Connect with us

തടി കുറച്ച് പുതിയ കിടിലൻ മേക്കോവവിൽ നടൻ നിവിൻ പോളി; ചിത്രം വൈറൽ

Actor

തടി കുറച്ച് പുതിയ കിടിലൻ മേക്കോവവിൽ നടൻ നിവിൻ പോളി; ചിത്രം വൈറൽ

തടി കുറച്ച് പുതിയ കിടിലൻ മേക്കോവവിൽ നടൻ നിവിൻ പോളി; ചിത്രം വൈറൽ

കിടിലൻ മേക്കോവവിൽ നടൻ നിവിൻ പോളി. തടി കുറച്ച് പുതിയ ലുക്കിലുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായാലും നിവിൻ പോളി തടി കുറയ്‍ക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തമാണ്

നിവിന് സമീപകാലത്ത് വൻ വിജയങ്ങള്‍ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു. നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിൻ പോളിക്ക് എതിരെ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് മാസം കൊണ്ടാണ് നിവിന്‍ തടി കുറച്ചത്. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

‘സാറ്റര്‍ഡേ നൈറ്റാ’ണ് നടന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. റാമിന്റെ തമിഴ് ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ആണ് നിവിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനയ് ഗോവിന്ദിന്റെ ‘താരം’ ആണ് നടന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. വിജയ്-ലോകേഷ് കനകരാജ് കോംമ്പോയില്‍ ഒരുങ്ങുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More in Actor

Trending