Connect with us

സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളുമായി പിരിയുകയായിരുന്നു; അതും പതിനെട്ടാം വയസ്സിൽ !! ഇനി എന്നെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കേണ്ട: നിത്യ മേനോൻ

Interviews

തെന്നിന്ത്യൻ നായികമാർക്കിടയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് നിത്യ മേനോൻ. സിനിമയിൽ അവസരം ലഭിക്കാനായി ഒരുപാട് നിബന്ധനകൾ മുന്നോട്ട് വെക്കുന്ന സിനിമകൾ സ്വീകരിക്കില്ല എന്ന ശക്തമായ നിലപാടെടുത്ത ഈയടുത്ത് കുറച്ചു വിവാദങ്ങൾ നിത്യ സൃഷ്ടിക്കുകയും ചെയ്‌തു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും, മുൻപുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും വെളിപ്പെടുത്തലുമായി നിത്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെ വിവാഹത്തെ കുറിച്ച ചോദിച്ചപ്പോഴായിരുന്നു നിത്യയുടെ ഈ ഉത്തരം. വിവാഹം ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്നില്ലെന്നും, എന്നെ വിവാഹം കഴിപ്പിക്കാൻ ആർക്കാണിത്ര തിടുക്കമെന്നും നിത്യ ചോദിച്ചു. മറ്റുള്ളവർ ഈ കാര്യത്തിൽ ഇത്ര നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും നിത്യ പറഞ്ഞു.

Nithya-Menen

ശരിക്കും നമ്മെ മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചാൽ മാത്രമേ വിവാഹ ബന്ധം പൂർണമാകൂ എന്നും, പൊരുത്തമില്ലാത്ത ഒരാളെ വിഹാഹം കഴിക്കുന്നതിനേക്കാൾ നല്ലത് അത് ചെയ്യാതെ ഇരിക്കുന്നതാണെന്നും നിത്യ പറയുന്നു. ചെറുപ്പത്തിൽ തനിക്കുണ്ടായിരുന്ന ഒരു ബന്ധത്തെ കുറിച്ചും നിത്യ വാചാലയായി.

“18 ആം വയസ്സിൽ താൻ ഒരാളെ അഗാധമായി പ്രണയിച്ചിരുന്നു. പക്ഷെ അയാളുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. അതോടെ ഞാൻ ആ ബന്ധം ഉപേക്ഷിച്ചു.” – നിത്യ പറഞ്ഞു. ഒരുമിച്ചഭിനയിക്കുന്നവരുമായി ചേർത്ത് കഥകൾ ധാരാളം പ്രചരിക്കാറുണ്ടെന്നും, അതൊന്നും ശ്രദ്ധിക്കാറില്ലെന്നും നിത്യ കൂട്ടിച്ചേർത്തു.

Nithyamenon about her love life and previous relationship

More in Interviews

Trending

Recent

To Top