Connect with us

നോറ പുറത്തേയ്ക്ക്; പിന്നാലെ പ്രതീക്ഷകൾ തകർത്ത് ആ ഒരാൾ കൂടി എവിക്ട്; കളികൾ മാറ്റിമറിച്ച ആ സംഭവം..!

Bigg Boss

നോറ പുറത്തേയ്ക്ക്; പിന്നാലെ പ്രതീക്ഷകൾ തകർത്ത് ആ ഒരാൾ കൂടി എവിക്ട്; കളികൾ മാറ്റിമറിച്ച ആ സംഭവം..!

നോറ പുറത്തേയ്ക്ക്; പിന്നാലെ പ്രതീക്ഷകൾ തകർത്ത് ആ ഒരാൾ കൂടി എവിക്ട്; കളികൾ മാറ്റിമറിച്ച ആ സംഭവം..!

ബിഗ് ബോസ് മലയാളം സീസൺ ആറ് അതിന്റെ പരസമാപ്തിയിലേക്ക് അടുക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നുള്ളു. അതിന്റെ ത്രില്ലിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ശ്രീതു, ഋഷി, നോറ, സിജോ എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്.

സാധാരണഗതിയിൽ ഫിനാലേ വീക്കിലേക്ക് അടുക്കുമ്പോൾ ആറോ ഏഴോ മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കാറുള്ളത്. എന്നാൽ ഇത്തവണ തീർത്തും വ്യത്യസ്തമായി 9 പേർ ഹൗസിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ഈ ആഴ്ച രണ്ട് പേർക്ക് ഹൗസിനോട് വിടപറയേണ്ടി വരും.

ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ന് ബി ബി ഹോക്‌സിൽ നിന്നും പുറത്തായത് നോറയാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞാഴ്ച നോറയെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. ആദ്യം നോറ പുറത്തായെന്ന തരത്തിലായിരുന്നു കാണിച്ചിരുന്നത്.

സഹമത്സരാർത്ഥികളും നോറ എവിക്ടായെന്നായിരുന്നു വിചാരിച്ചത്. എന്നാൽ സ്ക്രീട്ട് റൂമിലേക്ക് മാറ്റിയ നോറ പിന്നീട് പ്രേതത്തിന്റെ വേഷം കെട്ടി ഹൗസിനുള്ളിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ ചർച്ചയായ പേരാണ് നോറയുടേത്. തനിച്ച് നിന്നായിരുന്നു നോറ മത്സരിച്ചിരുന്നത്.

പലപ്പോഴും കാര്യങ്ങളെ വൈകാരികമായി നോറ സമീപിക്കുന്നുവെന്ന വിമർശനം ആരാധകർ ഉയർത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ആൾ കൂടിയാണ് താരം. അതേസമയം നോറയെ കൂടാതെ മറ്റൊരാൾ കൂടി ഹൗസിൽ നിന്നും ഈ ആഴ്ച വിട പറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ, സിജോയാണ് എവിക്ടാവുകയെന്നാണ് സൂചനകൾ.

കമ്മ്യൂണിറ്റി പോളിൽ എല്ലാം സിജോ ഏറെ പിന്നിലായിരുന്നു. വോട്ടിംഗിലും സിജോ പിന്നിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ട്. തുടക്കത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്ന സിജോ. ഹൗസിൽ വെച്ച് സഹമത്സരാർത്ഥിയായ റോക്കിയുടെ മർദ്ദനമേറ്റതിനെ തുടർന്ന് സിജോ താടിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞാണ് സിജോ ഹൗസിലേക്ക് മടങ്ങിയെത്തിയത്.

ഉള്ളിലൊരു തീയായിട്ടാണ് താൻ ഹൗസിലേക്ക് മടങ്ങിയിരിക്കുന്നതെന്ന് സിജോ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒരു തിരിച്ചുവരവ് നടത്താൻ സിജോയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇക്കുറി ആര് കപ്പെടുക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ആരാധക ഗ്രൂപ്പിൽ സജീവമാണ്.

ജാസ്മിൻ, ജിന്റോ, അഭിഷേക് എന്നിവർ ടോപ് ത്രീയിൽ വരാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു പ്രേക്ഷകരിൽ ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസത്തെ പരകായ പ്രവേശം ടാസ്കോടെ അർജുൻ തൻറെ നില മെച്ചപ്പെടുത്തിയെന്നും അർജുൻ ടോപ് 3യിൽ വരാനുള്ള സാധ്യത ഏറെയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും അവസാന നിമിഷം എന്ത് ട്വിസ്റ്റ് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം ഇന്നത്തെ എപ്പിസോഡിന്റെ പ്രോമോ ഏഷ്യാനെറ്റിൽ വന്നിരിക്കുകയാണ്. സായി മണി ബാഗ് എടുക്കുമെന്ന് ഒരാൾക്ക് ഉറപ്പായിരുന്നു എന്ന തലക്കെട്ടോടുകൂടിയാണ് പ്രോമോ വന്നിരിക്കുന്നത്. ലാലേട്ടൻ ചോദിക്കുന്നുണ്ട് സായി പണപ്പെട്ടി എടുത്തോണ്ട് പോകുമെന്ന് നിങ്ങൾ കരുതിയിരുന്നു എന്ന്.

സായിക്കെതിരെയാണ് ജാസ്മിനും ജിന്റോയും സിജോയും അഭിഷേകും ഋഷിയും ഒക്കെ സംസാരിച്ചത്. എന്നാൽ ലാലേട്ടൻ പറഞ്ഞത്. ഞങ്ങൾ ഇരുപത് ലക്ഷം വരെ പ്ലാൻ ചെയ്ത ടാസ്ക് ആയിരുന്നു എന്നും. എന്നാൽ സായി പണപ്പെട്ടി എടുക്കുമെന്ന് ഒരാൾക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞാണ് പ്രോമോ അവസാനിച്ചത്.

More in Bigg Boss

Trending