Connect with us

വാനമ്പാടിയിലെ പപ്പി തന്നെയോ! സുചിത്രയുടെ പുത്തൻ മേക്കോവറിന് പിന്നിൽ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalam

വാനമ്പാടിയിലെ പപ്പി തന്നെയോ! സുചിത്രയുടെ പുത്തൻ മേക്കോവറിന് പിന്നിൽ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാനമ്പാടിയിലെ പപ്പി തന്നെയോ! സുചിത്രയുടെ പുത്തൻ മേക്കോവറിന് പിന്നിൽ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാനമ്പാടി പരമ്പരയിലെ പപ്പിയായി എത്തിയ സുചിത്രയെ മലയാളികൾ അങ്ങനെയൊന്നും മറക്കില്ല. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തുന്ന സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ലോക്ഡൗണ്‍ കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ സീരിയൽ കൂടിയാണ്
വാനമ്പാടി. സീരിയൽ അവസാനിച്ചെങ്കിലും സുചിത്രയുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

ഇപ്പോൾ ഇതാ സുചിത്രയുടെ മേക്കോവര്‍ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ടത്. സുചിത്രയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും മാറ്റം സംഭവിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

‘മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറയ്ക്കണം. ഇതിനോടകം നാല് കിലോ കുറച്ചു. വാമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതില്‍ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങിയെന്ന് സുചിത്ര തന്നെ പറഞ്ഞിരുന്നു

വാനമ്പാടിക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത സുചിത്ര, സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് . ഇപ്പോൾ നല്ല അവസരങ്ങൾ വീണ്ടും വരുന്നുണ്ട്.. അതുകൊണ്ട് എന്തായാലും ഉടൻ തന്നെ സിനിമയിലേക്ക് എത്തുമെന്ന് സുചിത്ര സമയം മലയാളത്തോട് പറയുകയുണ്ടായി

More in Malayalam

Trending

Recent

To Top