Connect with us

ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു – നിഷ സാരംഗ്

Malayalam Breaking News

ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു – നിഷ സാരംഗ്

ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു – നിഷ സാരംഗ്

മലയാളികളുടെ പ്രിയ സീരിയൽ താരമാണ് നിഷ സാരംഗ് . സ്വന്തം മക്കളും സീരിയലിലെ മക്കളുമൊക്കെയായി സ്നേഹ സമ്പന്നമാണ് നിഷയുടെ ജീവിതം. എന്നാൽ തൻ ജീവിതത്തിൽ അത്ര പകവാതയുള്ള ‘അമ്മ അല്ലെന്നാണ് നിഷ പറയുന്നത്.

പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ എന്റെ കല്യാണം കഴിഞ്ഞതാണ്. മക്കളുണ്ടാവുന്നത് വളരെ ചെറിയ പ്രായത്തിലാണ്. സുഹൃത്തുക്കളെ പോലെയാണ് ഞാൻ മക്കളുടെ അടുത്ത്. എന്ത് അമ്മയാണ് അമ്മാ, ഇത്തിരി പക്വത ആയിക്കൂടെ എന്നൊക്കെ അവരെ ചോദിക്കും. അവരുടെ അത്ര പോലും പക്വത എനിക്കില്ലെന്നാണ് മക്കൾ പറയാറുള്ളത്.

ഒരു മിഠായി കിട്ടിയാൽ അത് അവര് എനിക്ക് തന്നില്ലെങ്കിൽ ഞാൻ പിണങ്ങും. അതുപോലെ അപൂർവ്വമായി അവരെന്നോട് പറയാതെ എങ്ങാനും പോയാൽ പോലും ഞാൻ വിഷമിക്കും. വേറെ അമ്മമാരായാൽ ഇതു മതി അടി കിട്ടാൻ. അമ്മ അറ്റ് ലീസ്റ്റ് ചൂടാവാൻ എങ്കിലും ഒന്നു പഠിച്ചിട്ട് വാ എന്നാണ് മക്കൾ പറയുക. പുറത്തൊക്കെ ബോൾഡ് ആണെങ്കിലും പിള്ളേരുടെ കാര്യം വരുമ്പോൾ ഞാൻ ബോൾഡേ അല്ല,” നിഷ പറയുന്നു.

“എന്റെ അച്ഛന് ഹോട്ടൽ ബിസിനസ്സായിരുന്നു. ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. അത്യാവശ്യം സാമ്പത്തികമൊക്കെയുള്ള വീടാണ്. അതുകൊണ്ടു തന്നെ ഞാൻ ജോലിയ്ക്ക് പോവണമെന്നൊന്നും അച്ഛനുണ്ടായിരുന്നില്ല. എന്നാലും എന്നെ കൊണ്ട് ആവുന്ന രീതിയിലൊക്കെ ഞാൻ അച്ഛനെ സഹായിക്കുമായിരുന്നു. ചില പ്രത്യേക കറികളൊക്കെ ഉണ്ടാക്കി കൊടുക്കും.

എന്റെ ഗോൾഡ് പണയം വെച്ച് പണമെടുത്ത് പലിശയ്ക്ക് കൊടുക്കും. അങ്ങനെയൊക്കെയുള്ള സഹായങ്ങൾ. വളരെ വൈകി അപ്രതീക്ഷിതമായാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. ആദ്യകാലത്ത് കുറേ സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ചെറിയ വേഷമാണെങ്കിലും ഞാൻ ചെയ്യുമായിരുന്നു, അത്രയെങ്കിലും കിട്ടിയാൽ അതായല്ലോ എന്നോർത്ത്.

പെട്ടെന്നൊരു ദിവസം അച്ഛൻ അറ്റാക്ക് വന്ന് മരിച്ചപ്പോൾ ആകെ തളർന്നു പോയി. അച്ഛൻ മരിച്ച് ആറേഴു ദിവസം മുഴുവൻ കഴിഞ്ഞാണ് കൈരളി ചാനലിൽ നിന്നും നല്ലൊരു ഓഫർ വന്നത്. അച്ഛൻ മരിക്കും മുൻപ് ഇത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ഞാൻ. ഈ ഫീൽഡ് ആയതോണ്ട് ജീവിതത്തിൽ കുറേ സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ആളുകളുടെ വിഷമിക്കുന്ന രീതിയിലുള്ള വർത്തമാനവും കേട്ടിട്ടുണ്ട്, പലരും വേദനിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നിനും മറുപടി പറയാൻ നിൽക്കാതെ, കേട്ടിട്ടും കേൾക്കാത്ത പോലെ മുന്നോട്ടുപോവുകയായിരുന്നു. എന്റെ ലക്ഷ്യം മക്കളെ നന്നായി പഠിപ്പിക്കണം എന്നതു മാത്രമായിരുന്നു. അവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കാര്യം വിദ്യഭ്യാസമാണ്. മൂത്തയാളെ പിജി വരെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചു വിട്ടു. ചെറിയയാളെയും ഇനി പഠിപ്പിച്ച് ഒരു നിലയിലാക്കി വിവാഹം ചെയ്തു വിടണം.

nisha sarang about her life

More in Malayalam Breaking News

Trending