം ഒരുപാടു വിമർശിച്ചു കണ്ടു. അവരോടും ശ്രീകുമാർ എന്ന സംവിധായകനോടും ആർക്കാണ് ഇത്ര വൈരാഗ്യം എന്നറിയുന്നില്ല. ‘മാണിക്യന് കഞ്ഞി എടുക്കട്ടെ ‘ എന്ന അവരുടെ വാചകം പോലും ഇവിടെ പരിഹസിക്കുന്നത് കണ്ടു, പടം കണ്ടവർ തന്നെയാണോ അത് ചെയ്യുന്നത് എന്നറിയില്ല, ആ ചോദ്യം ആ സന്ദർഭത്തിൽ അനിവാര്യമാണ് എന്ന് സിനിമ കാണാൻ പോയവർക്ക് അറിയാം, ഡീഗ്രേഡ്, വ്യക്തിഹത്യ എന്നീ ഉദ്ദേശത്തോടെ പോയവർക്ക്‌ തോന്നാൻ സാധ്യത ഇല്ല.
നല്ല പാട്ടുകൾ, നല്ല കഥ, നല്ല ക്ലൈമാക്സ്‌, നല്ല പശ്ചാത്തലം ഇതൊക്ക പോരെ ഒരു നല്ല സിനിമക്ക്?? Item song ഇല്ല, ദ്വയാർത്ഥ തമാശകൾ ഇല്ല ഗ്രാഫിക്സിന്റെ അധിക കുത്തിതിരുകൽ ഇല്ല, കുടുംബമായി പോയി കാണുമ്പോൾ കൊണ്ട് പോയ ആൾക്ക് ഒരു രംഗത്തിലും മൊബൈൽ എടുത്തു ചുമ്മാ നോക്കേണ്ടി വരില്ല. ( ഒരു സാധാ സിനിമ ആസ്വാദകന്റെ അഭിപ്രായമാണ്, കീറി മുറിച്ചു നോക്കുന്നവർക്ക് പറയാൻ കുറവുകൾ ഒരുപാടു കാണും. പഴയ കാലം കാണിച്ചപ്പോൾ നായികയുടെ വീടിന്റെ ഓടിന്റെ മേലെ PVC പൈപ്പ് കണ്ടു എന്നൊക്കെ.. )
സഭ്യമായ ഒരു സംവാദം ആഗ്രഹിക്കുന്നവർ മാത്രം കമന്റ്‌ ചെയ്യുക

Sreejith Radhakrishnan

ഇതൊരു സാധാരണ സിനിമ ആണെന്ന് ലാലേട്ടൻ ഒടിയന്റെ ഗ്ലോബൽ ലോഞ്ചിങ് സമയത്തു പറഞ്ഞു അത് നേരിട്ട് കേട്ട വ്യക്തികളിൽ ഒരാൾ ആണ് ഞാൻ ,ആ പ്രതീക്ഷ വച്ച് പുലർത്തി തന്നെ ആണ് ഒടിയൻ ഞാൻ കണ്ടത് ,സത്യം
പറയാമെല്ലോ അടുത്തിടെ കണ്ടതിൽ മികച്ച ചിത്രം ഒടിയൻ മാസ്സ് അല്ല ക്ലാസ്പടം ,ചന്ദ്രോത്സവം പോലെ വടക്കും നാഥൻ പോലെ കുറെ നാൾ കഴിയുമ്പോൾ മലയാളി പറയും ഇത് തീയറ്ററിൽ തന്നെ കാണണമായിരുന്നു എന്ന് , ഇതിൽ പ്രണയം ഉണ്ട് ,പക ഉണ്ട് ,ആക്ഷൻ ഉണ്ട്. ആദ്യത്തെ ആക്ഷൻ രംഗം കിടുക്കി , ക്ലൈമാക്സിൽ നടന്ന ആക്ഷൻ രംഗങ്ങളും മികച്ചതായിരുന്നു എന്നാൽ ഡാർക്ക് മൂഡിൽ എടുത്താൽ പല രംഗംങ്ങളും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല അവിടെ മാത്രം ഛായാഗ്രഹണം പിന്നോട്ട് പോയി .ബാക്കി രംഗങ്ങൾ പാലക്കാടൻ ഗ്രാമത്തിന്റെ ദൃശ്യ ഭംഗി അത് പോലെ പകർത്തി മികച്ചതാക്കി.ബിജിഎം പൊളിച്ചു . ഒടിയൻ മാണിക്യന്റെ ഭൂതകാലവും വർത്തമാനകാലവും ഇടകലർത്തി അവതരിപ്പിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത് .അങ്ങനെ അവതരിപ്പിക്കാൻ സാധിച്ചതിൽ ‌ശ്രീകുമാർ മേനോൻ വിജയിച്ചു. പിന്നെ ഗാനങ്ങൾ വേറെ ലെവൽ ആണ് ,
ലാലേട്ടൻ അഭിനയിക്കുക അല്ലായിരുന്നു ഒടിയൻ മാണിക്യനായി പടർന്നാടുകയായിരുന്നു ❤️മഞ്ജു ,പ്രകാശ് രാജ് അവരുടെ വേഷങ്ങൾ മനോഹരമാക്കി . VFXരംഗങ്ങൾ നിലവാരം പുലർത്തി 👍
എല്ലാത്തിനും ഉപരി നല്ലൊരു തിരക്കഥ
ഞാൻ ഹാപ്പി ആണ് കൊടുത്ത ക്യാഷ് മുതലായി ,നമ്മൾ മലയാളികൾക്ക് ഇത്തരം ചിത്രങ്ങൾ ദഹിക്കുകയില്ല ,നമ്മള്ക്കു വേണ്ടത് സിഐഡി മൂസയും ,മായാ മോഹിനിയും പോലെ ഉള്ള വളിപ്പ് ചിത്രങ്ങൾ ആണ്😔
പടം കാണാതെ പോലും ഫേസ്ബുക്കിൽ ഇരുന്നു തള്ളുന്നവരോട് പറയാൻ ഒന്നും ഇല്ല .പിന്നെ ലാലേട്ടൻ ഫാൻസ്‌ എന്ന് പറയുന്നവരോട് രണ്ടു മൂന്ന് നെഗറ്റീവ് റിവ്യൂ കേട്ടപ്പോൾ നിങ്ങൾ തളർന്നു പോയി എങ്കിൽ കഷ്ടം എന്നെ പറയാനുള്ളു .
NB: എന്റെ മാത്രം അഭിപ്രായം ആണ് 👍
Jayakrishnan Nair 

ശ്രീകുമാർ മേനോൻ ഇനി സിനിമ ചെയ്യരുത് എന്നൊക്കെ ചിലർ പുലമ്പുന്നത് കണ്ടു..
വിശുദ്ധൻ, കസിൻസ് എന്ന സിനിമകൾ എട്ടു നിലയിൽ പൊട്ടിയപ്പോൾ വൈശാഖും കേട്ടതാണ് ഈ ഡയലോഗുകൾ.. അന്ന് അയാൾ നിർത്തി പോയിരുന്നു എങ്കിൽ നമുക്കു പുലിമുരുകൻ എന്നൊരു (ഇന്നത്തെ ദിവസം ഹേറ്റേഴ്‌സ് ഫാൻസ് ആയ സിനിമ) സിനിമ സംഭവിക്കില്ലയിരുന്നു..

ശ്രീകുമാർ ഇനിയും സിനിമകൾ ചെയ്യട്ടെ, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട്…നല്ല സിനിമകൾ വരട്ടെ..

Kiishore Ravindran 

More in Malayalam Breaking News

Trending

Recent

To Top