Social Media
എല്ലാം കണ്ടറിഞ്ഞ് ചെയ്തു, നിറ്റാരയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ശ്രീനിഷ്; വൈറലായി വീഡിയോ
എല്ലാം കണ്ടറിഞ്ഞ് ചെയ്തു, നിറ്റാരയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ശ്രീനിഷ്; വൈറലായി വീഡിയോ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇടയ്ക്കിടെ തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കി വ്ലോഗുകളുമായി വരാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്ന വീഡിയോയും വൈറലായിരുന്നു. മുപ്പത് മിനിറ്റോളം നീണ്ട വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വീഡിയോ വൈറലായതോടെ വ്ലോഗിലെ ഒരു ഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ പുതിയ ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങൾ നൽകി കൊണ്ട് മകൾ നിറ്റാരയുമായി പേളി ലിഫ്റ്റിൽ കയറാൻ ശ്രമിക്കവെ ലിഫ്റ്റിന്റെ ഡോർ അതിവേഗത്തിൽ അടയാൻ തുടങ്ങി. ഉടൻ തന്നെ ശ്രീനി പാഞ്ഞെത്തി ഡോർ കൈകൾ വെച്ച് തടയുകയായിരുന്നു. അവസരോചിതമായി ശ്രീനി പെരുമാറിയില്ലായിരുന്നുവെങ്കിൽ നിറ്റാരയുടെ തലയിൽ ലിഫ്റ്റിന്റെ ഡോർ വന്ന് ഇടിയ്ക്കുമായിരുന്നു.
വീഡിയോ വൈറലായതോടെ ശ്രീനിഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ശ്രീനി എല്ലാം കണ്ടറിഞ്ഞ് ചെയ്തതിനാൽ വലിയ അപകടം തന്നെയാണ് ഒഴിവായിയെന്നാണ് നിരവധി പേരും പറയുന്നത്. ഇത്രയും നല്ലെരാു ഭർത്താവിനെ കിട്ടിയതിൽ പേളി വളരെ ഭാഗ്യവതിയാണെന്നാണ് ആരാധകർ പറയുന്നത്.
രണ്ട് മക്കളേയും താനാണ് പ്രസവിച്ചതെങ്കിലും വളരുന്തോറും മക്കൾ ഡാഡി മോളായി മാറുകയാണെന്ന് ഇതേ വീഡിയോയിൽ തന്നെ പേളി പറഞ്ഞിട്ടുണ്ട്. ശ്രീനിഷിനെ കാണുമ്പോൾ ഐസ്ക്രീം കണ്ടതുപോലെയാണ് നിറ്റാര ചാടി ചെല്ലുകയെന്ന് മുമ്പൊരു വീഡിയോയിൽ പേളി പറഞ്ഞിരുന്നു. നിറ്റാരയെ പ്രസവിച്ചശേഷം പേളി വിശ്രമത്തിലായിരുന്നപ്പോൾ നില ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ശ്രീനിഷിനൊപ്പമായിരുന്നു.
ഈ വർഷം പേളിയ്ക്കും ശ്രീനിഷിനും വളരെ പ്രത്യേകതകളുള്ള വർഷമായിരുന്നു. മകൾ നിറ്റാരയുടെ ജനനവും പ്രീമിയം ലക്ഷ്വറി ഫ്ലാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. അവിടേയ്ക്ക് ഇതുവരെയും താമസം മാറിയിട്ടില്ല. താക്കോൽ കൈമാറുന്നതിന്റെയെല്ലാം വീഡിയോ പേളി പങ്കുവെച്ചിരുന്നു. ആശുപത്രിയും മാളും ഉൾപ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് തന്നെയുള്ള കൊച്ചിയിലെ ഒരു ദ്വീപിലേയ്ക്കാണ് ഇരുവരും മാറുന്നത്.
രണ്ട് ബെഡ് റൂമുള്ള അപ്പാർട്ട്മെന്റാണ് പേളിയുടേത്. ഈ ഫ്ലാറ്റിന് പേളിയും ശ്രീനിഷും നൽകിയത് 60 ലക്ഷം രൂപയാണ്. ജനുവരിയിൽ വാങ്ങിയ ഫ്ലാറ്റിന്റെ താക്കോൽ മാർച്ചിൽ ലഭിച്ചു. ഇപ്പോൾ അപ്പാർട്ട്മെന്റിൽ ഇന്റീരിയർ വർക്കുകൾ പുരോഗമിക്കുകയാണ്. ഇന്റീരിയർ വർക്ക് പൂർത്തിയായി കഴിയുമ്പോൾ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് താൻ കിച്ചണും കിഡ്സ് റൂമുമാണെന്നും പേളി പറഞ്ഞിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേളിയുടെ മടിയിൽ കിടക്കുന്ന നിതാരയെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന നിലയുടെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. സ്‌നേഹം തുളുമ്പുകയാണ് ഗയ്‌സ് എന്ന് തലക്കെട്ട് നൽകിയാണ് വീഡിയോ പേളി പങ്കിട്ടത്. നിതാരയെ പല പേരുകളും ചൊല്ലി നില വിളിക്കുന്നതും പേളിയുടെ ദേഹത്ത് കയറി നിന്ന് നിതാരയ്ക്ക് നില മുത്തം നൽകാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
നിലയുടെ സ്‌നേഹപ്രകടനം കണ്ട് ഇതൊക്കെ ഡെയ്ഞ്ചറല്ലേ ഗയ്‌സ് എന്ന് തമാശയായി പേളി പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുഞ്ഞേച്ചിയുടെ സ്‌നേഹപ്രകടനം ആസ്വദിക്കുകയാണ് നിതാര. ഒരു തരത്തിലുള്ള എതിർപ്പും നിതാര നിലയോട് പ്രകടിപ്പിക്കുന്നുമില്ല. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വന്നിരുന്നത്.