Connect with us

നഷ്ട പ്രണയത്തെ കുറിച്ച് നിത്യ പറഞ്ഞത് കേട്ടോ ?

Movies

നഷ്ട പ്രണയത്തെ കുറിച്ച് നിത്യ പറഞ്ഞത് കേട്ടോ ?

നഷ്ട പ്രണയത്തെ കുറിച്ച് നിത്യ പറഞ്ഞത് കേട്ടോ ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ . ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ചു വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ

ബാല താരമായിട്ടാണ് നിത്യ വെള്ളിത്തിരയിലേക്ക് എത്തിയത്. പത്ത് വയസുള്ളപ്പോൾ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നടി തബുവിന്റെ ഇളയ സഹോദരി ആയിട്ടാണ് നിത്യ അഭിനയിച്ചത്. അതിനു ശേഷം 2006 ൽ കന്നഡ ചിത്രമായ 7′ ഓ ക്ലോക്കിലാണ് നിത്യ അഭിനയിക്കുന്നത്. ചിത്രത്തിൽ സഹനടിയായി എത്തിയ നിത്യ 2008 ൽ ആകാശ ഗോപുരം എന്ന മലയാള സിനിമയിലൂടെ നായികയായി മാറുകയായിരുന്നു.

പിന്നീട് അങ്ങോട്ട് നിരവധി വേഷങ്ങൾ നടിയെ തേടിയെത്തി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായ നിത്യ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം ജനപ്രീതി നേടുകയായിരുന്നു. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ്, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളാണ് നിത്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്.

ഈ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹാർട്ട് ത്രോബാകാനും നിത്യക്ക് സാധിച്ചിരുന്നു. ഓൺസ്‌ക്രീനിൽ നിത്യ ഒപ്പം അഭിനയിച്ച പല നടന്മാരെയും ചേർത്ത് നിത്യയുടെ പേരിൽ ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെ അതിൽപ്പെടുന്നു. എന്നാൽ അതെല്ലാം നടി തള്ളിയിരുന്നു. എന്നാൽ ഒരിക്കൽ തന്റെ ഒരു നഷ്ട പ്രണയത്തെ കുറിച്ച് നിത്യ മനസ് തുറന്നിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ തങ്ങൾ പഠനം കഴിയുന്ന സമയം തന്നെ ബ്രേക്കപ്പ് ആയെന്നുമാണ് നിത്യ പറഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോഴും നിത്യ ആ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് നിത്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

നിത്യയുടെ പ്രണയം പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ നിത്യയെന്ന നടി സിനിമാ വ്യവസായത്തിന് ലഭിക്കുമായിരുന്നോ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്. നഷ്ട പ്രണയത്തെ കുറിച്ചുള്ള പല കാര്യങ്ങളും നടി തുറന്നു പറഞ്ഞത്. പ്രണയം വിജയിച്ചിരുന്നെങ്കിലും താൻ സിനിമയിൽ ഉണ്ടായേനെ എന്ന് നിത്യ പറഞ്ഞു.

പ്രണയം വിജയിച്ചാലും ഞാൻ അയാളെ വിവാഹം കഴിച്ച് മുന്നോട്ട് പോകണം എന്നൊന്നുമില്ല. പ്രണയം വേറെ വിവാഹം വേറെ. വിവാഹം കഴിക്കാൻ ആയിട്ട് ഞാൻ എന്തായാലും കാത്തിരിക്കും. ഉടനെയുണ്ടാവില്ല. അന്ന് ഞാൻ വളരെ ചെറുപ്പവും ആയിരുന്നു,’ നിത്യ പറഞ്ഞു. ആരാണ് പ്രണയത്തിൽ നിന്ന് പിന്മാറിയത് മൂപ്പരാണോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ പറയാൻ പറ്റില്ല എന്നായിരുന്നു നിത്യയുടെ മറുപടി.

അയാളെ പിന്നീട് കണ്ടിരുന്നോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്നാണ് നിത്യ പറയുന്നത്. ‘കോളേജിൽ വെച്ചായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ അയാൾ ഡൽഹിക്ക് പോയി. ഞാൻ ബെംഗളൂരുവിലും ആയിരുന്നു,’ പുള്ളി കാണാൻ ശ്രമിച്ചിട്ടില്ലേയെന്ന് ചോദിച്ചപ്പോൾ, വിളിച്ചിട്ടുണ്ട് എന്നാൽ കണ്ടിട്ടില്ല എന്നാണ് നിത്യ പറഞ്ഞത്.

ഇപ്പോൾ അതൊക്കെ തമാശയായി അല്ലേ തോന്നുക എന്ന് ബ്രിട്ടാസ് ചോദിക്കുമ്പോൾ അതിന് സമയം വേണം. പക്ഷെ താനിപ്പോൾ ഒക്കെയാണെന്ന് നിത്യ പറയുന്നുണ്ട്. ഇപ്പോൾ കണ്ടാൽ ഞാൻ നനന്നായി സംസാരിക്കും വിശേഷങ്ങൾ ഒക്കെ ചോദിക്കുമെന്നും പറഞ്ഞു.

More in Movies

Trending