Connect with us

വിദ്യാഭ്യാസമില്ല; വിദ്യാരംഭ ചടങ്ങിൽ നിന്ന് എന്നെ ഒഴിവാക്കി; തുറന്നടിച്ച് ജയറാം!!

Malayalam

വിദ്യാഭ്യാസമില്ല; വിദ്യാരംഭ ചടങ്ങിൽ നിന്ന് എന്നെ ഒഴിവാക്കി; തുറന്നടിച്ച് ജയറാം!!

വിദ്യാഭ്യാസമില്ല; വിദ്യാരംഭ ചടങ്ങിൽ നിന്ന് എന്നെ ഒഴിവാക്കി; തുറന്നടിച്ച് ജയറാം!!

മലയാളികളുടെ പ്രിയ നായകനാണ് ജയറാം. ഒരുകാലത്ത് തുടർച്ചയായ ഹിറ്റുകൾ നേടിയ നടൻ കൂടിയാണ്. ഇപ്പോൾ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിക്കാറുണ്ട്. വിജയ് നായകനായ ഗോട്ട് എന്ന സിനിമയിൽ വളരെ പ്രാധാന്യം ഉള്ള റോൾ ജയറാം ചെയ്തിരുന്നു. മലയാളത്തിൽ ജയറാമിന്റേതായി അവസാനമിറങ്ങി വമ്പൻ ഹിറ്റായ സിനിമായായിരുന്നു എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ജയറാം അവതരിപ്പിച്ചത്.

ക്രൈം ത്രില്ലർ പടത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തിയിരുന്നു. ജയറാമിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായി ഈ ചിത്രം മാറി. കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ജയറാമിന് കിട്ടിയ വമ്പൻ ഹിറ്റായിരുന്നു ഈ പടം.

മാത്രമല്ല ഏറെ ജനപ്രിയം നേടിയ കുടുംബം കൂടിയാണ് ജയറാമിന്റേതും പാര്‍വ്വതിയുടെയും. ജയറാമിന്റെ കുടുംബത്തോട് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക വാത്സല്യമാണ്. ജയറാമിനും പാര്‍വ്വതിയ്ക്കും കൊടുത്ത സ്‌നേഹം, മക്കള്‍ കാളിദാസിലേക്കും ചക്കിയിലേക്കും എത്തി.

അതുകൊണ്ട് തന്നെ കാളിദാസിന്റെയും മാളവികയുടെയും വിവാഹവും കേരളീയര്‍ ഏറ്റെടുത്തതാണ്. കാളിദാസ് ഇപ്പോള്‍ തമിഴ്, മലയാളം സിനിമകളില്‍ മികച്ച നടന്‍ എന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. അതേസമയം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കാളിദാസിന്റെ വിവാഹം .മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് തരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. സിനിമാ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ അച്ഛനും മകനും ഒരു പരിപാടിയിൽ ഒന്നിച്ചെത്തി പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർക്കൊപ്പം തന്നെ ജയറാം എന്നുകൂടി കണ്ടും പറഞ്ഞും ശീലിച്ചവരാണ് മലയാളികൾ.

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് അന്നും ഇന്നും ജയറാം. ഒരു കാലത്ത് ജയറാമിന്റെ ഫീൽ‌ഗുഡ് സിനിമകൾ തിയേറ്ററിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് സജീവം. മലയാളത്തിൽ വളരെ സെലക്ടീവായി മാത്രമാണ് അഭിനയിക്കുന്നത്.

അബ്രഹാം ഓസ്ലറിനുശേഷം മറ്റ് സിനിമകളൊന്നും ജയറാമിന്റേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. സിനിമകൾ തുടരെ തുടരെ ചെയ്യുന്നില്ലെങ്കിലും അദ്ദേഹത്തോടും കുടുംബത്തോടുമുള്ള മലയാളികളുടെ സ്നേഹത്തിന് തെല്ലും കുറവ് വന്നിട്ടില്ല. അച്ഛന്റെ വഴിയെ സിനിമയിലെത്തിയ കാളിദാസും തെന്നിന്ത്യയിൽ തിരക്കുള്ള താരമാണ്.

ഇപ്പോഴിതാ ഇരുവരും കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ സാൽവേ മരിയയുടെ ബ്രാൻഡ് അംബാസഡർമാരായി ജയറാമിനേയും മകൻ കാളിദാസ് ജയറാമിനേയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങിൽ വെച്ച് തന്നെ ഇരുവരും കരാറിൽ ഒപ്പുവെച്ച ശേഷം നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്.

ഏറ്റവും വലിയ കോമഡി രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ് എന്നതാണ്. ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു എന്നാണ് കാളിദാസ് പറഞ്ഞത്. മകന്റെ വാക്കുകൾ കേട്ട് ജയറാമും വേദിയിലും സദസിലുമുള്ളവരുമെല്ലാം പൊട്ടിച്ചിരിച്ചു. ശേഷം ജയറാം ആയിരുന്നു സംസാരിക്കാനെത്തിയത്.

കാളി പറഞ്ഞത് രണ്ട് വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇവർ ബ്രാന്റ് അംബാസിഡേഴ്സായി എടുത്തിരിക്കുന്നതെന്നാണ്. മലയാളത്തിലെ പ്രശസ്തമായ പത്രം എറണാകുളത്ത് വിദ്യാരംഭത്തിന്റെ അന്ന് വിദ്യ കുറിക്കാൻ വേണ്ടി രണ്ട്, മൂന്ന് വർഷം എന്നെ വിളിക്കുമായിരുന്നു. പിന്നീട് എനിക്കൊപ്പം ഹരിശ്രീ കുഞ്ഞുങ്ങളെ എഴുതിക്കാൻ ഇരിക്കുന്നവരൊക്കെ കംപ്ലെയ്ന്റ് ചെയ്തു.

ഇനി മുതൽ ജയറാം വരികയാണെങ്കിൽ ഞങ്ങൾ വരില്ലെന്ന് അവർ പറഞ്ഞു. അതുകൊണ്ട് അവർ എന്നെ പിന്നെ അതിൽ നിന്നും ഒഴിവാക്കി. ആ മൂന്ന് വർഷം ഞാൻ ആ പരിപാടിയുടെ ഭാഗമയപ്പോൾ, എനിക്കൊപ്പം ഉള്ളവരെല്ലാം അങ്ങേയറ്റം വിദ്യാഭ്യാസമുള്ളവരാണ്. ഐഎഎസ് ഉള്ളവർ വരെയുണ്ട്.

അവരുടെ കൂട്ടത്തിൽ ഞാനാണ് ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞയാൾ. ഏകദേശം ആയിരം കുട്ടികളോളം അക്ഷരം കുറിക്കാൻ വരും. അതിൽ 800 കുട്ടികളും എന്റെ അടുത്ത് ഹരിശ്രീ കുറിക്കാൻ വരും. ബാക്കി 200 പേർ മറ്റുള്ളവരുടെ അടുത്തേക്ക് പോകും. എന്റെ അടുത്ത് ക്യൂ നീളുമ്പോൾ ബാക്കിയുള്ളവരുടെ അടുത്ത് ആരും ഇല്ല.

അവർ സ്വയം അരിയിൽ എഴുതിയും വരച്ചും ഇരിക്കുകയാണ്. അതുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്. എന്റെ അടുത്ത് വരുന്ന കുട്ടികളുടെ മാതാപിതാക്കളോട് ഞാൻ ചോദിക്കും. അപ്പുറത്ത് ഒരുപാട് നല്ല വിദ്യാഭ്യാസമുള്ളവർ ഇരിക്കുന്നുണ്ടല്ലോ… കുട്ടികൾ നന്നായി പഠിക്കണ്ടേ?. അവരുടെ അടുത്തേക്ക് കൊണ്ടുപോകാമായിരുന്നില്ലേയെന്ന്.

അപ്പോൾ അവർ പറയും… ഞങ്ങളുടെ മോൻ ജയറാമായാൽ മതി. അത്രയും വിദ്യാഭ്യാസം ഞങ്ങളുടെ കുട്ടിക്ക് വേണ്ട… അതുകൊണ്ട് അവൻ ജയറാം ആകണേയെന്ന് പ്രാർത്ഥിക്കണെ തലയിൽ കൈവെച്ച് എന്ന് പറയും. അതുകൊണ്ട് തന്നെ ഇത്രയും വിദ്യാഭ്യാസം മതി കണ്ണാ… എന്നാണ് ജയറാം പറഞ്ഞത്.

More in Malayalam

Trending