Connect with us

തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!

Malayalam Breaking News

തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!

തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!

തെലുങ്കിലും തരംഗമായി മോഹൻലാലിൻറെ ഒടിയൻ !!

ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ് ഒടിയൻ. മൂന്നു ഗെറ്റപ്പിൽ മോഹൻലാൽ വരുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി ചുരുങ്ങിയ ദിവസങ്ങളെ ബാക്കിയുള്ളു. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസ് ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

ലോകമെമ്പാടും നാലായിരത്തോളം തിയേറ്ററുകളിലായാണ് ഒടിയൻ റിലീസ് ചെയ്യുന്നത് .പക്ഷെ ഏറ്റവും ശ്രദ്ധേയം അന്യ ഭാഷകളിൽ ഒടിയൻ ലഭിക്കുന്ന സ്വീകാര്യത ആണ്. മോഹൻലാലിൻറെ തന്നെ പുലിമുരുകന് തെലുങ്കിൽ വലിയ വരവാണ് നൽകിയത്. അതിലും വലിയ റെക്കോർഡുകൾ തീർത്താണ് തെലുങ്കിൽ ഓടിയന്റെ വിതരണാവകാശം വിറ്റു പോയത്.

തെലുങ്ക് പോസ്റ്ററുകളും ഒടിയനായി ഇറങ്ങി കഴിഞ്ഞു. ദഗ്ഗുബതി ക്രിയേഷൻസാണ് ഒടിയന്റെ വിതരണം ഏറ്റെടുത്തത്. മലയാളത്തെ വെല്ലുന്ന പോസ്റ്ററുകളാണ് തെലുങ്കിൽ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ അത്തരം പോസ്റ്ററുകൾ ഇതുവരെ എത്തിയിട്ടില്ല. ഇതോടെ ഒടിയൻ കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നതിൽ സംശയമില്ല..

odiyan movie release in telugu

More in Malayalam Breaking News

Trending

Recent

To Top