Connect with us

നടൻ നിതിൻ ചൗഹാൻ അന്തരിച്ചു

News

നടൻ നിതിൻ ചൗഹാൻ അന്തരിച്ചു

നടൻ നിതിൻ ചൗഹാൻ അന്തരിച്ചു

പ്രശസ്ത ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു. 35 വയസായിരുന്നു. ആ ത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ നിതിനെ മുംബൈയിലാണ് ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല.

നിതിൻ ആത്മഹത്യ ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ മുൻ സഹനടൻ വിഭൂതി താക്കൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്. ‘എന്റെ പ്രിയപ്പെട്ട നിതിൽ, നീ സമാധാനത്തോടെ വിശ്രമിക്കൂ, ഏറെ സങ്കടത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ മരണവാർത്ത കേട്ടത്.

എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു, നിങ്ങളുടെ ശരീരംപോലെ മാനസികമായും നിങ്ങൾ ശക്തനായിരിക്കുമെന്ന് ഞാൻ കരുതി എന്നാണ് നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചത്.

‘ദാദിഗിരി 2’ എന്ന റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് നിതിൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇതിന് പിന്നാലെ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്‌സ്‌വില്ലയുടെ അഞ്ചാം സീസണിലും നിതിൻ മത്സരാർഥിയായെത്തി.

ക്രൈം പട്രോൾ, സിന്ദഗി ഡോട്ട് കോം, ഫ്രണ്ട്‌സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സബ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തേരാ യാർ ഹൂം മേം’ എന്ന പരമ്പരയിലാണ് അവസനമായി അഭിനയിച്ചത്.

More in News

Trending

Malayalam