Connect with us

വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. പത്ത് വര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു സ്‌നേഹവും നന്ദിയും അറിയിച്ച് നിവിന്‍ പോളി

Malayalam

വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. പത്ത് വര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു സ്‌നേഹവും നന്ദിയും അറിയിച്ച് നിവിന്‍ പോളി

വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. പത്ത് വര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു സ്‌നേഹവും നന്ദിയും അറിയിച്ച് നിവിന്‍ പോളി

സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ നടന്‍ നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി അഭിനയരംഗത്തേക്ക് എത്തുന്നത്. തനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചാണ് നിവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നിവിന്‍ പോളിയുടെ കുറിപ്പ്:

എന്റെ ആദ്യ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ് തിയേറ്ററിലെത്തിയിട്ട് പത്ത് വര്‍ഷമാകുന്നു. ഞാന്‍ തിരിച്ചറിയുന്നതിന് മുമ്പേ തന്നെ എന്റെ സിനിമാ ജീവിതത്തിലെ മനോഹര ദിവസങ്ങള്‍ അവിടെ ആരംഭിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞു പോയ പത്ത് വര്‍ഷങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പലതരം വികാരങ്ങളിലൂടെ കടന്ന് പോയ യാത്ര. പ്രധാനമായും ഒരു നടനാവണമെന്നുള്ള ആഗ്രഹം ഉള്ളിലിട്ട് കൊണ്ടുള്ള യാത്ര.

ഓരോ വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. അത് കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നോര്‍ക്കുക, നിങ്ങള്‍ നിങ്ങളില്‍ വിശ്വസിച്ച് കഷ്ടപ്പെടാന്‍ തയ്യാറായാല്‍ ലോകത്തുള്ള ഒന്നിനും നിങ്ങളെ തടയാനാകില്ല. എന്നെ ഇന്ന് കാണുന്ന ഞാനാക്കിയ ഒരുപാട് പേരുണ്ട്. എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന വിനീതില്‍ തുടങ്ങുന്ന എന്റെ സംവിധായകര്‍, മാന്ത്രികദണ്ഡ് കൈയില്‍ തന്ന അല്‍ഫോണ്‍സ്, എന്നില്‍ നിന്ന് മികച്ചത് പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച എല്ലാ ഓരോ സംവിധായകനും.

എന്നില്‍ വിശ്വസിച്ച ഓരോ നിര്‍മ്മാതാവിനും. നിങ്ങള്‍ ഓരോരുത്തരോടും ഇന്ന് ഞാന്‍ നന്ദി പറയുകയാണ്. ഞാനേറെ ആഗ്രഹിച്ച സമയത്ത് കൂടെ നിന്ന റിന്നയോട്, എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന സുഹൃത്തുക്കളോട്, എന്നെ പിന്തുണച്ച സഹതാരങ്ങളോട്, ഞങ്ങളുടെ സ്വപ്നങ്ങള്‍ സത്യമാകാന്‍ നിരന്തരം പ്രയത്‌നിച്ച ക്രൂ അംഗങ്ങളോട്, ഈ പത്ത് വര്‍ഷവും എന്റെ സിനിമകള്‍ കണ്ട് നിങ്ങളുടെ അവസാനിക്കാത്ത സ്‌നേഹവും പിന്തുണയും നല്‍കിയ ആരാധകരോട്, നിങ്ങളാണ് എന്റെ കരുത്ത്.

എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്ത്, എന്റെ യാത്രയുടെ മറ്റൊരു ഘട്ടത്തിലേക്ക് സന്തോഷത്തോടെ കടക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഓരോരുത്തരോടും നന്ദി പറയുന്നു.

More in Malayalam

Trending

Recent

To Top